പോക്സോ നിയമം മറയാക്കി വ്യാജപരാതികൾ നൽകുന്നവർക്കെതിരെ നടപടിയെടുക്കും
തിരുവനന്തപുരം: ബാലാവകാശ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ ഉത്തരവിറക്കി ബാലാവകാശ കമ്മീഷൻ. പോക്സോ നിയമം മറയാക്കി വ്യാജപരാതികൾ നൽകുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി. ക്രിമിനൽ സ്വഭാവം ഉള്ള കുട്ടികളെ നേർവഴിക്ക് നടത്താൻ പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു. ബാലനീതി നിയമത്തിന്റെ ആനുകൂല്യത്തിൽ കുട്ടികൾ ചെയ്യുന്ന പല കുറ്റകൃത്യങ്ങളും അവഗണിക്കപ്പെടുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ഉത്തരവിറക്കിയത്. ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ബാലനീതി നിയമപ്രകാരം ശിക്ഷ ഉറപ്പാക്കണം. പോക്സോ നിയമമടക്കമുള്ള […]