kerala Kerala

പാണക്കാട്ടെത്തി ആര്യാടന്‍ ഷൗക്കത്ത്; മുന്നില്‍ നിന്ന് നയിച്ചത് ലീഗാണെന്ന് ഷൗക്കത്ത്

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് നന്ദി അറിയിക്കാന്‍ പാണക്കാട്ടെത്തി. ഷൗക്കത്തിന് പച്ച ലഡു നല്‍കി സാദിഖലി തങ്ങള്‍ സ്വീകരിച്ചു. ശേഷം ഇരുവരും മാധ്യമങ്ങളെ കണ്ടു. തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്ലിം ലീഗാണെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. കൂട്ടായ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് നിലമ്പൂരിലുണ്ടായതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.

Kerala News

പാണക്കാടെത്തി തരൂർ;സന്ദർശനത്തിൽ അസാധാരണത്വമില്ല’എയുംഐയും ഒക്കെയുള്ള കോൺഗ്രസിൽ ഇനി വേണ്ടത് യുണൈറ്റഡ് കോൺഗ്രസ്

  • 22nd November 2022
  • 0 Comments

മലബാർ പര്യടനം തുടരുന്ന കോൺഗ്രസ് നേതാവ് ശശി തരൂർ പാണക്കാടെത്തി മുസ്ലീം ലീഗ് നേതാക്കളെ കണ്ടു.പാണക്കാട്ടെ തന്‍റെ സന്ദർശനത്തിൽ ഒരു അസാധാരണത്വവും ഇല്ല. മലപ്പുറത്ത് എത്തുമ്പോഴെല്ലാം ഇവിടെ എത്താറുണ്ട് . പൊതു രാഷ്ട്രീയ കാര്യങ്ങൾ ലീഗുമായി ചർച്ച ചെയ്തു. എന്നാൽ കോൺഗ്രസിലെ ആഭ്യന്തര കാര്യങ്ങൾ ചർച്ച ആയില്ലെന്നും തരൂർ പറഞ്ഞു.യുഡിഎഫ് ഘടകക്ഷി നേതാക്കള്‍ തമ്മില്‍ സംസാരിക്കുന്നതില്‍ വാര്‍ത്തയുണ്ടാക്കുന്നത് എന്തിനാണെന്ന് തനിക്ക് മനസ്സിലാകുന്നില്ല. ചിലര്‍ പറയുന്നത് വിഭാഗീയതയ്ക്കും ഗ്രൂപ്പുണ്ടാക്കാനും ശ്രമിക്കുന്നു എന്നാണ്. തനിക്ക് ഒരു ഗ്രൂപ്പുണ്ടാക്കാനും താത്പര്യമില്ല. കോണ്‍ഗ്രസിനകത്ത് […]

Kerala News

പുലർച്ചെ ഖബറടക്കം നടന്നു;ഒഴുകിയെത്തി ആയിരങ്ങൾ

  • 7th March 2022
  • 0 Comments

അന്തരിച്ച മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം പുലർച്ചെ മൂന്ന് മണിയോടെ പാണക്കാട് ജുമാ മസ്ജിദിൽ നടന്നു. നിയന്ത്രിക്കാനാകാത്ത ജനത്തിരക്ക് ആണ് ഖബറടക്കം നേരത്തെ ആക്കാനുള്ള കാരണമായി ലീഗ് നേതൃത്വം വിശദീകരിക്കുന്നത്. രാവിലെ 9 മണിയോടെ രാഹുൽ ഗാന്ധി അന്തിമോപചാരം അർപ്പിച്ചതിന് ശേഷം ഖബറടക്കം നടത്താൻ ആയിരുന്നു മുസ്ലിം ലീഗ് നേരത്തെ നിശ്ചയിച്ചത്.ജനത്തിരക്ക് കാരണം മലപ്പുറം ടൗൺ ഹാളിലെ പൊതുദർശനം പന്ത്രണ്ടരയോടെ നിർത്തി മൃതദേഹം പണക്കാട് തറവാട് വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു.12.30 ഓടെ […]

Kerala News

പാണക്കാട് കുടുംബത്തെക്കുറിച്ച് അറിയാത്ത ആളല്ല വിജയരാഘവന്‍; രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഇത്തരം നിലപാടുകള്‍ എടുക്കരുതെന്നും സാദിഖലി ശിഹാബ് തങ്ങള്‍

