Kerala News

‘ഞാന്‍ അനുഭവിച്ച വേദന അവനുണ്ടാകരുത്’ ; കുഞ്ഞനുജനായി സഹായം അഭ്യര്‍ത്ഥിച്ച എസ്.എം.എ രോഗബാധിത അഫ്ര ഇനി കണ്ണീരോര്‍മ്മ

  • 1st August 2022
  • 0 Comments

എസ്.എം.എ രോഗ ബാധിതയായ മാട്ടൂല്‍ സെന്‍ട്രലിലെ അഫ്ര (13) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്രയുടെ ആരോഗ്യനില മോശമായതിനാല്‍ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയുമായിരുന്നു. അഫ്രയ്ക്കും എസ്എംഎ രോഗത്തിന് ചികിത്സ നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് അസുഖ ബാധിതയായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. അഫ്രയുടെ സഹോദരന്‍ മുഹമ്മദും എസ്എംഎ രോഗബാധിതനായിരുന്നു. തുടര്‍ന്ന് മുഹമ്മദിന് ചികിത്സ സഹായം ആവശ്യപ്പെട്ട് വീല്‍ചെയറില്‍ ഇരുന്ന് അഫ്റ നടത്തിയ അഭ്യര്‍ത്ഥന ഏറെ ശ്രദ്ധ നേടുകയും […]

Local News

പാലോളിത്താഴം പറോപാറമ്മല്‍ ബഷീര്‍ നിര്യാതനായി

  • 17th July 2022
  • 0 Comments

നെട്ടോടിത്താഴം ചരപറമ്പത്ത് താമസിക്കുന്ന പാലോളിത്താഴം പറോപാറമ്മല്‍ ബഷീര്‍ (49) അന്തരിച്ചു ,ഭാര്യ: സഫിയ, മക്കള്‍:- ആഷിഖ് (ബഹ്റൈന്‍) ,ആഷിന ,മരുമകന്‍: സഫ്‌നില്‍ (മുട്ടാഞ്ചേരി) സഹോദരങ്ങള്‍:- അബൂബക്കര്‍ ,അബ്ദുള്‍ സലാം ,സിദ്ധീഖ് ,സുഹറാബി, റസീന, പിതാവ്: പരേതനായ ബീരാന്‍, മാതാവ്: മറിയ. മയ്യത്ത് നമസ്‌ക്കാരം ഞായര്‍ ( 17/07/22) രാത്രി 9 മണിക്ക് പറപ്പാറ ജുമാ മസ്ജിദില്‍

News Sports

കേരള ക്രിക്കറ്റ് ടീം മുന്‍ നായകനും ഓപ്പണിംഗ് ബാറ്ററുമായ ഒ.കെ രാംദാസ് അന്തരിച്ചു

  • 13th July 2022
  • 0 Comments

കേരള ക്രിക്കറ്റ് ടീം മുന്‍ നായകനും ഓപ്പണിംഗ് ബാറ്ററുമായ ഒ.കെ രാംദാസ് അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം. പക്ഷാഘാതത്തെത്തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. ഓപ്പണിങ്ങ് ബാറ്ററായിരുന്ന രാംദാസ് കാലിക്കറ്റ് സര്‍വ്വകലാശാലാ ക്യാപ്റ്റനായിരുന്നു. 20-ാമത്തെ വയസില്‍ കേരളാ ടീമിലെത്തി. രഞ്ജി ട്രോഫിയില്‍ കേരളത്തിനെ രാംദാസ് 13 വര്‍ഷം നയിച്ചു. കേരളത്തിന് വേണ്ടി 35 രഞ്ജി ട്രോഫി മത്സരം കളിച്ച രാംദാസ് 1647 റണ്‍സ് നേടി. 11 അര്‍ദ്ധ സെഞ്ചുറികളും […]

National News

സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ ഭാര്യ സാധ്ന ഗുപ്ത അന്തരിച്ചു

മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ മുലായം സിങ് യാദവിന്റെ ഭാര്യ സാധ്ന ഗുപ്ത അന്തരിച്ചു. ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. ഗുരുഗ്രാമം മേദാന്ത ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ നാല് ദിവസമായി ഗുരുതര നിലയില്‍ തുടരുന്നതിനിടെയാണ് അന്ത്യം. മുലായം സിങ് യാദവിന്റെ രണ്ടാമത്തെ ഭാര്യയാണ് സാധ്ന. ആദ്യ ഭാര്യയും അഖിലേഷ് യാദവിന്റെ മാതാവുമായ മാല്‍തി യാദവിന്റെ മരണത്തെ തുടര്‍ന്നാണ് സാധ്‌ന മുലായത്തിന്റെ ഭാര്യയാകുന്നത്. പ്രതീക് യാദവ് മകനും ബിജെപി നേതാവ് അപര്‍ണ […]

Local News

കാരന്തൂര്‍ കരിപ്പാല്‍ ജാനകി അമ്മ നിര്യാതയായി

കാരന്തൂര്‍ കരിപ്പാല്‍ ജാനകി അമ്മ (95) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കരിപ്പാച്ചി ഗോപാലന്‍ നായര്‍ മക്കള്‍: ലീല, വിജയന്‍, പ്രകാശന്‍, പരേതനായ ജനാര്‍ദ്ധനന്‍, ശ്രീകുമാര്‍ മരുമക്കള്‍: എ.പി. ഉഷ, വിലാസിനി, ഇന്ദിര, ഷീജ, പരേതനായ ഉത്തമന്‍ (റിട്ട.കെഎസ്ഇബി) സഹോദരങ്ങള്‍: അഡ്വ.ഭാസ്‌കരന്‍ നായര്‍, എന്‍.ബാലകൃഷ്ണന്‍ നായര്‍ റിട്ട:എച്ച്എം കുന്ദമംഗലം ഹൈസ്‌ക്കൂള്‍), എന്‍ പത്മനാഭന്‍നായര്‍ (റിട്ട:എച്ച്.എം കുന്ദമംഗലം ഹൈസകൂള്‍), നാരായണി അമ്മ, കാര്‍ത്ത്യായനിഅമ്മ, മാധവിഅമ്മ, ദേവകി അമ്മ സംസ്‌കാരം ഇന്ന് വൈകുന്നേരം 4 ന് വീട്ട് വളപ്പില്‍.

Local News

തെക്കേമണ്ണില്‍ ഗംഗാധരന്‍ നായര്‍ നിര്യാതനായി

തെക്കേമണ്ണില്‍ ഗംഗാധരന്‍ നായര്‍ ( 86) നിര്യാതനായി. മക്കള്‍ ഹരീഷ് കുമാര്‍ ( കെഎസ്ആര്‍ടിസി) ,ഗിരീഷ് കുമാര്‍ ബിനേഷ് കുമാര്‍ ( മലബാര്‍ ദേവസ്വബോര്‍ഡ്) സുമേഷ് കുമാര്‍. സംസ്‌കാരം ഇന്നു 2 മണിക് വീട്ടു വളപ്പില്‍ നടക്കും.

Local News

പൊട്ടിക്കയ്യില്‍ മേലെ നൊച്ചിക്കാട്ട് കല്യാണി അന്തരിച്ചു

  • 29th June 2022
  • 0 Comments

പൊട്ടിക്കയ്യില്‍ മേലെ നൊച്ചിക്കാട്ട് കല്യാണി (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ എം.എന്‍. അപ്പു, മക്കള്‍ : സുജാത ,സുമ, പ്രദീപ്, ഉഷ, രാജന്‍ , പരേതരായ ശോഭന , സരസു, മരുമക്കള്‍ : മാധവന്‍, വിനീത പ്രദീപ്, അപ്പുക്കുട്ടന്‍, പരേതരായ രവീന്ദ്രന്‍ , ചന്ദ്രന്‍സഹോദരങ്ങള്‍: എം.കെ. വേലായുധന്‍ (ന്യൂസ് ഏജന്റ്, കുന്ദമംഗലം, ), പരേതരായ ഗോപാലന്‍,മാളു, അമ്മു, ജാനകി

