റൊണാൾഡീന്യോയ്ക്ക് നാട്ടിലേക്ക് മടങ്ങാൻ അനുമതി
വ്യാജ പാസ്‌പോർട്ടുമായി യാത്രയുമായി ബന്ധപ്പെട്ട് പാരഗ്വയിൽ നിയമ നടപടികൾ നേരിട്ട മുൻ ഇതിഹാസ താരം റൊണാൾഡീന്യോയ്ക്ക് നാട്ടിലേക്ക് മടങ്ങാൻ അധികൃതരുടെ അനുമതി. അഞ്ചുമാസം നീണ്ടുനിന്ന അറസ്റ്റ് അടക്കമുള്ള നടപടികളിൽ നിന്നാണ് താരം ഇതോടെ മോചിതനാകുന്നത്. വ്യാജ പാസ്‌പോർട്ടുമായി യാത്ര ചെയ്യുന്നതിനിടെ തുടർന്ന് പാരഗ്വായിൽവെച്ച് കഴിഞ്ഞ മാർച്ച് ആറിനാണ് റൊണാൾഡീന്യോയും സഹോദരനും ബിസിനസ് മാനേജറുമായ റോബോർട്ടോ അസ്സിസും അറസ്റ്റിലാകുന്നത്. കേസുമായി ബന്ധപ്പെട്ടുള്ള നിയമ നടപടികൾ 90,000 ഡോളർ നൽകി അവസാനിപ്പിക്കാമെന്ന റൊണാൾഡീന്യോയുടെ വ്യവസ്ഥ അസൻസിയോൺ ജഡ്ജ് സമ്മതിക്കുകയായിരുന്നു. ഈ […]