Local

പെരിങ്ങൊളം ഹയർ സെക്കൻഡറിയിലെ ചുറ്റുമതിലും ഗേറ്റും ഉദ്ഘാടനം ചെയ്തു

പെരിങ്ങൊളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിനു വേണ്ടി കുന്നമംഗലം നിയോജക മണ്ഡലം എം .എൽ .എ അഡ്വ :പി ടി എ റഹീമിന്റെ ആസ്തി വികസന ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ച ചുറ്റുമതിലും ഗേറ്റും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു . കേരളത്തിലെ എല്ലാ വിദ്യാലയങ്ങളും മുൻ കാലങ്ങളെ അപേക്ഷിച്ച് ആധുനികവൽക്കരണം നടത്തപ്പെട്ടിരിക്കയാണെന്നും സംതൃപ്തരായ അധ്യാപകരെയും വിദ്യാർത്ഥികളെയുമാണ് കാണാൻ കഴിയുന്നതെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഭിപ്രായപ്പെട്ടു .ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ റീന മുണ്ടേങ്ങാട്ട് […]

Local

പെരിങ്ങൊളം ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍. എസ്. എസ് ക്യാമ്പ് സമാപിച്ചു

  • 28th December 2019
  • 0 Comments

പെരിങ്ങൊളം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌ക്കിമിന്റെ സപ്ത ദിന സഹവാസ ക്യാമ്പ് സമാപിച്ചു. കുന്നമംഗലം ഈസ്റ്റ് എ. യു. പി സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി. മഹാത്മാ ഗാന്ധിയുടെ നൂറ്റമ്പതാം ജന്മ വാര്‍ഷികത്തോട് അനുബന്ധിച്ചു ഗാന്ധി സ്മൃതി പരിപാടികള്‍ നടത്തി. സമാപന സമ്മേളനം പെരുവയല്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശറഫുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘ ചെയര്‍മാന്‍ വാര്‍ഡ് മെമ്പര്‍ ഷംജിത് അധ്യക്ഷം വഹിച്ചു. എ […]

Local

പൗരത്വ ഭേതദതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ തുടരുന്നു.

  • 20th December 2019
  • 0 Comments

പൗരത്വ ഭേതദതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ തുടരുന്നു. ജെഡിടി പൗരത്വ ഭേദഗതി പ്രതിഷേധറാലി ആരാമ്പ്രത്ത് സര്‍വ്വ മതസാഹോദര്യ സംഗമമായി ആരാമ്പ്രം-പുള്ളിക്കോത്ത് മഹല്ല് പൌരത്വ ഭേദഗതിബില്ലിനെതിരെ പ്രതിഷേധറാലി നടത്തി – നൂറ് കണക്കിനാളുകള്‍ പങ്കെടുത്ത റാലിയി മത, രാഷ്ട്രീയ, ജാതി ചിന്തകള്‍ക്കതീതമായ മതസാഹോദര്യ കൂട്ടായ്മയായി, പുള്ളിക്കോത്ത് മദ്രസ പരിസരത്ത് നിന്നും ആരംഭിച്ച് ചക്കാലക്കല്‍ അങ്ങാടി ചുറ്റി ആരാമ്പ്രം അങ്ങാടിയില്‍ സമാപിച്ചു മുന്‍ഗാമികള്‍ ജാതി മത ചിന്തകള്‍ക്കതീതമായി രക്തവും ജീവനും നല്‍കി നേടിയ ഭാരത മണ്ണ് എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്നും […]

News

ദേശീയ ക്ഷീര ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ഡെയറില്‍ സന്ദര്‍ശകര്‍ക്ക് അവസരമൊരുക്കി മില്‍മ

  • 28th November 2019
  • 0 Comments

ദേശീയ ക്ഷീരദിനത്തിന്റെ ഭാഗമായി ഡോ. വര്‍ഗ്ഗീസ് കുര്യന്റെ ജന്മദിനത്തോടനുബന്ധിച്ച് മില്‍മയുടെ കോഴിക്കോട് ഡെയറിയില്‍ സന്ദര്‍ശകരുടെ വന്‍ തിരക്ക്. 25,26,27 തിയ്യതികളിലായി ആയിരക്കണക്കിന് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും, വീട്ടമ്മമാരും ഡെയറി പ്ലാന്റ് സന്ദര്‍ശനം നടത്തി. സന്ദര്‍ശകര്‍ക്ക് ക്ഷീര കര്‍ഷകരുടെ ഉടമസ്ഥതയിലുളള സഹകരണ പ്രസ്ഥാനമായ മില്‍മയുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുന്നതിനും, ക്ഷീര സംഘങ്ങള്‍ മുഖേന കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന പാല്‍, പാസ്ചുറൈസ് ചെയ്ത് വിവിധ ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നതടക്കമുളള കാര്യങ്ങള്‍ നേരിട്ട് കാണുവാനുമുളള സൗകര്യമൊരുക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് ക്ഷീരമേഖയെക്കുറിച്ചുളള അറിവ് പകര്‍ന്ന് നല്‍കാനും, […]

