News

പിങ്ക് കാർഡുകൾക്കുള്ള ഓണക്കിറ്റ് വിതരണം ആഗസ്റ്റ് 20 മുതൽ

പി.എച്ച്.എച്ച് (പിങ്ക്) കാർഡുകൾക്കുള്ള സർക്കാർ പ്രഖ്യാപിച്ച അത്യാവശ്യ സാധനങ്ങളടങ്ങിയ ഓണക്കിറ്റുകൾ വ്യാഴാഴ്ച (ആഗസ്റ്റ് 20) മുതൽ വിതരണം ചെയ്യും. കാർഡുടമകൾ ജൂലൈ മാസം റേഷൻ വാങ്ങിയ കടകളിൽനിന്ന് കിറ്റുകൾ ലഭിക്കുന്നതാണ്. ആഗസ്റ്റ് 20ന് റേഷൻ കാർഡിന്റെ നമ്പർ പൂജ്യത്തിൽ അവസാനിക്കുന്ന കാർഡുടമകൾക്ക് കിറ്റ് ലഭിക്കും. 21 ന് 1, 2 അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡുകൾക്കും, 22ന് 3, 4, 5 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുകൾക്കും, 24ന് 6, 7, 8, 9 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുകൾക്കും കിറ്റ് ലഭിക്കുമെന്ന് ഭക്ഷ്യ-പൊതു വിതരണ […]

Kerala

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഓണം ആഘോഷിക്കാന്‍ ക്രമീകരണങ്ങൾ

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യവും ഓണത്തിരക്കും കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കും. ഇത് കണക്കിലെടുത്ത് വ്യാപാരി വ്യവസായികളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പൊതുയിടങ്ങളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പ് വരുത്തണം. മുന്‍ ആഘോഷങ്ങള്‍ക്ക് നിഷ്കര്‍ഷിച്ചതുപോലെ പൊതുസ്ഥലങ്ങളില്‍ ആഘോഷ പരിപാടികള്‍ പാടില്ല. പൊതു സ്ഥലങ്ങളിലുള്ള ഓണസദ്യയും പാടില്ല. […]

Kerala Local

ഓണം ബമ്പർ: ആ മഹാഭാഗ്യം എത്തിയത് ലോട്ടറി വില്‍പ്പനക്കാരൻ സിദ്ദിഖിന്റെ കൈകളിലൂടെ

  • 20th September 2019
  • 0 Comments

കരുനാഗപ്പള്ളി: കേരളചരിത്രത്തിലെ ഏറ്റവും വലിയ തുകയുള്ള ഓണം ബംമ്പറിന്റെ ഫലം വന്നത്. കരുനാഗപ്പള്ളിയിലെ സ്വര്‍ണ്ണ വ്യാപാര സ്ഥാപനത്തിലെ ആറ് ജീവനക്കാരെ തേടിയാണ് ആ മഹാഭാഗ്യം എത്തിയത്. എന്നാല്‍ അവര്‍ക്ക് മഹാഭാഗ്യം എത്തിയത് കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര തെക്ക് തയ്യില്‍ വീട്ടില്‍ സിദ്ദിഖിന്റെ കൈകളിലൂടെയായിരുന്നു. ആ മാഹാഭാഗ്യം വില്‍ക്കാനായതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ സിദ്ധിഖ്. കഴിഞ്ഞ നാലുവര്‍ഷമായി ലോട്ടറി വില്‍പ്പന നടത്തിവരികയാണ് ഇദ്ദേഹം. ലാലാജി ജംഗ്ഷന് തെക്ക് ദേശീയപാതയോരത്തെ മരച്ചുവട്ടിലാണ് സിദ്ദിഖ് ലോട്ടറി വില്‍പ്പന നടത്തുന്നത്. കായംകുളത്തെ ശ്രീമുരുകാ ലക്കി സെന്റര്‍ […]

Kerala Local

അല്ലലില്ലാത്ത ഓണം മലയാളികള്‍ക്ക് സമ്മാനിക്കാന്‍ കഴിഞ്ഞു: മന്ത്രി ടി പി രാമകൃഷ്ണന്‍

