kerala Kerala

ഓണാഘോഷം; അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു

  • 12th September 2024
  • 0 Comments

കൊച്ചിയില്‍ കോളേജിലെ ഓണാഘോഷത്തിന് ശേഷമുള്ള വിശ്രമത്തിനിടയില്‍ അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു. എറണാകുളം തേവര സേക്രഡ് ഹാര്‍ട് കോളേജിലെ കൊമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും സ്റ്റാഫ് സെക്രട്ടറിയുമായ ജെയിംസ്. വി. ജോര്‍ജി(38) നാണ് ദാരുണ മരണം സംഭവിച്ചത്. തൊടുപുഴ കല്ലൂര്‍ക്കാട് വെട്ടുപാറക്കല്‍ സ്വദേശിയാണ്. വെട്ടുപാറക്കല്‍ പരേതനായ വര്‍ക്കിയുടെയും മേരിയുടെയും മകനാണ് മരണപ്പെട്ട ജെയിംസ് വി. ജോര്‍ജ്. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവം ഉണ്ടായത് . ഓണാഘോഷത്തിന്റെ ഭാഗമായി കോളേജിലെ അധ്യാപകരുടെ വടംവലി മത്സരത്തില്‍ പങ്കെടുത്ത ശേഷം വിശ്രമിക്കുമ്പോള്‍ […]

Kerala kerala Local

റെയ്ഡ്കോ ഓണക്കിറ്റ് വിതരണം; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

  • 5th September 2024
  • 0 Comments

റെയ്ഡ്കോ ഓണം കിറ്റിന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ചേംബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഹകരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഡോ.വീണ മാധവന് നല്‍കി നിര്‍വ്വഹിച്ചു. ചടങ്ങില്‍ റെയ്ഡ്‌കോ ചെയര്‍മാന്‍ എം സുരേന്ദ്രന്‍, ഡയറക്ടര്‍ ആര്‍.അനില്‍ കുമാര്‍, സിഇഒ വി.രതീശന്‍, മാര്‍ക്കറ്റിങ് മാനേജര്‍ മിന്നുഷ്.ആര്‍.രമേഷ്, ബിസിനസ്സ് ഡെവലപ്‌മെന്റ് ഓഫീസര്‍ ശ്രീജിത്ത് സി.എച്ച്, ബിജുലാല്‍ കെ.വി എന്നിവര്‍ പങ്കെടുത്തു.

Kerala kerala

അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടം

  • 19th August 2024
  • 0 Comments

ഓണത്തോടനുബന്ധിച്ച് പഴം, പച്ചക്കറി, നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രണത്തിന് ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ഭക്ഷ്യം, കൃഷി എന്നീ വകുപ്പുകളുടെയും വ്യാപാര പ്രതിനിധികളുടെയും യോഗം ജില്ലാ കളക്ടര്‍ വി വിഗ്‌നേശ്വരി വിളിച്ചുചേര്‍ത്തു. പൊതുജനങ്ങള്‍ക്ക് സഹായകരമാകുന്ന തരത്തില്‍ വ്യാപാരികളുടെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. വിലവിവര പട്ടിക എല്ലാവരും നിര്‍ബന്ധമായി പ്രദര്‍ശിപ്പിക്കണം . മികച്ച ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ വ്യാപാരികള്‍ പരമാവധി ശ്രമിക്കണം. മികച്ച സേവനം നല്‍കുന്നത് ബിസിനസ് വര്‍ധിക്കാന്‍ ഇടയാക്കും. ഓണത്തോടനുബന്ധിച്ച് […]

kerala Kerala

വരുന്നു ഓണച്ചന്തകള്‍; വിലക്കുറവില്‍ സാധനങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍; സെപ്റ്റംബര്‍ അഞ്ചുമുതല്‍ 92 കേന്ദ്രങ്ങളില്‍ സപ്ലൈകോ ഓണച്ചന്തകള്‍

  • 14th August 2024
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് വിലക്കുറവില്‍ സാധനങ്ങള്‍ നല്‍കാനുള്ള തയ്യാറെടുപ്പുകളുമായി സര്‍ക്കാര്‍. സെപ്തംബര്‍ അഞ്ചുമുതല്‍ സംസ്ഥാനത്ത് 92 കേന്ദ്രങ്ങളില്‍ സപ്ലൈകോ ഓണച്ചന്ത ഒരുക്കും. 13 ജില്ലാ ചന്തകളും 78 താലൂക്ക് ചന്തകളും ഒരു സംസ്ഥാന ചന്തയുമാണ് ഉണ്ടാകുക. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താകും സംസ്ഥാന വിപണന മേള. താലൂക്കുകളില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ചന്തകളായി പ്രവര്‍ത്തിക്കും. ഉത്രാട ദിനംവരെ ഇവ പ്രവര്‍ത്തിക്കും. ജില്ലാ, സംസ്ഥാനമേളയ്ക്ക് പ്രത്യേക പന്തല്‍സൗകര്യം ഉണ്ടാകും. ഹോര്‍ട്ടികോര്‍പ്, കുടുംബശ്രീ, മില്‍മ ഉല്‍പ്പന്നങ്ങള്‍ എല്ലാ സപ്ലൈകോ ചന്തകളിലും […]

Kerala kerala politics

സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് ഓണത്തിന് മുമ്പ് ഓണറേറിയം വിതരണം ചെയ്യും: വി ശിവൻകുട്ടി