News

കുന്ദമംഗലം ന്യൂസിന്റെ വാര്‍ത്ത, പിഎസ്എന്‍ കോളേജിന്റെ കൈത്താങ്ങ്.. സരസ്വതിയമ്മയുടെ വീടിന്റെ താക്കോല്‍ദാനം നടന്നു

കുന്ദമംഗലം; കുന്ദമംഗലം ന്യൂസിന്റെ വാര്‍ത്തയെത്തുടര്‍ന്ന് ആരോരുമില്ലാതെ പെരിങ്ങളത്ത് അനാഥയായി കഴിഞ്ഞിരുന്ന സരസ്വതിയമ്മയ്ക്ക് പിഎസ്എന്‍ കോളേജിന്റെ കൈത്താങ്ങില്‍ ഒരുങ്ങിയ വീടിന്റെ താക്കോല്‍ദാനം നടന്നു. വര്‍ഷങ്ങളായി ഒറ്റക്ക് ഒരു വീട്ടില്‍ താമസിക്കുകയായിരുന്ന സരസ്വതിയമ്മയുടെ ദുരിതം നിറഞ്ഞ ജീവിതം കുന്ദമംഗലം ന്യൂസ് വാര്‍ത്തയാക്കിയതോടെയാണ് വിഷയം ജനശ്രദ്ധയിലെത്തുന്നത്. തുടര്‍ന്ന് കുന്ദമംഗലത്തെ പിഎസ്എന്‍ ചാരിറ്റബില്‍ ട്രസ്റ്റ് കോളേജ് സരസ്വതിയമ്മയെ ഏറ്റെടുക്കുകയും കോളേജ് പ്രിന്‍സിപ്പാള്‍ സുചേഷിന്റെയും ഭാര്യ പ്രിയ സുചേഷിന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ തകര്‍ന്നുവീഴാറായ വീടിന്റെ പ്രവൃത്തി ഏറ്റെടുത്ത് നവീകരിക്കുകയായിരുന്നു. ചെറുപ്പം മുതല്‍ അനാഥയായി […]

Local

പച്ചത്തുരുത്ത് പദ്ധതി ഏറ്റെടുത്ത് പെരിങ്ങളം ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍

കുന്ദമംഗലം : ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പച്ചത്തുരുത്ത് പദ്ധതിക്ക് പെരുവയല്‍ പഞ്ചായത്തില്‍ തുടക്കമായി. ഹരിതകേരളം മിഷന്റെയും പെരിങ്ങളം ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്‌കൂളിലെ അഞ്ച് സെന്റ് സ്ഥലത്ത് പഞ്ചായത്ത് പ്രസിഡന്റ് വൈ.പി ശാന്ത തൈ നടീല്‍ കര്‍മ്മം നിര്‍വഹിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് ജൂണ്‍ മുതല്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് പത്ത് സെന്റ് സ്ഥലത്ത് പച്ചത്തുരുത്ത് യാഥാര്‍ഥ്യമായത്. സ്‌ക്കൂളിലെ മൂന്ന് സ്ഥലത്തായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ട പ്രവര്‍ത്തനം എന്ന നിലയില്‍ അഞ്ച് സെന്റ് […]

News

മില്‍മയില്‍ മലിന ജലം പുറത്തേക്കൊഴുക്കിവിടുന്നു, നാട്ടുകാര്‍ പ്രതിഷേധത്തില്‍ സംഘര്‍ഷാവസ്ഥ

പെരിങ്ങളം: കുന്ദമംഗലം മില്‍മ പ്ലാന്റില്‍ നിന്ന് മലിന ജലം ഒഴുക്കി വിടുന്നതായി പരാതി. ഇതിനെത്തുടര്‍ന്ന് മലിന ജലവുമായി നാട്ടുകാര്‍ മില്‍മ മെയിന്‍ ഓഫിസില്‍ പ്രതിഷേധവുമായി എത്തി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പെരിങ്ങളം മില്‍മ പ്ലാന്റില്‍ നിന്നാണ് മലിനജലം ഒഴുക്കിവിട്ടതായി പരാതി. മുന്‍പും പല തവണയും ഇത്തരത്തില്‍ മലിന ജലം ഒഴുക്കി വിട്ടിട്ടുണ്ടെന്നാണ് നാട്ടുകാരുടെ വാദം. ഇതിനെത്തുടര്‍ന്നാണ് മലിന ജലം ശേഖരിച്ച് നാട്ടുകാര്‍ ഓഫീസിലെത്തിയത്. രാത്രികാലങ്ങളില്‍ മഴയുള്ള സമയത്ത് മലിന ജലം പുറത്തേക്ക് ഒഴുക്കിവിടുകയാണ് പതിവെന്നും ഇത് സമീപത്തെ […]

error: Protected Content !!