Entertainment News

നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു, അനുശോചനമറിയിച്ച് സിനിമാ ലോകം

  • 29th June 2022
  • 0 Comments

തെന്നിന്ത്യന്‍ നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണമായത്. ഇന്നലെ വൈകിട്ടോടെയായിരുന്നു അന്ത്യം. ബാംഗളൂരുവില്‍ സോഫ്റ്റ്വേര്‍ രംഗത്തെ വ്യവസായിയായിരുന്നു വിദ്യാസാഗര്‍. കുറച്ചുവര്‍ഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് വിദ്യാസാഗര്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കോവിഡ് ബാധിച്ചതോടെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു. അണുബാധ രൂക്ഷമായതിനെത്തുടര്‍ന്ന് ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാന്‍ വൈകി. വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച വൈകിട്ടോടെ സ്ഥിതി വഷളാകുകയായിരുന്നു. 2009 ലാണ് മീനയും […]

Entertainment News

‘മറിമായ’ത്തിലെ സുമേഷേട്ടൻ,ചലച്ചിത്ര താരം വിപി ഖാലിദ് അന്തരിച്ചു

  • 24th June 2022
  • 0 Comments

ചലച്ചിത്ര താരം വിപി ഖാലിദ് അന്തരിച്ചു. മറിമായം സീരിയലിലെ സുമേഷേട്ടൻ എന്ന കഥാപാത്രം വലിയ ശ്രദ്ധ നേടിയിരുന്നു.വൈക്കത്ത് ഷൂട്ടിങ്ങിനിടെ ശുചിമുറിയിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.ആലപ്പി തിയറ്റേഴ്സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകൻ കൂടിയായിരുന്നു. ഫോർട്ടു കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്.അഭിനയം കൂടാതെ നാടകം, മേക്കപ്പ്, മാജിക്ക് എന്നിവയിലും ശ്രദ്ധനേടിയിട്ടുണ്ട്. 1973ൽ പുറത്തിറങ്ങി‌യ പെരി‌യാറിലൂടെയാണ് വെള്ളിത്തിര‌യിലേക്കെത്തുന്നത്. പ്രൊഫഷണൽ നാടകവേദികളിലും സജീവമായിരുന്നു. സഫിയ, ആരിഫ എന്നിവരാണ് ഭാര്യമാർ. ഖാലിദ് റഹ്‌മാനെ കൂടാതെ ക്യാമറാമാൻ ഷൈജു ഖാലിദ്, ജിംഷി […]

Entertainment News

പ്രശസ്ത തകില്‍ വിദ്വാന്‍ ആര്‍ കരുണാമൂര്‍ത്തി അന്തരിച്ചു

  • 15th June 2022
  • 0 Comments

പ്രശസ്ത തകില്‍ വിദ്വാന്‍ ആര്‍ കരുണാമൂര്‍ത്തി അന്തരിച്ചു. 53 വയസ്സായിരുന്നു. വൈക്കം ചാലപ്പറമ്പ് സ്വദേശിയായ അദ്ദേഹം പാന്‍ക്രിറ്റൈറ്റിസിനെ തുടര്‍ന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ 2.50 നാണ് അന്തരിച്ചത്. അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്നു തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജ്യാന്തര പ്രശസ്തമായ തകില്‍ വിദ്വാനാണ്. വൈക്കം ക്ഷേത്ര കലാപീഠം അധ്യാപകന്‍ ആയിരുന്നു. അദ്ദേഹത്തിന് കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാന്‍ പദവി ലഭിച്ചിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തും നിരവധി വേദികളില്‍ കലാപ്രകടനം നടത്തിയ കരുണാമൂര്‍ത്തി കോട്ടയം ജില്ലയിലെ വൈക്കം ചാലപ്പറമ്പ് സ്വദേശിയാണ്. […]

error: Protected Content !!