ഗാന്ധിജയന്തി വാരാഘോഷം: വീഡിയോ നിർമിച്ചും ഫോട്ടോ എടുത്തും സമ്മാനം നേടാം
മഹാത്മാ ഗാന്ധിയുടെ 150-ാം ജൻമവാർഷികാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് സംസ്ഥാനതലത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഹ്രസ്വ ചലച്ചിത്ര നിർമാണം, ഡിജിറ്റൽ പോസ്റ്റർ നിർമാണം, ഫോട്ടോഗ്രഫി എന്നിവയിലാണ് മത്സരം.ഗാന്ധിയൻ മാതൃക എന്ന നിലയിൽ സമൂഹത്തിൽ ഫലപ്രദമായി നടപ്പാക്കാവുന്ന ഒരു ആശയത്തിൽ 60 സെക്കന്റ് ദൈർഘ്യമുള്ള ഹ്രസ്വചലച്ചിത്രമാണ് മത്സരത്തിനയയ്ക്കേണ്ടത്. ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികളിലെ ഗാന്ധിയൻ പ്രവൃത്തികളും വിഷയമാക്കാം. ഒന്നാം സമ്മാനം 25,000 രൂപയും രണ്ടാം സമ്മാനം 15,000 രൂപയും മൂന്നാം സമ്മാനം 10000 രൂപയുമാണ്. […]