Kerala kerala politics

എ. രാജക്കെതിരെ ക്രിമിനല്‍ കേസെടുക്കണം: കെ.സുധാകരന്‍ എംപി

  • 1st April 2023
  • 0 Comments

വ്യാജരേഖകള്‍ ഹാജരാക്കി ദേവികുളത്ത് മത്സരിച്ച കുറ്റത്തിന് എ.രാജക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി ക്രിമിനല്‍ കേസെടുക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. രാജ നടത്തിയ ക്രിമിനല്‍ കുറ്റകൃത്യത്തിന് എല്ലാ ഒത്താശയും നല്‍കിയത് സിപിഎമ്മാണ്.ഇതിന് കൂട്ടുനിന്ന എല്ലാവര്‍ക്കും എതിരെ ക്രിമിനല്‍ കേസെടുക്കണം. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് രാജയ്ക്ക് സര്‍ക്കാരിന്റെ സഹായവും ലഭിച്ചിട്ടുണ്ട്. ഏത് വളഞ്ഞ വഴിയിലൂടെയും അധികാരം നിലനിര്‍ത്താന്‍ എന്തുനെറികേടും നടത്താന്‍ മടിക്കാത്ത വംശമാണ് സിപിഎമ്മുകാര്‍. കുടുംബ രജിസ്റ്റര്‍ ഉള്‍പ്പെടെ […]

Kerala

ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

  • 29th March 2023
  • 0 Comments

2023 ലെ കേരള വ്യവസായനയം അംഗീകരിച്ചു 2023ലെ കേരള വ്യവസായനയം അംഗീകരിച്ചു. മാറുന്ന കാലത്തിന്‍റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം ഒരുക്കും. നിക്ഷേപങ്ങള്‍ വന്‍തോതില്‍ ആകര്‍ഷിച്ച് നവീന ആശയങ്ങള്‍ വളര്‍ത്തി സുസ്ഥിര വ്യാവസായിക അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സഹായകമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന സമഗ്ര നയമാണ് തയ്യാറാക്കിയത്. പട്ടയം അനുവദിക്കും കണ്ണൂര്‍ തളിപ്പറമ്പ് താലൂക്ക് മൊറാഴ വില്ലേജിലെ കാനൂലില്‍ 1958ല്‍ താല്‍ക്കാലിക പട്ടയം അനുവദിച്ച 28 ഏക്കര്‍ ഭൂമിക്ക് നിലവിലുള്ള 135 കൈവശക്കാരുടെ പേരില്‍ സ്ഥിര പട്ടയം അനുവദിക്കാന്‍ […]

Kerala kerala politics

സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരെ എൻഡിഎ നടത്തുന്നത് കുരിശുയുദ്ധം: കെ.സുരേന്ദ്രൻ

  • 27th March 2023
  • 0 Comments

തിരുവനന്തപുരം: അഴിമതിയിൽ മുങ്ങിക്കുളിച്ച സംസ്ഥാന സർക്കാരിനെതിരെ എൻഡിഎ കുരിശുയുദ്ധമാണ് നടത്തുന്നതെന്ന് എൻഡിഎ സംസ്ഥാന ചെയർമാനും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രൻ. സംസ്ഥാന സർക്കാരിന്റെ അഴിമതിക്കും ജനദ്രോഹനയങ്ങൾക്കുമെതിരെ എൻഡിഎ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാരിനെതിരെ വലിയ പോരാട്ടത്തിന് ദേശീയ ജനാധിപത്യ സഖ്യം തുടക്കം കുറിച്ചു കഴിഞ്ഞു. അഴിമതി നടത്തിയവരെ പൂജപ്പുര ജയിലിൽ എത്തിക്കും വരെ എൻഡിഎക്ക് വിശ്രമമില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ രഹസ്യ സഖ്യത്തിലായിരുന്ന ഇടത്-വലത് മുന്നണികൾ ഇപ്പോൾ ഒന്നായിരിക്കുകയാണ്. രാഹുൽ ഗാന്ധി […]

Kerala kerala politics

പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം…..കറുപ്പണിഞ്ഞ് പാര്‍ലമെന്റിൽ എത്താന്‍ എംപിമാര്‍…

