News

ഇന്ത്യ- പാക് അതിര്‍ത്തിയില്‍ 5 നുഴഞ്ഞു കയറ്റക്കാരെ ബിഎസ്എഫ് വധിച്ചു

ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ 5 നുഴഞ്ഞു കയറ്റക്കാരെ ബിഎസ്എഫ് വധിച്ചു. പഞ്ചാബിലെ താന്‍ തരണ്‍ ജില്ലയിലെ അതിര്‍ത്തിയിലായിരുന്നു ഏറ്റുമുട്ടല്‍. പുലര്‍ച്ചെ മേഖലയില്‍ പട്രോളിംഗ് നടത്തിയ ബിഎസ്എഫ് സംഘമാണ് നുഴഞ്ഞു കയറ്റശ്രമം പരാജയപ്പെടുത്തിയത്. ബിഎസ്എഫ് സംഘത്തിന് നേരെ നുഴഞ്ഞുകയറ്റക്കാര്‍ വെടിയുതിര്‍ത്തതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

News

കത്വവയില്‍ പാക്കിസ്ഥാന്റെ ചാര ഡ്രോണ്‍; അതിര്‍ത്തി രക്ഷാ സേന വെടിവച്ചിട്ടു

  • 20th June 2020
  • 0 Comments

കശ്മീരിലെ കത്വവയില്‍ പാക്കിസ്ഥാന്റെ ചാര ഡ്രോണ്‍ അതിര്‍ത്തി രക്ഷാ സേന വെടിവച്ചിട്ടു. രാവിലെ അഞ്ച് പത്തോടെയാണ് പെട്രോളിങ്ങിനിടെ ബിഎസ്എഫ് ഡ്രോണ്‍ കണ്ടെത്തിയത്. ഇന്ത്യയിലേക്ക് ആയുധങ്ങള്‍ കടത്താന്‍ ഇത്തരം ഡ്രോണുകള്‍ ഉപയോഗിക്കാറുണ്ടെന്നാണ് വിവരം. ഒന്‍പതു റൗണ്ടുകള്‍ വെടിവച്ചാണ് ഇന്ത്യന്‍ മേഖലയില്‍ 250 മീറ്റര്‍ കടന്നുകയറിയ ഡ്രോണ്‍ താഴെയിട്ടത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. അതേസമയം, ഹിരാനഗര്‍ സെക്ടറിലെ ബാബിയ പോസ്റ്റിനു നേരെ പാക്കിസ്ഥാനി റോഞ്ചേഴ്‌സ് വെടിവയ്പ്പു നടത്തി. രാവിലെ 8.50 ഓടെയാണു സംഭവം.

National

പാക്ക് അധീന കശ്മീര്‍ തിരിച്ചുപിടിക്കുകയാണ് അടുത്ത ലക്ഷ്യം; ആര്‍മി ചീഫ് ജനറല്‍

  • 12th September 2019
  • 0 Comments

ന്യൂഡല്‍ഹി: കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കിയ ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെ മറ്റൊരു പരാമര്‍ശം കൂടി ചര്‍ച്ചയാവുന്നു. പാക്ക് അധീന കശ്മീര്‍ തിരിച്ചുപിടിക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് ആര്‍മി ചീഫ് ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞതാണ് പുതിയ വിഷയം. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് ബിപിന്‍ റാവത്ത് ഇക്കാര്യം പറഞ്ഞത്. ”പാക്ക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാക്കുക എന്നതാണ് അടുത്ത ലക്ഷ്യം. കേന്ദ്ര സര്‍ക്കാരും അതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുന്നുണ്ട്. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും കേന്ദ്ര […]

National

യുദ്ധ പ്രഖ്യാപനത്തിന് പിന്നാലെ മിസൈല്‍ പരീക്ഷണം നടത്തി പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധം നടക്കുമെന്ന് പാക് മന്ത്രിയുടെ പ്രസ്ഥാവനക്ക് പിന്നാലെ മിസൈല്‍ പരീക്ഷണം നടത്തിയതായി പാക്കിസ്ഥാന്‍. ഇന്നലെ രാത്രിയോടെയാണ് പാക്കിസ്ഥാന്‍ മിസൈല്‍ പരീക്ഷണം നടത്തിയത്. ഇക്കാര്യം പാക് സര്‍ക്കാര്‍ സ്ഥീകരിച്ചിട്ടുണ്ട്. പാക് സൈനിക വക്താവാണ് മിസൈല്‍ പരീക്ഷണം നടത്തിയ വിവരം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്. സര്‍ഫേസ് ടു സര്‍ഫേസ് ബാലിസ്റ്റിക് മിസൈലായ ഘസ്നാവിയാണ് പാക്കിസ്ഥാന്‍ പരീക്ഷിച്ചതെന്ന് ഡി.ജി. ഐ.എസ്.പി.ആര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. മിസൈല്‍ പരീക്ഷണത്തിന്റെ ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധം നടക്കാന്‍ […]

International National

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധം നടക്കാന്‍ സാധ്യത: പാക്ക് റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി: ഒക്ടോബറിലോ അതിനടുത്ത മാസങ്ങളിലോ ഇന്ത്യയുമായി യുദ്ധം നടക്കാന്‍ സാധ്യതയുണ്ടെന്ന് പാക്ക് റെയില്‍വേ മന്ത്രി ഷെയ്ക് റഷീദ് അഹമ്മദ്. അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് ഈ പ്രസ്താവന നടത്തിയത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഇന്ത്യ എടുത്തുകളഞ്ഞശേഷം പാക്കിസ്ഥാന്‍ തുടര്‍ച്ചയായി നടത്തുന്ന പ്രകോപനങ്ങള്‍ക്ക് പിന്നാലെയാണ് റെയില്‍വേ മന്ത്രിയുടെ ഈ പ്രസ്താവന.

error: Protected Content !!