  • 13th September 2019
  • 0 Comments

ദുര്‍ബല വിഭാഗങ്ങള്‍ക്കടക്കം അല്ലലില്ലാത്ത ഓണം സമ്മാനിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് സര്‍ക്കാറെന്ന് തൊഴില്‍ – എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍. ടാഗോര്‍ സെന്റിനറിഹാളില്‍ ഓണാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയകാലത്തും ഓണത്തിന്റെ പ്രഭമങ്ങാതിരിക്കാന്‍ സാധ്യമായ പ്രവര്‍ത്തനങ്ങളും നടത്തി. 52 ലക്ഷം പേര്‍ക്ക് പ്രതിമാസം 1200 രൂപ നിരക്കില്‍ 3 മസത്തെ ക്ഷേമപെന്‍ഷന്‍ ഒന്നിച്ചു നല്‍കാന്‍ നടപടി സ്വീകരിച്ചു. അല്ലലില്ലാത്ത ഓണം മലയാളികള്‍ക്ക് സമ്മാനിക്കാന്‍ കഴിഞ്ഞു: മന്ത്രി ടി പി രാമകൃഷ്ണന്‍ നിത്യോപയോഗ സാധനങ്ങള്‍ […]

Local

ഗൃഹാങ്കണ പൂക്കള സന്ദര്‍ശനം ശ്രദ്ധേയമായി

  • 12th September 2019
  • 0 Comments

കുന്ദമംഗലം : മാനുഷ ചാരിറ്റബിള്‍ ട്രസ്റ്റ് ന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ചു തിരുവോണ നാളില്‍ കുന്ദമംഗലത്തെ വിവിധ സ്ഥലങ്ങളിലെ വീടുകളില്‍ പൂക്കളം സന്ദര്‍ശിച്ചത് ഏറെ ശ്രദ്ധേയമായി മുന്‍കൂട്ടി അറിയിക്കാതെയുള്ള സന്ദര്‍ശനം വീട്ടുകാരില്‍ അത്ഭുതം ഉളവാക്കി . പ്രോത്സാഹന സമ്മാനമര്‍ഹരായവര്‍ക്കുള്ള ട്രോഫി കള്‍ ട്രസ്റ്റ് ന്റെ ചെയര്‍മാന്‍ തല്‍ഹത്ത് കുന്ദമംഗലം നിര്‍വഹിച്ചു . പങ്കാളികളായ കുട്ടികള്‍ക്ക് മധുരവും നല്‍കിയാണ് പിരിഞ്ഞത് . ചടങ്ങില്‍ സെക്രട്ടറി ജോണ്‍ സിസി , ബഷീര്‍ പന്തീര്‍പാടം ,ത്രേസ്യാമ്മ ,ചന്ദ്രബാബു , പുഷ്പരാജ് , സുലൈമാന്‍ […]

Local News

ഓണക്കിറ്റ് വിതരണം നടത്തി

  • 10th September 2019
  • 0 Comments

മടവൂർ : ആരാമ്പ്രം ടൗൺ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി യും ദളിത്‌ ലീഗ് കമ്മിറ്റി യും സംയുക്തമായി സംഘടിപ്പിച്ച ഓണകിറ്റ് വിതരണത്തിന്റെ ഉത്ഘാടനം ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ യു.സി.രാമൻ നിർവഹിച്ചു. തറേങ്ങൽ ഉസ്സയിൻ അധ്യക്ഷത വഹിച്ചു. ദളിത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം കൃഷ്ണൻ എളേറ്റിൽ, ജില്ലാ ദളിത് ലീഗ് വൈസ് പ്രസിഡന്റ് അശോകൻ കൊടുവള്ളി, ജില്ലാ സെക്രട്ടറി ജയൻ കൊടുവള്ളി, കൊടുവള്ളി മണ്ഡലം ദളിത്‌ ലീഗ് പ്രസിഡന്റ് ഹരിദാസൻ കൊടുവള്ളി,സർവീസ് സഹകരണ […]

Kerala Trending

സര്‍ക്കാര്‍ സൗജന്യ ഓണക്കിറ്റ് നല്‍കാത്തതില്‍ പ്രതിഷേധം

  • 10th September 2019
  • 0 Comments

തിരുവനന്തപുരം: ഇക്കുറി സര്‍ക്കാര്‍ സൗജന്യ ഓണക്കിറ്റ് നല്‍കാത്തതില്‍ പ്രതിഷേധമുയരുന്നു. ഓണക്കാലത്ത് പാവപ്പെട്ടവരെ കണ്ടെത്തി സൗജന്യ ഓണക്കിറ്റ് കൊടുക്കുന്ന പതിവാണ് ഇത്തവണ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. അരിയും പഞ്ചസാരയും പയറും കടലയുമടക്കം അവശ്യസാധനങ്ങള്‍ ഉള്‍പ്പെട്ട ഓണക്കിറ്റിന് അഞ്ച് ലക്ഷം ഗുണഭോക്താക്കളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍, ഇന്നത്തെ സാഹചര്യത്തില്‍ സര്‍ക്കാരിന് അധികചിലവ് താങ്ങാന്‍ കഴിയാത്തതിനാലാണ് ഇക്കുറി ഓണക്കിറ്റ് വേണ്ടെന്ന് വെച്ചതെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പറഞ്ഞു. ഓണക്കിറ്റല്ലെങ്കിലും നിര്‍ധനരായ ആളുകള്‍ക്ക് സര്‍ക്കാര്‍ മറ്റ് ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വളരെ […]

