ഏകദിന ന്യൂഇയര്‍ ഫുട്‌ബോള്‍-നിയോ സ്‌പോര്‍ട്‌സ്പുവ്വാട്ടുപറമ്പ് ജേതാക്കള്‍
മാവൂര്‍; മാവൂര്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച ഏകദിന ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിയോ സ്‌പോര്‍ട്‌സ് പുവാട്ടുപറമ്പ് ജേതാക്കളായി.ഫൈനലില്‍ ഡയമണ്ട് മാവൂരിനെ എതിരില്ലാത്ത രണ്ട്‌ഗോളുകള്‍ക്ക് പരാജയപ്പെടുതിയാണവര്‍ പുതുവര്‍ഷത്തെ ആദ്യ ട്രോഫി കരസ്ഥമാക്കിയത്.മികച്ച കളിക്കാരനായി ഡയമണ്ട് മാവൂരിന്റെ അനസും ഗോള്‍ കീപ്പറായി നിയോ സ്‌പോര്‍ട്‌സിന്റെ ആഷിഖും കാണിയായി കെ.പി.വിജയനെയും തെരഞ്ഞെടുത്തു. ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് തുടങ്ങിയ മത്സരങ്ങള്‍ 12 മണിക്ക് ന്യൂഇയറോടെ സമാപിച്ചു. 12 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് മാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.മുനീറത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് […]