Kerala Local

പെരുവയൽ വഴിയോര വിശ്രമ കേന്ദ്രം: കാട് കേറി നശിക്കുന്നു , വിശ്രമക്കാർ തെരുവുനായ്ക്കൾ

  • 18th April 2023
  • 0 Comments

പെരുവയൽ ഗ്രാമപഞ്ചായത്ത് എട്ട് ലക്ഷം രൂപ മുടക്കി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപം സ്ഥാപിച്ച വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനത്തിനു മുൻപേ കാടുകയറി നശിക്കുന്നു. കെട്ടിടം നിർമിച്ച് ഒരു വർഷമായെങ്കിലും ഇതുവരെ വൈദ്യുതി കണക്‌ഷൻ ലഭിച്ചിട്ടില്ല. ചുറ്റിലും കാടു വളർന്ന വഴിയോര വിശ്രമ കേന്ദ്രം തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി മാറിയിരിക്കുകയാണ്. കെട്ടിടത്തിനു ചുറ്റിലും താവളമാക്കിയ തെരുവുനായ്ക്കൾ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സകൾക്കായി എത്തുന്ന രോഗികൾക്ക് ഭീഷണിയായിരിക്കുകയാണ്. ദീർഘദൂര യാത്രക്കാർക്ക് വിശ്രമിക്കുന്നതിനും പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കുന്നതിനുമായാണ് പ്രധാന പാതയോരങ്ങളിൽ വഴിയോര വിശ്രമ […]

Local News

എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് പെരുവയല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉപഹാരങ്ങള്‍ നല്‍കി

  • 25th August 2021
  • 0 Comments

എസ്എസ്എല്‍സി, പ്ലസ് ടു എന്നീ ക്ലാസുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് പെരുവയല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉപഹാരങ്ങള്‍ നല്‍കി. പെരുവയല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ പെരിങ്ങൊളം ഒന്ന്, രണ്ട് വാര്‍ഡ് പ്രദേശങ്ങളിലെ എസ്എസ്എല്‍സി, പ്ലസ് ടു എന്നീ ക്ലാസുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കാണ് പെരുവയല്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എന്‍ അബൂബക്കര്‍ ഉപഹാരങ്ങള്‍ കൈമാറിയത്. പ്രസ്തുത പരിപാടിയില്‍ മണ്ഡലം വൈസ് പ്രസിഡണ്ട് കെ രാധാകൃഷ്ണന്‍, ഒന്നാം വാര്‍ഡ് പ്രസിഡണ്ട് ഷിജേഷ് മാങ്കനി, […]

Kerala

കാരന്തൂരിൽ വെച്ച് നടന്ന കോവിഡ് പരിശോധനയിൽ മാവൂർ, പെരുവയൽ പഞ്ചായത്തിലെ ഓരോ വ്യക്തികൾക്ക് വീതം കോവിഡ്

കോഴിക്കോട് ; കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് കുന്ദമംഗലം കാരന്തൂരിൽ വെച്ച് നടന്ന കോവിഡ് പരിശോധനയിൽ എലത്തൂർ എസ് ഐ ഉൾപ്പടെ രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ ഭാഗമായി 36 പേരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം മാവൂർ പഞ്ചായത്തിലാണ് താമസിക്കുന്നത്. 67 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. കുന്ദമംഗലത്തെ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിലെ പ്യൂണിനും കോവിഡ് സ്ഥിരീകരിച്ചു , പെരുവയൽ ഗ്രാമ പഞ്ചായത്തിനു കീഴിൽ ഉള്ള വ്യക്തിയാണിദ്ദേഹം . അതേ […]

Local

പെരുവയൽ പഞ്ചായത്തിൽ 2 കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ സജ്ജമായി

