മില്‍മയില്‍ മലിന ജലം പുറത്തേക്കൊഴുക്കിവിടുന്നു, നാട്ടുകാര്‍ പ്രതിഷേധത്തില്‍ സംഘര്‍ഷാവസ്ഥ
പെരിങ്ങളം: കുന്ദമംഗലം മില്‍മ പ്ലാന്റില്‍ നിന്ന് മലിന ജലം ഒഴുക്കി വിടുന്നതായി പരാതി. ഇതിനെത്തുടര്‍ന്ന് മലിന ജലവുമായി നാട്ടുകാര്‍ മില്‍മ മെയിന്‍ ഓഫിസില്‍ പ്രതിഷേധവുമായി എത്തി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പെരിങ്ങളം മില്‍മ പ്ലാന്റില്‍ നിന്നാണ് മലിനജലം ഒഴുക്കിവിട്ടതായി പരാതി. മുന്‍പും പല തവണയും ഇത്തരത്തില്‍ മലിന ജലം ഒഴുക്കി വിട്ടിട്ടുണ്ടെന്നാണ് നാട്ടുകാരുടെ വാദം. ഇതിനെത്തുടര്‍ന്നാണ് മലിന ജലം ശേഖരിച്ച് നാട്ടുകാര്‍ ഓഫീസിലെത്തിയത്. രാത്രികാലങ്ങളില്‍ മഴയുള്ള സമയത്ത് മലിന ജലം പുറത്തേക്ക് ഒഴുക്കിവിടുകയാണ് പതിവെന്നും ഇത് സമീപത്തെ […]
