റാന്നിയിൽ പതിമൂന്ന് വയസുകാരിക്ക് നേരെ പീഡനം;അമ്മയുടെ കാമുകൻ അറസ്റ്റിൽ
പത്തനംതിട്ട റാന്നിയിൽ പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയുടെ കാമുകൻ ഷിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെയും അമ്മയെയും അച്ഛൻ ഉപേക്ഷിച്ച് പോയതാണ്. പ്രതി ഷിജു ഇടയ്ക്ക് ഇവരുടെ വീട്ടിലെത്താറുണ്ട്. അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പ്രതി പെൺകുട്ടിയെ കടന്ന് പിടിച്ചത്. സംഭവം പെൺകുട്ടി അധ്യാപകരോട് പറഞ്ഞതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.