  • 23rd July 2020
  • 0 Comments

കോഴിക്കോട് : പെരുവയൽ ഗ്രാമ പഞ്ചായത്തിൽ കോവിഡ് രോഗികൾക്കുള്ള രണ്ട് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകൾ സജ്ജമായതായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈ.വി.ശാന്ത അറിയിച്ചു. എ.എഡ്യു.എച്ച് കോളജ് ഹോസ്റ്റൽ , കുറ്റിക്കാട്ടൂർ ബീ ലൈൻ പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ ഒരുക്കിയത്. ഇതിൽ എ.എഡ്യു.എച്ച് കോളജ് ഹോസ്റ്റൽ ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ സജ്ജീകരിച്ച ശേഷം ജില്ലാ ഭരണകൂടത്തിന് കൈമാറിയിട്ടുണ്ട്. ഇവിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രോഗികളെ താമസിപ്പിക്കും. ഇതിന് പുറമെ ഗ്രാമ പഞ്ചായത്തിലെ രോഗികൾക്ക് മാത്രമായുള്ള കേന്ദ്രമാണ് […]

Local

ഓൺ ലൈൻ പഠനം ലഭ്യമല്ലാത്ത 110 കുട്ടികൾക്ക് വീടുകളിൽ സൗകര്യമൊരുക്കാൻ പെരുവയൽ ഗ്രാമപഞ്ചായത്ത്

കുന്ദമംഗലം :വീടുകളിൽ ഓൺ ലൈൻ പഠനത്തിന് സൗകര്യമില്ലാത്തവർക്ക് പ്രത്യേക കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കുന്നതിന് പെരുവയൽ ഗ്രാമപഞ്ചായത്ത് രൂപമുണ്ടാക്കി. ജനപ്രതിനിധികളുടെയും പഞ്ചായത്തിലെ 12 സ്കൂളുകളിലെ പ്രധാനാധ്യാപകരുടെയും പി.ടി.എ പ്രസിഡണ്ടുമാരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. 110 വിദ്യാർത്ഥികള്ക്കാണ് ഓൺ ലൈൻ സൗകര്യം ലഭിക്കാത്തതായി കണ്ടെത്തിയത്. എന്നാൽ ഇവരെല്ലാം മറ്റു മാർഗ്ഗങ്ങളിലൂടെ ക്ലാസുകളിൽ പങ്കെടുത്തിട്ടുണ്ട്. ഇതിൽ 58 പേർ ഗ്രാമപഞ്ചായത്തിന് അകത്തുള്ള വിദ്യാലയങ്ങളിൽ പഠിക്കുന്നവരാണ്. 52 പേർ പുറത്തുള്ള വിദ്യാലയങ്ങളിൽ പഠിക്കുന്നവരും. ഗ്രാമപഞ്ചായത്തിന് അകത്തുള്ള വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളിൽ സൗകര്യം ലഭിക്കാത്തവർക്ക് സ്കൂൾ പി.ടി.എയുടെ […]

Local

പെരുവയല്‍ പഞ്ചായത്തില്‍ കുടിവെള്ള വിതരണം നടത്താത്തതില്‍ എല്‍ഡിഎഫ് പ്രതിഷേധം

പെരുവയല്‍ പഞ്ചായത്തില്‍ കുടിവെള്ള വിതരണം നടത്താത്തതില്‍ എല്‍ഡിഎഫ് പ്രതിഷേധിച്ചു. 2020 മാര്‍ച്ച് മാസത്തില്‍ വരള്‍ച്ചാ കാലത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തേണ്ട മുന്‍കരുതല്‍ നടപടികള്‍ എടുക്കേണ്ടത് സംബന്ധിച്ചും. കുടിവെള്ള വിതരണത്തിന് 11 ലക്ഷം രൂപ വരെ ചിലവഴിക്കാംമെന്നും കേരള സര്‍ക്കാര്‍ ജി.ഒ. ഇറക്കുകയുണ്ടായിരുന്നു, എന്നാല്‍ ഉത്തരവിറങ്ങിയ മാര്‍ച്ച് മാസത്തിലോ, ഏപ്രീല്‍ ആദ്യവാരത്തിലോ പോലും പഞ്ചായത്ത് കുടിവെള്ള വിതരണം അജണ്ടയാക്കിയില്ല എന്ന് എല്‍ഡിഎഫ് ആരോപിച്ചു. പഞ്ചായത്തിലെ 90% വാര്‍ഡുകളും വരള്‍ച്ച കൊണ്ട് വലയുമ്പോള്‍. ജനങ്ങള്‍ വലിയ തുകക്ക് സ്വകാര്യമായി […]

