Kerala

സാമൂഹ്യ സുരക്ഷാ പെൻഷൻ: 48.91 ലക്ഷം പേർക്ക് 23,255 കോടി രൂപ വിതരണം ചെയ്തു

തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ വിതരണം ചെയ്യുന്ന വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വാങ്ങുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ നാലു വർഷത്തിൽ വൻവർദ്ധനവ്. 2015-16 ൽ 33.99 ലക്ഷം പേരായിരുന്നു പെൻഷൻ വാങ്ങിയിരുന്നത്. 2019-20 ൽ 48.91 ലക്ഷമായി ഉയർന്നു. ഈ കാലയളവിൽ കുറഞ്ഞ പെൻഷൻ തുക 600 രൂപയിൽ നിന്ന് 1,300 രൂപയായി ഉയർത്തുകയും ചെയ്തു. വാർദ്ധക്യകാല പെൻഷൻ, വികലാംഗ പെൻഷൻ, വിധവാ പെൻഷൻ, 50 വയസ്സിന് മുകളിൽ പ്രായമുള്ള അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ എന്നിവയാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ വിതരണം […]

Kerala

പെൻഷൻ വിതരണത്തിന് ക്രമീകരണങ്ങൾ

സംസ്ഥാനത്ത് കോവിഡ് 19 വൈറസ്ബാധയുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് രോഗവ്യാപനം തടയുന്നതിന് എല്ലാ മുൻകരുതലുകളും സ്വീകരിച്ചുകൊണ്ട് ഏപ്രിൽ രണ്ട് മുതൽ ഏഴ് വരെയുള്ള ആദ്യ അഞ്ച് പ്രവൃത്തി ദിനങ്ങളിൽ ട്രഷറികൾ മുഖേനയുള്ള കേരള സംസ്ഥാന പെൻഷൻ വിതരണത്തിനായി വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തി. അതത് ദിവസങ്ങളിൽ പറഞ്ഞിരിക്കുന്ന പി.ടി.എസ്.ബി അക്കൗണ്ട് നമ്പറിലുള്ള പെൻഷൻകാർക്ക് മാത്രമേ ഈ ദിവസം ട്രഷറികളിൽ നിന്നും പെൻഷൻ വിതരണം നടത്തുകയുള്ളൂ. നിശ്ചയിക്കപ്പെട്ട ദിവസം മാത്രമേ ട്രഷറിയിൽ പെൻഷൻ സ്വീകരിക്കാൻ വരേണ്ടതുള്ളൂ. തിയതി, പെൻഷൻ […]

Kerala

സുരക്ഷാ ക്ഷേമ പെന്‍ഷന്‍ 4,07,390 പേര്‍ക്ക്; ശനിയാഴ്ച വിതരണം തുടങ്ങും

കോഴിക്കോട്: മെയ്,ജൂണ്‍,ജൂലൈ മാസങ്ങളിലെ സുരക്ഷാ ക്ഷേമ പെന്‍ഷനുകള്‍ ശനിയാഴ്ച വിതരണം തുടങ്ങും. അര്‍ഹരായ 2,63,174 സ്ത്രീകള്‍ക്കും 1,44,204 പുരുഷന്മാര്‍ക്കുമായി 4,07,390 പേര്‍ക്ക് ആണ് പെന്‍ഷന്‍ ലഭ്യമാവുക. ഒരാള്‍ക്ക് കുറഞ്ഞത് 3600 രൂപ വീതമുണ്ടാകും. ഗുണഭോക്താക്കളുടെ താല്‍പ്പര്യപ്രകാരം നേരിട്ടോ ബാങ്കുവഴിയോ ആണ് വിതരണം. വാര്‍ധക്യകാല പെന്‍ഷനാണ് കൂടുതല്‍ പേര്‍ക്കുള്ളത്; 1,88,546 പേര്‍ക്കുണ്ട്. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 51,928 പേര്‍ വാങ്ങുന്നു. ഭിന്നശേഷിക്കാരായ 34,002 പേര്‍, 50 വയസ്സുകഴിഞ്ഞ അവിവാഹിതരായ 10,686 സ്ത്രീകള്‍, 1,22,232 വിധവകള്‍ എന്നിവര്‍ക്കും പെന്‍ഷനുണ്ട്. ഇതില്‍ […]

