International

പാക്കിസ്ഥാനിൽ വൻ ആക്രമണവുമായി താലിബാൻ, 20 പൊലീസുകാർ കൊല്ലപ്പെട്ടു

  • 12th October 2025
  • 0 Comments

കാബൂൾ∙ തങ്ങളുടെ മണ്ണിൽ വ്യോമാക്രമണം നടത്തിയെന്ന് ആരോപിച്ച് താലിബാൻ സേന പാക്ക് സൈന്യത്തിനെതിരെ ആക്രമണം ആരംഭിച്ചു. പല പ്രവിശ്യകളിലും കനത്ത പോരാട്ടം നടക്കുകയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വയിൽ പൊലീസ് ട്രെയിനിങ് ക്യാമ്പിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 20 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഇതിന്റെ ഉത്തരവാദിത്തം പാക് താലിബാൻ ഏറ്റെടുത്തു. അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ വ്യാഴാഴ്ച രണ്ട് സ്ഫോടനങ്ങളും രാജ്യത്തിന്റെ തെക്കുകിഴക്കൻ ഭാഗത്ത് മറ്റൊരു സ്ഫോടനവും നടന്നിരുന്നു. പാക്ക്–അഫ്ഗാൻ അതിർത്തി പ്രദേശത്തെ ചന്തയിലും സ്ഫോടനമുണ്ടായി. ഈ ആക്രമണങ്ങൾക്കു […]

Local

പ്രണയം നടിച്ച് സ്ത്രീയിൽ നിന്ന് 10 പവൻ സ്വർണം തട്ടി; കോഴിക്കോട് യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

  • 6th October 2025
  • 0 Comments

കോഴിക്കോട്: പ്രണയം നടിച്ച് സ്ത്രീയിൽ നിന്ന് പത്ത് പവൻ സ്വർണം തട്ടിയെടുത്ത യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് നീലേശ്വരം മണ്ഡലം ജനറൽ സെക്രട്ടറിയും ഐഎൻടിയുസി നേതാവുമായ ഷനീർ ആണ് പിടിയിലായത്. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സ്ത്രീയെ പറ്റിച്ചാണ് പ്രതി സ്വർണം തട്ടിയത്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. പ്രതി നേരത്തെയും സമാനരീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് പൊലീസ് പറയുന്നു

Local

ഗാന്ധി ജയന്തി; കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിസരം ശുചീകരിച്ച് എസ് പി സി കാഡറ്റുകൾ

  • 3rd October 2025
  • 0 Comments

കുന്ദമംഗലം : ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചു പരിസരം വൃത്തിയാക്കി മാതൃകയായി വിദ്യാർഥികൾ. കുന്ദമംഗലം ഹയർ സെക്കൻ്ററി സ്കൂളിലെ എസ് പി സി കാഡറ്റുകൾ കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിസരത്ത് ശുചീകരണ പ്രവർത്തനം നടത്തി. അദ്ധ്യാപകരായ ആർ കെ ഹരീഷ് കുമാർ, നീത കെ തുടങ്ങിയവർ നേതൃത്വം നൽകി

Kerala

പൊലീസ് സേനയിൽ അച്ചടക്കം പ്രധാനം, സ്റ്റേഷനുകൾ ജനങ്ങൾക്ക് സേവനം ചെയ്യുന്ന കേന്ദ്രമാകണം; പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ

  • 1st October 2025
  • 0 Comments

പൊലീസ് മർദനം ഉണ്ടായാൽ കർശന നടപടിയുണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. പൊലീസ് സേനയിൽ അച്ചടക്കം പ്രധാനമാണ്. പൊലീസ് സ്റ്റേഷനുകൾ ജനങ്ങൾക്ക് സേവനം ചെയ്യുന്ന കേന്ദ്രമാകണം. ഉദ്യോഗസ്ഥർ ജനങ്ങളോട് നല്ല രീതിയിൽ പെരുമാറണമെന്നും റവാഡ ചന്ദ്രശേഖർ പറഞ്ഞു ‌‌‌കേരളാ പൊലീസ് നല്ല സേനയാണ്. അച്ചടക്കം ഉറപ്പാക്കി പോലീസ് മുന്നോട്ട് പോകുന്നു. 450 പോലീസ് സ്റ്റേഷനുകളിൽ ഭൂരിപക്ഷവും നന്നായി പ്രവർത്തിക്കുന്നു. ചിലയിടത്തു ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകുന്നുണ്ട്. പൊലീസ് മർദ്ദനം വ്യാപകമല്ല. വീഴ്ചയുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി വ്യക്തമാക്കി. […]

Kerala

കസ്റ്റഡിയില്‍ നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട പിതാവും മകനും വയനാട്ടിൽ പിടിയില്‍

