കോവിഡ് വ്യാപനം രൂക്ഷമായ പൂന്തുറയിൽ നാട്ടുകാരും പോലീസും തമ്മിൽ സംഘർഷം
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന പൂന്തുറയിൽ പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷം. ഭക്ഷണ സാധനങ്ങൾ വാങ്ങാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് സംഘർഷമുണ്ടായത്. ലോക്ക് ഡൗൺ ലംഘിച്ചു കൊണ്ട് വലിയ ജനക്കൂട്ടം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. അതോടൊപ്പം പ്രദേശത്തെത്തിയ ആരോഗ്യപ്രവർത്തകരെ ജനക്കൂട്ടം തടയുകയും പൂന്തുറയ്‌ക്കെതിരെ വ്യാജ ആരോപണങ്ങളാണ് സർക്കാരും പൊലീസും നടത്തുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം ഉന്നയിക്കുകയും ചെയ്തു. തൊട്ടടുത്ത പ്രദേശങ്ങളിലെ കോവിഡ് റിസൾട്ടു കൂടി പൂന്തുറയിൽ ഉള്പെടുത്തുന്നതായി നാട്ടുകാർ ആരോപിച്ചു.