  • 27th March 2023
  • 0 Comments

ന്യൂഡൽഹി∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയത് ഉന്നയിച്ച് പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ഇന്ന് ശക്തമായി പ്രതിഷേധിക്കും.കറുത്ത വസ്ത്രം ധരിച്ച് വരാൻ പാർട്ടി എംപിമാർക്ക് കോൺഗ്രസ് നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. സഭാ സമ്മേളനം വെട്ടിചുരുക്കിയേക്കുമെന്ന സൂചന ശക്തമായതോടെയാണ് പ്രതിഷേധത്തിനു മൂര്‍ച്ച കൂട്ടാനുള്ള കോണ്‍ഗ്രസിന്റെ നീക്കം.രാഹുൽ വിഷയത്തിൽ കോൺഗ്രസിന് മറ്റു പ്രതിപക്ഷ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ രാവിലെ പ്രതിപക്ഷ നേതാക്കളുടെ യോഗം ചേരും. അദാനി വിവാദത്തിൽ ജെപിസി […]

Kerala kerala politics

എ രാജയ്ക്ക് തിരിച്ചടി, ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി

  • 20th March 2023
  • 0 Comments

ഇടുക്കി: ദേവികുളം നിയമസഭാ മണ്ഡലത്തിലെ ഇടതു സ്ഥാനാർഥി എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഡി കുമാറിൻ്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സംവരണ സീറ്റിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യത ഇല്ലെന്ന വാദം കോടതി അംഗീകരിച്ചു. പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽപെട്ടയാളാണ് രാജയെന്നും പട്ടികജാതി സംവരണ സീറ്റിൽ മത്സരിക്കാൻ അർഹതയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. 2021 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം ടിക്കറ്റിലാണ് എ രാജ മത്സരിച്ചു ജയിച്ചത്. പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് മത്സരിച്ച […]

Kerala

നിന്നെ ഞാൻ പഠിപ്പിക്കും…എന്റെ നാലാമത്തെ മോനാണ് നീ; കുഞ്ഞിനെ ചേർത്തുപിടിച്ച് ഗണേഷ് കുമാർ

  • 20th March 2023
  • 0 Comments

കൊല്ലം: വീടില്ലാതെ വിഷമിക്കുന്ന അമ്മയേയും മകനെയും ചേർത്തു നിർത്തുന്ന ഗണേഷ് കുമാർ എംഎൽഎ പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയൽ വൈറലായി കൊണ്ടിരിക്കുന്നത്. ‘നിനക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ പഠിക്കണം. ഞാന്‍ പഠിപ്പിക്കും. എന്റെ നാലാമത്തെ കുട്ടിയെ പോലെ ഇവനെ ഞാന്‍ നോക്കും. എന്റെ സ്വപ്നത്തിൽ ഇവൻ സിവിൽ സർവീസൊക്കെ പാസായി മിടുക്കനായി വരുന്നത് കാണാം.’ പഠിക്കാന്‍ സൗകര്യം ഒരുക്കുന്നതിനൊപ്പം കുട്ടിക്ക് ഒരു വീടും എംഎല്‍എ ഉറപ്പുനല്‍കുന്നുണ്ട്. പത്തനാപുരം കമുകുംചേരി സ്വദേശിയായ അഞ്ജുവിനും ഏഴാം […]

Kerala kerala politics

‘ഇതിന്റെ പേരിൽ നിങ്ങൾ ഒരു രൂപ പോലും കൊടുക്കരുത്’: മോളി കണ്ണമ്മാലിക്ക് തുണയായി ഫിറോസ്

  • 18th March 2023
  • 0 Comments

നടി മോളി കണ്ണമ്മാലിക്ക് സഹായവുമായി ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. ജപ്തിയുടെ വക്കിലെത്തിയ ഇവരുടെ വീടിന്റെ ആധാരം തിരിച്ചെടുത്ത് നല്‍കിയിരിക്കുകയാണ് ഫിറോസ്. നടിയുടെ വീട്ടിലെത്തി ആധാരം കൈമാറുന്ന വിഡിയോ ഫിറോസ് കുന്നംപറമ്പില്‍ പങ്കുവച്ചാണ് ഇക്കാര്യം അറിയിച്ചത്. വീടിന്റെ ആധാരത്തിനോ മറ്റ് ആവശ്യങ്ങളുടെയോ പേരില്‍ ഇനിയാരും ഒരു രൂപ പോലും മേരി ചേച്ചിക്ക് കൊടുക്കരുതെന്നായിരുന്നു ഫിറോസ് ഫെയ്സ്ബുക്കിലൂടെ പറഞ്ഞത്.നിങ്ങളുടെ തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ഈ കണ്ടുമുട്ടല്‍ കൊണ്ട് സാധിക്കുമെന്നും ഫിറോസ് പറഞ്ഞു. മോളി കണ്ണമ്മാലി ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത് ബില്ലടക്കാനും […]

