Kerala

ചലച്ചിത്ര പ്രതിഭ പി ബാലചന്ദ്രൻ അന്തരിച്ചു

  • 5th April 2021
  • 0 Comments

പ്രശസ്ത നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ അന്തരിച്ചു. ഇന്ന് പുലർച്ചെ ആറ് മണിയോടെ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. അധ്യാപകനും നാടക പ്രവർത്തകനുമായിരുന്ന പി ബാലചന്ദ്രൻ തിരക്കഥാ രചയിതാവ് എന്ന നിലയിലാണ് മലയാള സിനിമയിൽ പ്രശസ്തനായത്. പിന്നീട് അഭിനേതാവ് എന്ന നിലയിലും മികവ് തെളിയിക്കുകയായിരുന്നു. 2012ൽ പി കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി ഇവൻ മേഘരൂപൻ എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തിരുന്നു. കമ്മട്ടിപ്പാടം, പവിത്രം, എടക്കാട് ബറ്റാലിയൻ, തച്ചോളി വർഗീസ് ചേകവർ, ഉള്ളടക്കം, അങ്കിൾ ബൺ, പൊലീസ്, […]

News

വിജയ്. പി. നായരുടെ വിവാദ വീഡിയോ യൂട്യൂബ് നീക്കം ചെയ്തു

  • 29th September 2020
  • 0 Comments

അശ്ലീല പരാമർശത്തിന്റെ പേരിൽ വിവാദത്തിലായ വിജയ്. പി. നായരുടെ വീഡിയോ യൂട്യൂബ് നീക്കം ചെയ്തു. വീഡിയോ നീക്കം ചെയ്യാൻ പൊലീസ് ആവശ്യപ്പെടാനിരിക്കെയാണ് യൂട്യൂബിന്റെ നടപടി. നേരത്തെ നീക്കം ചെയ്യണമെന്ന് യൂട്യൂബിനോട് അഭ്യര്ഥിച്ചിരുന്നതായി ഇന്നലെ പത്ര സമ്മേളനത്തിൽ പറഞ്ഞിരുന്നു. വിജയ്. പി. നായരെ ഇന്നലെ കല്ലിയൂരിലുള്ള വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വിജയിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ആക്ടിവിസ്റ്റും അധ്യാപികയുമായ ശ്രീലക്ഷ്മി അറയ്ക്കൽ നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.

Kerala

‘പി നള്‍’ രക്തം ലഭ്യമായി അഞ്ചുവയസ്സുകാരിയുടെ ശസ്‌ത്രക്രിയ ഇന്ന്

  • 20th July 2020
  • 0 Comments

എറണാകുളം : ഗുജറാത്തില്‍ താമസിക്കുന്ന മലപ്പുറം സ്വദേശി സന്തോഷിന്റെ മകൾ അനുഷ്‌കയ്ക്ക് ‘പി നള്‍’ എന്ന അപൂർവരക്തം ലഭ്യമായി. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് അപൂർവ രക്ത ഗ്രൂപ്പുള്ള അഞ്ചുവയസ്സുകാരിക്ക് ശസ്‌ത്രക്രിയ ആവിശ്യാർത്ഥം രക്തം ആവശ്യമായി വന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ രാജ്യത്ത് തന്നെ അപൂർവമായ ‘പി നള്‍” രക്തം മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നുള്ള വ്യക്തിയ്ക്കുണ്ടെന്ന് അറിയുകയും കുട്ടിക്കായി നൽകുകയുമായിരുന്നു . വെള്ളിയാഴ്ച വിമാനമാര്‍ഗം രക്തം കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചു. ഇന്നാണ് കുട്ടിയുടെ ശസ്ത്രക്രിയ. ഒരുവര്‍ഷംമുമ്പ് […]

error: Protected Content !!