Local

പെരുവയൽ കേരളോത്സവം : യംഗ്സ്റ്റാർ ജേതാക്കൾ

ഏറെ ആകർഷകമായും വർദ്ധിച്ച പങ്കാളിത്തത്തോടെയും സംഘടിപ്പിക്കപ്പെട്ട പെരുവയൽ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ 151 പോയിന്റ് നേടി യംഗ് സ്റ്റാർ പെരുവയൽ ജേതാക്കളായി. 131 പോയിന്റോടെ ചെറുകുളത്തൂർ കെ.പി.ഗോവിന്ദൻക്കുട്ടി സ്മാരക വായനശാല രണ്ടാമതും 125 പോയിന്റോടെ അഭിലാഷ് പുവ്വാട്ടുപറമ്പ് മൂന്നാമതുമെത്തി. കലാ വിഭാഗത്തിൽ കെ.പി. ഗോവിന്ദൻക്കുട്ടി സ്മാരക വായനശാല ഒന്നാം സ്ഥാനവും യംഗ് സ്റ്റാർ രണ്ടാം സ്ഥാനവും അഭിലാഷ് മൂന്നാം സ്ഥാനവും നേടി. കായിക വിഭാഗത്തിൽ യംഗ്സ്റ്റാർ ഒന്നാം സ്ഥാനവും അഭിലാഷ് രണ്ടാംസ്ഥാനവും പി.ജി.എം സോക്കർ ലവേഴ്സ് പെരിങ്ങൊളം മൂന്നാം […]

Local

പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്ര കെട്ടിടം ഉദ്ഘാടനം 4 ന്

പെരുവയല്‍; പെരുവയല്‍ ഗ്രാമപഞ്ചായത്തിന് സ്വന്തമായി പ്രാഥമികാരോഗ്യകേന്ദ്ര കെട്ടിടം ഒരുങ്ങുന്നു. കെട്ടിടത്തിന്റെ ഉദ്ഘാടനം എം കെ രാഘവന്‍ എം പി ഒക്ടോബര്‍ നാലിന് മൂന്ന് മണിക്ക് നിര്‍വ്വഹിക്കും. കല്ലേരി കൊണാറമ്പിലാണ് പഞ്ചായത്തിന്റെ ആരോഗ്യമേഖലയില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കി കെട്ടിടം തയ്യാറാക്കിയത്. സര്‍ക്കാരിന്റെ അനുമതിയോടു കൂടിയാണ് വ്യവസായ എസ്‌റ്റേറ്റ് കെട്ടിടമായിരുന്ന ഇവിടം 25 ലക്ഷം രൂപ ചെലവഴിച്ച് പ്രാഥികാരോഗ്യകേന്ദ്രത്തിനുള്ള കെട്ടിടമാക്കി മാറ്റിയത്. ഒ പി, വെയിറ്റിംഗ് ഏരിയ, ഡോക്ടേര്‍സ് റൂം, ഫാര്‍മസി, പാലിയേറ്റീവ് കെയര്‍ റൂം, ഓഫീസ് റൂം എന്നിങ്ങനെ 10 […]

Local

പെരുവയല്‍ പഞ്ചായത്തില്‍ നാളെ മാലിന്യശേഖരണം

പെരുവയല്‍: പെരുവയല്‍ പഞ്ചായത്തില്‍ പ്രളയത്തെ തുടര്‍ന്ന് പൊതുസ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും വന്നടിഞ്ഞ പ്‌ളാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ നാളെ ( ചൊവ്വ ) ശേഖരിക്കും. കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശേഖരണം നടക്കുക. ഗ്രാമ പഞ്ചായത്ത് ജീവനക്കാരും പങ്കാളികളാകും. വാര്‍ഡ് തലത്തില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് തിരിക്കും. ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് വൈ.വി.ശാന്ത അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രവര്‍ത്തനം വിശദീകരിച്ചു

error: Protected Content !!