Kerala kerala

സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യത്തിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു എന്നത് അടിസ്ഥാനരഹിതമായ പ്രചാരണം

സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യത്തിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു എന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. അത്തരം ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ‘കേര’ പദ്ധതിക്ക് ലോകബാങ്ക് തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അതീവരഹസ്യ സ്വഭാവത്തിലുള്ള കത്തിന്റെ പകര്‍പ്പ് മാധ്യമങ്ങളില്‍ വരാന്‍ ഇടയായ സാഹചര്യത്തെ പറ്റി സര്‍ക്കാര്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതീവ രഹസ്യ സ്വഭാവത്തിലുള്ള ഇത്തരം കത്തുകള്‍ ചോരുന്നതും അത് മാധ്യമങ്ങളില്‍ അച്ചടിച്ച് വരുന്നതും ഒരു ധനകാര്യ സ്ഥാപനത്തിന്റെ മുന്നില്‍ സര്‍ക്കാരിന്റെ വിശ്വാസ്യത ചോര്‍ച്ചക്ക് കാരണമാവും. അത്തരം ഒരു […]

kerala Kerala kerala politics

മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക്; യാത്ര ഒരാഴ്ച നീളുന്ന ചികിത്സയ്ക്കായി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക്. ഒരാഴ്ച നീളുന്ന ചികിത്സയ്ക്കായാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നത്. പത്തുദിവസത്തേക്കാണ് പോകുന്നത്. ദുബായ് വഴിയാണ് യാത്ര. ഇതുസംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പുകള്‍ പുറത്തുവിട്ടിട്ടില്ല. തുടര്‍ ചികിത്സയുടെ ഭാഗമായാണ് മുഖ്യമന്ത്രി പോവുന്നതെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെയും മുഖ്യമന്ത്രി ചികിത്സയ്ക്കായി വിദേശത്തേക്ക് പോയിരുന്നു. അന്ന് വലിയ രീതിയിലിത് ചര്‍ച്ചയായായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവം വലിയ വിവാദമായിരിക്കുന്ന സമയത്താണ് മുഖ്യമന്ത്രിയുടെ അമേരിക്കയിലേക്കുള്ള യാത്ര എന്നതും ശ്രദ്ധേയമാണ്.

kerala Kerala

ഫയല്‍ അദാലത്തിന് മുന്നോടിയായി വകുപ്പുതല ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കണം: മുഖ്യമന്ത്രി

ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 31 വരെ നടക്കുന്ന ഫയല്‍ അദാലത്തിനാവശ്യമായ വകുപ്പുതല ക്രമീകരണങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെട്ടിക്കിടക്കുന്നതും തീര്‍പ്പാക്കേണ്ടതുമായ എല്ലാ ഫയലുകളിലും വേഗം തീരുമാനമെടുക്കുകയെന്ന ലക്ഷ്യത്തോടെ നടക്കുന്ന ഫയല്‍ അദാലത്തുമായി ബന്ധപ്പെട്ട് ചേര്‍ന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. ഉദ്യോഗസ്ഥര്‍ക്കുള്ള ഡലിഗേഷനും വ്യവസ്ഥകളിലെ ഭേദഗതിയും ആവശ്യമെങ്കില്‍ വരുത്തുന്നതിന് ചീഫ് സെക്രട്ടറിതലത്തില്‍ യോഗം ചേര്‍ന്ന് ശുപാര്‍ശ നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. സെക്രട്ടേറിയറ്റ് തലം, വകുപ്പ് മേധാവി തലം, പൊതുജനങ്ങളുമായി സമ്പര്‍ക്കമുള്ള […]

Kerala kerala

കാവിപ്പതാകയേന്തിയ ഭാരതാംബ ചിത്രം; ഗവര്‍ണറെ എതിര്‍പ്പ് അറിയിക്കാന്‍ മുഖ്യമന്ത്രി; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടികളില്‍ ആര്‍എസ്എസിന്റെ കാവിപ്പതാകയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിക്കുന്നതില്‍ ഗവര്‍ണറെ എതിര്‍പ്പ് അറിയിക്കാന്‍ മുഖ്യമന്ത്രി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുത്തു. സര്‍ക്കാര്‍ പരിപാടികളില്‍ ഔദ്യോഗിക ചിഹ്നങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകറെ അറിയിക്കും. മറ്റ് ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന കാര്യം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടും. നിയമ വകുപ്പിന്റെ പരിശോധനക്ക് ശേഷമാണ് സര്‍ക്കാരിന്റെ തീരുമാനം.

kerala Kerala

വി എസിനെ കാണാന്‍ ആശുപത്രിയിലെത്തി മുഖ്യമന്ത്രി

വി എസിനെ കാണാന്‍ ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിലാണ് അദ്ദേഹം എത്തിയത്ത്. ഇന്നലെ ഹൃദയാഘാദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് വിവരം. ഇന്നലെ സി പി എമ്മിലെ മുതിര്‍ന്ന നേതാക്കള്‍ വി എസിനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തിയിരിക്കുന്നു.