  • 29th January 2021
  • 0 Comments

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയും ഇടതുമുന്നണി കണ്‍വീനറുമായ എ. വിജയരാഘവന്‍ പാണക്കാട് കുടുംബത്തെ കുറിച്ച് അറിയാത്ത ആളല്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. തങ്ങളുടെ നാട്ടുകാരനും തന്റെ സഹപാഠിയും കൂടിയായ വിജയരാഘവന്‍ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഇത്തരം നിലപാടുകള്‍ എടുക്കരുതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട്ടുപോയി മുസ്ലീം ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചതിനെക്കുറിച്ചുള്ള എ.വിജയരാഘവന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ‘വിജയരാഘവന്‍ ഞങ്ങളുടെ മുനിസിപ്പാലിറ്റിക്കാരനാണ്. […]

Kerala

ശിഹാബ് തങ്ങൾ നന്മയും സ്നേഹവും കരുതലായി സൂക്ഷിച്ച ജനനേതാവ്: ഹൈദറലി തങ്ങൾ

‘തങ്ങൾ; വിളക്കണഞ്ഞ വർഷങ്ങൾ’ പ്രകാശനം ചെയ്തു മലപ്പുറം: നന്മയും സ്നേഹവും കരുതലായി സൂക്ഷിച്ച ജനനേതാവായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദറലി ശിഹാബ് തങ്ങൾ. അദ്ദേഹം കേരളത്തിന്റെ മാത്രം നേതാവല്ലെന്നും ആഗോള തലത്തിൽ തന്നെ ശ്രദ്ധേയമായ നിലപാടുള്ള ലോകോത്തര നേതാവായിരുന്നെന്നും, അദ്ദേഹത്തിന്റെ വ്യക്തി മാഹാത്മ്യം എക്കാലത്തും ഓർമിക്കപ്പെടുമെന്നും തങ്ങൾ പറഞ്ഞു. മതത്തിന്റെയോ, ജാതിയുടെയോ രാഷ്ട്രീയത്തിന്റെയോ അതിർവരമ്പുകളില്ലാതെ, സ്നേഹത്തിന്റെ അവരിചിതമായ ഇടങ്ങളെ, മനുഷ്യമനസ്സിൽ അനാവരണം ചെയ്ത് ശിഹാബ് തങ്ങൾ ഇന്നും […]

Kerala

മണ്ണിടിച്ചിലിൽ വീടും കുടുംബവും നഷ്ടമായ ശരത്തിന് പാണക്കാട് കുടുംബം വീട് നിർമ്മിച്ച് നൽകി

  • 10th June 2020
  • 0 Comments

മലപ്പുറം: കഴിഞ്ഞ പ്രളയകാലത്ത് മണ്ണിടിച്ചിലിൽ വീടും കുടുംബവും നഷ്ടമായ ശരത്തിന് വീട് നിർമിച്ച് നൽകി പാണക്കാട് കുടുംബം. ദുരിത ജീവിതം അറിഞ്ഞ പാണക്കാട് കുടുംബം സഹായിക്കാമെന്ന് കഴിഞ്ഞ 8 മാസങ്ങൾക്കു മുൻപാണ് ഇദ്ദേഹത്തെ അറിയിച്ചത്. ദുരന്തത്തിൽ അമ്മയേയും ഭാര്യയേയും കുഞ്ഞിനേയും ശരത്തിനു നഷ്ടപ്പെട്ടിരുന്നു. പറഞ്ഞ വാക്കു പാലിച്ചു കൊണ്ട് മനോഹരമായ വീടാണ് കോട്ടക്കുന്ന് സ്വദേശിക്കായി നിർമ്മിച്ച് നൽകിയിരിക്കുന്നത്. തന്നെ വലിയ ദുരിതത്തിൽ നിന്നും കരകയറാൻ സഹായിച്ച മുഴുവൻ ആളുകളോടും ശരത്ത് നന്ദി പറഞ്ഞു. കോട്ടക്കുന്നിൽ നിർമ്മിച്ച വീടിന്ററെ […]

error: Protected Content !!