  • 30th September 2025
  • 0 Comments

കല്പറ്റ: കൊല്ലത്തുവെച്ച് പോലീസ് കസ്റ്റഡിയില്‍നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട പിതാവിനെയും മകനെയും പോലീസ് വയനാട്ടില്‍ നിന്ന് പിടികൂടി. മോഷണക്കേസ് പ്രതികളായ തിരുവനന്തപുരം വഞ്ചിയൂര്‍ റംസി മന്‍സിലില്‍ അയ്യൂബ് ഖാന്‍(56), മകന്‍ സൈതലവി(18) എന്നിവരെയാണ് വയനാട് പോലീസ് മേമേപ്പാടിയില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച പുലര്‍ച്ചെ കൊല്ലം കടയ്ക്കല്‍-അഞ്ചല്‍ റോഡിലെ ചുണ്ട ചെറുകുളത്തുവെച്ചാണ് ഇരുവരും പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടത്.മോഷണക്കേസില്‍ തിരുവനന്തപുരം പാലോട് പോലീസ് വയനാട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് രണ്ടുപേരും കൈവിലങ്ങുമായി മുങ്ങിയത്. യാത്രയ്ക്കിടെ മൂത്രമൊഴിക്കാനുണ്ടെന്ന് പ്രതികള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് മൂത്രമൊഴിക്കാനായി ജീപ്പില്‍നിന്ന് […]

National

ഹോംവർക്ക് ചെയ്തില്ല; രണ്ടാം ക്ലാസുകാരനെ തലകീഴായ് കെട്ടിയിട്ടു, കേസെടുത്ത് പൊലീസ്

  • 29th September 2025
  • 0 Comments

ന്യൂഡൽഹി: ഹരിയാനയിലെ സ്വകാര്യ സ്കൂളിൽ കുട്ടികളോടു ക്രൂരമായി പെരുമാറുന്നതിന്റെ വിഡിയോകൾ പുറത്തുവന്നതിനു പിന്നാലെ കനത്ത പ്രതിഷേധം. ഹരിയാനയിലെ പാനിപത്തിലെ ജാട്ടൽ റോഡിലുള്ള സ്കൂളിൽ കുട്ടികളെ ഉപദ്രവിക്കുന്ന വിഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനും സ്റ്റാഫിനുമെതിരെ കേസെടുത്തു. ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ രണ്ടാം ക്ലാസ് വിദ്യാർഥിയെ ജനൽകമ്പിയിൽ തലകീഴായി കെട്ടിയിട്ട് സ്കൂൾ ബസ് ഡ്രൈവറെക്കൊണ്ട് മർദിക്കുന്ന വിഡിയോയാണ് ഒന്ന്. അടുത്തിടെയാണ് തന്റെ മകനെ ഈ സ്കൂളിൽ ചേർത്തതെന്ന് മർദനത്തിന് ഇരയായ കുട്ടിയുടെ മാതാവ് പറഞ്ഞു. സംഭവത്തിൽ പ്രിൻസിപ്പൽ […]

Local

കുന്ദമംഗലത്ത് മഴയുടെ മറവിൽ മാലിന്യം തളി, ഒഴുക്കിയ മാലിന്യങ്ങൾ തിരിച്ചു വാരിച്ച് നാട്ടുകാർ, പരിസരം വൃത്തിയാക്കിച്ച് പോലീസ്

  • 29th September 2025
  • 0 Comments

കുന്ദമംഗലം:പെരിങ്ങളം എംഎൽഎ റോഡിൽ മലാകുഴിയിൽ പരിസരത്ത് കുന്ദമംഗലത്ത് മഴയുടെ മറവിൽ മാലിന്യം തളിയ ആളെ നാട്ടുകാർ പിടികൂടി. കുന്ദമംഗലം എംഎൽഎ റോഡിൽ ഇന്നലെയായിരുന്നു സംഭവം നടന്നത്. ദുർഗന്ധം വമിക്കുന്ന മാലിന്യ വസ്തുക്കൾ 3000 രൂപയ്ക്ക് കരാർ എടുത്ത് വീടിന്റെ അടുത്തുള്ള ഓവുചാലിൽ ശക്തിയായ മഴയത്ത് ഒഴുക്കി വിടുകയായിരുന്നു മഴ പെട്ടന്ന് നിലച്ചതോടെ മാലിന്യങ്ങൾ ഒഴുകി പോകാത അവസ്ഥ വരികയും പരിസരവകൾ കാണുകയുമായിരുന്നു. കുന്ദമംഗലം പോലീസിനെ വിവരമറിയിച്ചതോടെ സംഭവസ്ഥലത്തെത്തുകയും മാലിന്യം തള്ളിയ ആളെ കൊണ്ട് മുഴുവൻ വാരി ചാക്കിലേക്ക് […]