Kerala kerala politics

തിരക്കഥ നല്ല ഗൗരവമുള്ളതും ആദ്യത്തെ മിനിറ്റിൽ പൊട്ടിപ്പോകുന്നതും ആകരുത്; സ്വപ്ന സുരേഷിനെതിരെ എം.വി.ഗോവിന്ദൻ

  • 10th March 2023
  • 0 Comments

നെടുങ്കണ്ടം: സ്വര്‍ണക്കടത്ത് കേസില്‍ 30 കോടി രൂപ വാഗ്ദാനം ചെയ്ത് ഒത്തുതീര്‍പ്പിന് ശ്രമിച്ചുവെന്ന് സ്വപ്ന ആരോപിച്ച വിജേഷ് പിള്ളയെ തനിക്ക് അറിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ‘സ്വപ്നയുടെ ആരോപണം ഞാൻ മുഖവിലയ്ക്കെടുക്കുന്നേയില്ല. തിരക്കഥ തയാറാക്കുമ്പോൾ നല്ല ഗൗരവമുള്ള തിരക്കഥ തയാറാക്കണം. ഇങ്ങനെ ആദ്യത്തെ മിനിറ്റിൽ തന്നെ പൊട്ടിപ്പോകുന്ന തിരക്കഥ ഉണ്ടാക്കിയിട്ട് എന്ത് കാര്യമെന്നും അദ്ദേഹം ചോദിക്കുന്നു. കേസ് കൊടുക്കാൻ ഒന്നല്ല ആയിരം പ്രാവശ്യം ധൈര്യമുണ്ട്. നിയമപരമായി എല്ലാ രീതിയിലും കൈകാര്യം ചെയ്യുംമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം […]

Kerala kerala politics

വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നൽകാത്തത് സർക്കാരിന്റെ ഗുരുതര വീഴ്ച: കെ സുരേന്ദ്രൻ

  • 6th March 2023
  • 0 Comments

തിരുവനന്തപുരം: അധ്യയനവർഷം അവസാനിക്കാറായിട്ടും വിദ്യാർത്ഥകൾക്ക് ലഭിക്കേണ്ട വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നൽകാത്തത് സർക്കാരിന്റെ ഗുരുതര വീഴ്ചയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അർഹ സമുദായങ്ങളിൽപ്പെട്ടവർക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ എത്രയും പെട്ടന്ന് സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർഥികൾക്കുള്ള ഗ്രാൻഡ് സ്റ്റൈപെന്‍റ്, ഹോസ്റ്റൽ ഫീസ്, ട്യൂഷൻ ഫീസ്, പരീക്ഷ ഫീസ് എന്നിവക്കായി നൽകുന്ന തുക സാമ്പത്തിക പ്രതിസന്ധി മൂലം ധന വകുപ്പിന്റെ അനുമതി ലഭിക്കാത്തത് കൊണ്ട് മുടങ്ങി കിടക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് സ്ഥിരമായി […]

National News

തെന്നിന്ത്യന്‍ നടി തൃഷയും രാഷ്ട്രീയ പ്രവേശനത്തിനു ഒരുങ്ങുന്നു, കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന

  • 20th August 2022
  • 0 Comments

തെന്നിന്ത്യന്‍ സൂപ്പര്‍താരം തൃഷ രാഷ്ട്രീയ പ്രവേശനത്തിനു ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇളയ ദളപതി വിജയ്യുടെ ജനസേവനപ്രവര്‍ത്തികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താരം രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതെന്നാണ് സൂചന. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ ചേരാനാണ് താരത്തിന്റെ നീക്കമെന്നും വിവരമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. അടുത്ത കാലത്തായി തമിഴ്‌നാട്ടില്‍ നിന്ന് നിരവധി സിനിമാതാരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരുന്നു. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം ഏറെ ചര്‍ച്ചയാകുന്നതിനിടെയാണ് തൃഷ പൊതുപ്രവര്‍ത്തനത്തിലേക്ക് കടക്കുന്നുവെന്ന വാര്‍ത്ത പ്രചരിക്കുകയാണ്. എം ജി ആര്‍, ജയലളിത തുടങ്ങി ഖുഷ്ബു, […]

error: Protected Content !!