Entertainment kerala Kerala Trending

യാത്രക്കിടെ ജഗതിയെ കണ്ട വിശേഷം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

മലയാളത്തിന്റെ അതുല്യനടന്‍ ജഗതി ശ്രീകുമാറിനെ യാത്രക്കിടെ കണ്ടുമുട്ടിയ വിശേഷം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെയായിരുന്നു അദ്ദേഹത്തെ കണ്ടതെന്നും സുഖവിവരങ്ങള്‍ അന്വേഷിച്ചുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. വിമാന യാത്രക്കിടെ ജഗതിയെ അദ്ദേഹത്തിന്റെ സീറ്റിലെത്തി കണ്ട് മുഖ്യമന്ത്രി സുഖവിവരം തിരക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് വിശ്രമജീവിതം നയിക്കുകയാണ് ജഗതി. കുടുകുടാ ചിരിപ്പിച്ച ജഗതിയെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാവതല്ല. അപകടത്തെ തുടര്‍ന്ന് ശരീരചലനവും സംസാരശേഷിയും അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു. ചക്രക്കസേരയില്‍ ജീവിതം നയിക്കുമ്പോഴും രണ്ട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് […]

kerala Kerala

നിലമ്പൂരില്‍ പോര് മുറുകുന്നു; പ്രിയങ്കാ ഗാന്ധിയും പിണറായി വിജയനും മണ്ഡലത്തിലേക്ക്

നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കേ ഇരുമുന്നണികളും പ്രചാരണപ്പോര് കടുക്കുന്നു. വയനാട് എംപി പ്രിയങ്കാ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും നാളെ മുതല്‍ മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തും. നിലമ്പൂര്‍ മണ്ഡലത്തിലെ രണ്ടിടങ്ങളില്‍ പ്രിയങ്ക ഗാന്ധി പ്രചാരണം നയിക്കും. മൂന്ന് ദിവസം മണ്ഡലത്തില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി ഏഴ് പഞ്ചായത്തുകളില്‍ പര്യടനം നടത്തും. ജൂണ്‍ 19ന് നടക്കുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 2,32,381 പേര്‍ക്കാണ് വോട്ടവകാശം. 1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 സ്ത്രീ വോട്ടര്‍മാരും എട്ട് ട്രാന്‍സ്ജെന്‍ഡേഴ്‌സും ഉള്‍പ്പെടുന്നതാണ് […]

National

ദേശീയപാത നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കും; മുഖ്യമന്ത്രിക്ക് നിതിന്‍ ഗഡ്കരിയുടെ ഉറപ്പ്

ന്യൂഡല്‍ഹി: ദേശീയപാത നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പു നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് നിതിന്‍ ഗഡ്കരി ഇക്കാര്യം അറിയിച്ചത്. കൂരിയാട് റോഡ് തകര്‍ന്നതില്‍ നടപടികള്‍ തുടരുകയാണെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. ദേശീയപാത ഭൂമി ഏറ്റെടുക്കുന്നതിനായി ഭീമമായ തുക ചെലവഴിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. കടമെടുപ്പ് പരിധിയില്‍ ഇളവിനായി ഗഡ്കരി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. റോഡ് തര്‍ന്ന സംഭവത്തില്‍ സ്വീകരിച്ച നടപടികള്‍ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ വിശദീകരിച്ചു. പൊതുമരാമത്ത് മന്ത്രി പി.എ […]

kerala Kerala

സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴ ജില്ലയിലെ കലവൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, എംഎല്‍എമാരായ യു പ്രതിഭ ദലീമ ജോജോ, മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. മുഖ്യമന്ത്രി നിലവിളക്ക് കൊളുത്തിയാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്. 44 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇന്ന് വിദ്യാലയങ്ങളിലെത്തുക. ഒന്നാം ക്ലാസിലേക്ക് രണ്ടര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെയാണ് […]

Kerala kerala

‘ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും; മൂന്നാമതും പിണറായി’; മുഖ്യമന്ത്രിയെക്കുറിച്ച് ഡോക്യുമെന്ററി; ടീസര്‍ പുറത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ടീസര്‍ പുറത്തിറക്കി ഇടതുസംഘടന. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് ‘പിണറായി ദി ലെജന്‍ഡ്’ എന്ന പേരില്‍ ഡോക്യുമെന്ററി നിര്‍മ്മിച്ചത്. ചിലര്‍ വരുമ്പോള്‍ ചരിത്രം വഴി മാറുമെന്ന് തെളിയിച്ച നേതാവാണ് പിണറായി വിജയനെന്നും മൂന്നാമതും പിണറായി വിജയന്‍ തുടരുമെന്നും കെഎസ്ഇഎ പുറത്തിറങ്ങിയ ടീസറില്‍ പറയുന്നു. ആദ്യമായാണ് ഒരു സര്‍വ്വീസ് സംഘടന പിണറായിയെ കുറിച്ച് ഡോക്യുമെന്ററി നിര്‍മിക്കുന്നത്. തമിഴ് സിനിമാ താരവും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനാണ് നാളെ ഡോക്യുമെന്റി പുറത്തിറക്കുന്നത്. […]

error: Protected Content !!