Kerala

കാസർകോട് മദ്യലഹരിയിൽ ടാങ്കർ ലോറി നടുറോഡിൽ നിർത്തി, ക്യാബിനിൽ കിടന്നുറങ്ങിയ ഡ്രൈവർ പിടിയിൽ

  • 27th September 2025
  • 0 Comments

കാസർകോട്: മദ്യലഹരിയിൽ ദേശീയപാതയുടെ നടുവിൽ ലോറി നിർത്തി ക്യാബിനിൽ കിടന്നുറങ്ങിയ ഡ്രൈവർ പിടിയിൽ. തമിഴ്നാട് തഞ്ചാവൂർ സ്വദേശി ബാലസുബ്രഹ്മണ്യനെയാണ് കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ മദ്യലഹരിയിൽ ലോറി അപകടകരമായി ഓടിച്ചു വരികയും കുമ്പള ദേവീനഗറിൽ എത്തിയപ്പോൾ നടുറോഡിൽ ലോറി നിർത്തി ഉറങ്ങുകയുമായിരുന്നു. വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെയാണു ദേശീയപാതയിലൂടെ ലോറി അപകടകരമായി ഓടിച്ചത്. കണ്ണൂർ ഭാഗത്തേക്ക് എൽപിജിയുമായി പോകുകയായിരുന്നു ലോറി. വിവരമറിഞ്ഞ് എത്തിയ പൊലീസ്, ഡ്രൈവറെ കസ്റ്റഡിയിൽ എടുക്കുകയും ലോറി റോഡിൽനിന്നു മാറ്റിയിടുകയുമായിരുന്നു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് […]

Kerala

നിക്കറിൽ മൂത്രം ഒഴിച്ചതിന് ക്രൂരത; നാലര വയസുകാരനെ ചട്ടുകം കൊണ്ട് പൊള്ളിച്ചു, അമ്മ അറസ്റ്റിൽ

  • 27th September 2025
  • 0 Comments

ആലപ്പുഴ: കായംകുളത്ത് നാലര വയസുകാരനെ അമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ചെന്ന് പരാതി. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം കണ്ടല്ലൂർ പുതിയവിള സ്വദേശിയായ നാലര വയസുകാരനാണ് പൊള്ളലേറ്റത്. കുട്ടിയുടെ പിൻഭാഗത്തും കാലിലുമാണ് പൊള്ളലേറ്റത്. കുട്ടി നിക്കറിൽ മലമൂത്ര വിസർജനം നടത്തിയതിന് അമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ചുവെന്ന അമ്മായിയമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് കുട്ടിയുടെ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തത്. പൊള്ളലേറ്റ കുട്ടിയെ അമ്മ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ പിൻഭാഗത്തും തുടയിലുമടക്കം പൊള്ളലേറ്റിട്ടുണ്ട്. ചപ്പാത്തി കല്ലിൽ […]

Kerala

ഫോൺ തട്ടിയെടുത്തു, മോഷണക്കുറ്റം ചുമത്തി; മലയാളി വിദ്യാർഥികളെ പൊലീസും നാട്ടുകാരും തല്ലിച്ചതച്ചു

  • 27th September 2025
  • 0 Comments

ന്യൂഡൽഹി: മോഷണക്കുറ്റം ആരോപിച്ച് മലയാളി വിദ്യാർഥികളെ പൊലീസും നാട്ടുകാരും ചേർന്ന് മർദിച്ചതായി പരാതി. സാക്കിർ ഹുസൈൻ കോളജിലെ പൊളിറ്റിക്കൽ സയൻസ് ഓണേഴ്സ് ഒന്നാം വർഷ വിദ്യാർഥികളായ കാസർകോട് സ്വദേശി കെ.സുദിൻ, കോഴിക്കോട് സ്വദേശി ഐ.ടി.അശ്വന്ത് എന്നിവർക്കു നേരെയാണു കഴിഞ്ഞ 24നു ചെങ്കോട്ടയ്ക്കു സമീപമാണ് അക്രമമുണ്ടായത്. വൈകിട്ട് ആറരയോടെ ചെങ്കോട്ടയ്ക്ക് സമീപത്തെ മാർക്കറ്റിലൂടെ നടക്കവേ കച്ചവടക്കാരനായെത്തിയ ഒരാൾ ഫോണും വാച്ചും വാങ്ങാൻ താൽപര്യമുണ്ടോയെന്ന് ചോദിച്ചതായി വിദ്യാർഥികൾ പറയുന്നു. വേണ്ടെന്നു പറഞ്ഞുമുന്നോട്ടു നടക്കവേ കച്ചവടക്കാരൻ സംഘമായെത്തി അശ്വന്തിന്റെ ഐഫോൺ തട്ടിപ്പറിക്കാൻ […]

error: Protected Content !!