Kerala News

പ്രളയം ജീവിതം തൂത്തെറിഞ്ഞ ശരത്തിന് ഓണക്കൈനീട്ടവുമായി പാണക്കാട് കുടുംബം

  • 10th September 2019
  • 0 Comments

മലപ്പുറം: കേരളം കണ്ട മഹാ പ്രളയത്തിൽ സർവ്വം നഷ്ടപ്പെട്ട മലപ്പുറത്തെ ശരത്തിന് ഓണസമ്മാനമായി വീടും പറമ്പും നൽകി പാണക്കാട് തങ്ങൾ കുടുംബം. പാണക്കാട് ശിഹാബുദ്ദീൻ ഖബീലയാണ് തങ്ങളുടെ വിളിപ്പാടകലെ സംഭവിച്ച മഹാദുരന്തത്തിന്റെ ഇരകൾക്ക് സ്നേഹ തണൽ വിരിച്ച് അവരെ സ്വന്തം കുടുംബം പോലെ കണ്ട് മാറോട് ചേർത് പിടിച്ചത്. ശരത്തിന്റെ അമ്മയെയും ഭാര്യയെയും ഒന്നര വയസ്സുള്ള കുഞ്ഞിനെയുമാണ് ഓഗസ്റ്റ് ഒമ്പതിന് ഉരുൾപൊട്ടിയതിനെ തുർന്നുണ്ടായ മലവെള്ളപാച്ചിലിൽ എന്നന്നേക്കുമായി നഷ്ടമായത്. ഉറ്റവരുടെ ചലനമറ്റ ശരീരംപോലും കാണാന്‍ ശരത്തിന് നീറുന്ന ഓര്‍മകളുമായി […]

International News

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ന്യൂസീലാൻഡ് പ്രധാനമന്ത്രി

  • 10th September 2019
  • 0 Comments

വില്ലിങ്ടൺ: കേരളത്തോടൊപ്പം ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേര്‍ന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി. ന്യൂസിലൻഡിലെ മലയാളി സമൂഹത്തിന് ഓണാശംസകള്‍ നേരുന്നതായി പ്രധാനമന്ത്രി ജസീന്ത ആര്‍ഡേൺ തന്റ്റെ ഫേസ്ബുക്ക് വീഡിയോയിലൂടെ അറിയിച്ചു. ന്യൂസിലാൻഡിന്‍റെ 40-ാം പ്രധാനമന്ത്രിയും ലേബര്‍ പാര്‍ട്ടി നേതാവുമായ ജസീന്ത ആര്‍ഡേണ് രാജ്യത്തെ ന്യൂനപക്ഷ വംശജരോടും കുടിയേറ്റ സമൂഹത്തോടും സന്തോഷത്തോടെയും സമാധാനത്തോടെയും എല്ലാ കുടുംബങ്ങളും ഓണം ആഘോഷിക്കണമെന്ന് പറഞ്ഞത്.

Kerala News

അതിജീവനത്തിന്റെ ഓണാഘോഷം

  • 10th September 2019
  • 0 Comments

ഇത് അതിജീവനത്തിന്റെ ഓണം. പ്രളയത്തിനു മുന്നില്‍ തോറ്റുകൊടുക്കാതെ ശക്തമായി എതിരിട്ടു നിന്ന ഓരോരുത്തരുടെയും തിരിച്ചുവരവിന്റെ പൊന്നോണം.നാടിന്റെ കലാ സാംസ്കാരിക പെരുമ വിളിച്ചോതി സംഗീതവും നൃത്തവും നാടൻകലയുമെല്ലാം അരങ്ങിലെത്തിയതോടെ ജില്ലയിൽ ഓണപരിപാടികൾക്ക് വർണപ്പകിട്ടാർന്ന തുടക്കം. വൈകിട്ട് ടാഗോർ ഹാളിൽ നടന്ന ചടങ്ങില്‍ മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തതോടെ ഓണാഘോഷത്തിന് തുടക്കമായി. ടാഗോർ ഹാളിൽ സിനിമ താരം ആശാ ശരത്തും സംഘവും അവതരിപ്പിച്ച നൃത്ത പരിപാടിക്ക് പുറമേ, ടൗൺഹാളിൽ ആദ്യ ദിനത്തിൽ കാളിദാസ കലാകേന്ദ്രത്തിന്റെ അമ്മ എന്ന […]

error: Protected Content !!