Kerala News

ഓണത്തിനുമുമ്പ്‌ 53.04 ലക്ഷംപേർക്ക്‌ ക്ഷേമ പെന്‍ഷന്‍

തിരുവനന്തപുരം : ഓണത്തിനുമുമ്പ്‌ 53.04 ലക്ഷംപേർക്ക്‌ സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കുമെന്ന് സർക്കാർ അറിയിച്ചു . മെയ്‌, ജൂണ്‍, ജൂലൈ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ,- ക്ഷേമനിധി പെൻഷനുകളുടെ വിതരണം ശനിയാഴ്‌ച തുടങ്ങും. കുറഞ്ഞത്‌ 3600 രൂപവീതം ലഭിക്കും. കേരള സാമൂഹ്യ സുരക്ഷാ പെൻഷൻ ലിമിറ്റഡ്‌ എന്ന കമ്പനി വഴിയാണ്‌ പണം ലഭ്യമാക്കുക. 53,04,092 പേർക്കാണ്‌ പെന്‍ഷന്‍ അർഹത 46,47, 616 പേർക്കാണ്‌ സാമൂഹ്യസുരക്ഷാ പെൻഷൻ. ഇതിനാവശ്യമായ 1941.17 കോടിരൂപ ധനവകുപ്പ്‌ ഉടൻ അനുവദിക്കും. സഹകരണ സംഘങ്ങൾവഴി പെൻഷൻ […]

Kerala

കേരള മദ്രസ്സാ ധ്യാപക ക്ഷേമനിധിയിൽ അംഗങ്ങളാകാം

സച്ചാർ കമ്മീഷൻ റിപ്പോർട്ട് കേരളത്തിൽ നടപ്പാകുന്നത് സംബന്ധിച്ച് പഠനം നടത്തിയ മുൻതദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടി അധ്യക്ഷനായ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ മദ്രസ്ലാ ധ്യാപകർക്ക്‌ ക്ഷേമനിധി നടപ്പാക്കാനും പെൻഷൻ അനുവദിക്കുന്നതിനും2008 ൽ സർക്കാർ തീരുമാനിച്ചു. തുടർന്ന് മദ്രസ് സാദ്ധ്യാപകർക്ക് സേവന ശേഷം ജീവസന്ധാരണത്തിന് ഉതകുന്ന തരത്തിൽ പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനു വേണ്ടി മദ്രസ്ലാ ധ്യാപക രുടെയും മദ്രസ്സാമാനേജ് മെന്റ് കമ്മിറ്റികളുടെയും സർക്കാറിന്റെയും പങ്കാളിത്തത്തോടെ 2010 മെയ് 31ന്ന് […]

Local

പെന്‍ഷന്‍ വിതരണം ;പാസ്ബുക്കിന്റെ പകര്‍പ്പ് നല്‍കണം

കോഴിക്കോട് : കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ കോഴിക്കോട് ഓഫീസില്‍ നിന്നും മണിയോര്‍ഡറായി പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ അസുഖ ബാധിതരും കിടപ്പു രോഗികളുമായവരുടെ  (മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍) ഒഴികെ പെന്‍ഷന്‍ വിതരണം ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റും.  മണിയോര്‍ഡറായി പെന്‍ഷന്‍ കൈപ്പറ്റുന്ന പെന്‍ഷന്‍കാര്‍ പെന്‍ഷന്‍ വിതരണം ബാങ്കിലേക്ക് മാറ്റുന്നതിന് അവരുടെ ബാങ്ക് പാസ്സ് ബൂക്കിന്റെ പകര്‍പ്പ്, പെന്‍ഷന്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി ജൂലൈ 25 ന് നകം ബോര്‍ഡിന്റെ  കോഴിക്കോട് ഓഫീസില്‍  അപേക്ഷ എത്തിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ […]

Local

സര്‍ക്കാര്‍ നല്‍കിയിട്ടും അറിയാതെ പോകുന്നു കലാകാരന്മാര്‍ക്കുള്ള പെന്‍ഷന്‍

സര്‍ക്കാര്‍ ആനുകൂല്യം നല്‍കിയിട്ടും കലാകാരന്മാര്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ പലരും അറിയുന്നില്ല. 50 വയസ്സ് തികഞ്ഞ കലാ സാഹിത്യ പ്രവര്‍ത്തകര്‍ക്കാണ് കേരള സര്‍ക്കാറിന്റെ സാംസ്‌കാരിക വകുപ്പ് പെന്‍ഷന്‍ നല്‍കുന്നത്. എന്നാല്‍ പലര്‍ക്കും ഇതിനെപ്പറ്റി അറിവോ ധാരണയോ ഇല്ല. അവശ നിലയിലും മറ്റും കഴിയുന്ന അര്‍ഹതപ്പെട്ട നിരവധി പേര്‍ക്ക് ഇത്തരത്തില്‍ ആനുകൂല്യം നഷ്ടമാവുന്നുണ്ട്. വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയാത്തവര്‍ പ്രായവും കലാ വൈദഗ്ദ്യം തെളിയിക്കുന്ന രേഖയും സഹിതം സാംസ്‌കാരിക വകുപ്പിന്റെ വിലാസത്തില്‍ സമര്‍പ്പിച്ചാല്‍ മതി.

error: Protected Content !!