  • 23rd August 2023
  • 0 Comments

സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് ഓണത്തിന് മുൻപായി ജൂൺ, ജൂലൈ മാസങ്ങളിലെ ഓണറേറിയം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ 12,040 സ്കൂളുകളിലെ 13,611 പാചകത്തൊഴിലാളികൾക്ക് 2023 ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ വേതനം നൽകുന്നതിനായി പദ്ധതിയ്ക്കുള്ള സംസ്ഥാന അധിക സഹായത്തിൽ നിന്ന് 50.12 കോടി രൂപ സർക്കാർ അനുവദിക്കുകയും തുക പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് ട്രഷറി മുഖാന്തിരം ക്രെഡിറ്റ് ചെയ്ത് നൽകുകയും ചെയ്തിട്ടുണ്ട്. ജില്ലാ, […]

Culture Kerala kerala politics

സർക്കാർ തല ഓണാഘോഷത്തിനൊരുങ്ങി തലസ്ഥാനം, ഓണാഘോഷയാത്ര ഗവർണർ ഫ്ലാഗ് ഓഫ് ചെയ്യും: പി എ മുഹമ്മദ് റിയാസ്

  • 21st August 2023
  • 0 Comments

സർക്കാർ തല ഓണാഘോഷത്തിനൊരുങ്ങി തലസ്ഥാന നഗരി. ഓണാഘോഷങ്ങളുടെ സംഘാടക സമിതി ഓഫിസ് ടൂറിസം ഡയറക്ട്രേറ്റിൽ പ്രവർത്തനമാരംഭിച്ചു. ചടങ്ങിൽ ഓണം വാരാഘോഷത്തിന്റെ ലോഗോയും പ്രകാശനം ചെയ്തു. ഓണാഘോഷയാത്ര ഗവർണർ ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.അടുത്ത മാസം രണ്ടിന് വൈകിട്ട് മാനവീയം വീഥിയിൽ ഘോഷയാത്ര ആരംഭിക്കും. വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 27ന് മുഖ്യമന്ത്രി നിർവഹിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഓണാഘോഷ പരിപാടികൾക്കായുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ് തലസ്ഥാന നഗരം. ടൂറിസം വകുപ്പിന്റെ […]

Kerala News

ഓണക്കാലത്തെ അനധികൃത ലഹരിക്കച്ചവടം; തടയാനുള്ള നടപടികൾ ആരംഭിച്ച് എക്‌സൈസ് വകുപ്പ്

  • 21st August 2023
  • 0 Comments

ഓണക്കാലത്തെ അനധികൃത ലഹരിക്കച്ചവടത്തിന് സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിലൂടെ തടയിടാൻ എക്‌സൈസ് വകുപ്പ്. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന ബസുകളും ട്രെയ്‌നുകളും കേന്ദ്രീകരിച്ചാണ് പരിശോധന. ലഹരി വസ്തുക്കൾ പിടിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായയുടെ സഹായത്തോടെയാണ് എക്‌സൈസ് വകുപ്പ് പരിശോധന നടത്തുന്നത്. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകളിൽ നടത്തുന്ന പരിശോധനയിൽ പോലീസ് നായ സംശയംപ്രകടിപ്പിക്കുന്ന ബാഗുകൾ തുറന്ന് പരിശോധിക്കും. തമിഴ്‌നാട്ടിൽ നിന്നും കർണാകടയിൽ നിന്നമൊക്കെ ബസുകളുടെ മുകളിൽ വരുന്ന പാഴ്‌സലുകളും പരിശോധിക്കുന്നുണ്ട്. ഓണാവധിക്ക് നാട്ടിലേക്കെത്തുന്ന മലയളികളെ കേന്ദ്രീകരിച്ചാണ് അന്യസംസ്ഥാന […]

Local

കൊയിലാണ്ടി പുളിയഞ്ചേരിയിൽ ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് നടത്തി

  • 19th August 2023
  • 0 Comments

കൊയിലാണ്ടി പുളിയഞ്ചേരിയിൽ ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് നടത്തി.വിളവെടുപ്പ് കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ നാലാം വാർഡ് പുളിയഞ്ചേരി, അയ്യപ്പാരി താഴെയാണ് കൃഷി നടത്തുന്നത്. ആത്മ കോഴിക്കോടിന്റെയും കൊയിലാണ്ടി കൃഷിഭവന്റെയും സഹകരണത്തോടെയാണ് പൂകൃഷി ആരംഭിച്ചത്. 40 സെന്റോളമുള്ള സ്ഥലത്താണ് ചെണ്ടുമല്ലി കൃഷി ചെയ്തത്. കൊയിലാണ്ടി കൃഷി ഓഫീസർ പി വിദ്യ പദ്ധതി വിശദീകരണം നടത്തി. നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര […]

Announcements Culture Entertainment Food information Kerala kerala politics Local News Trending

ന്യായവിലയ്ക്ക് മായം കലരാത്ത ഉൽപ്പന്നങ്ങൾ ; കുടുംബശ്രീ ഓണച്ചന്തകള്‍ 22 മുതൽ

  • 19th August 2023
  • 0 Comments

തിരുവനന്തപുരം: കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ ചൊവ്വ മുതൽ ഓണച്ചന്തകൾ സംഘടിപ്പിക്കും. ന്യായവിലയ്ക്ക് പരിശുദ്ധവും മായംകലരാത്തതുമായ തനത് ഉൽപ്പന്നങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. മേളയുടെ സംസ്ഥാന ഉദ്ഘാടനം 22ന് തിരുവനന്തപുരം തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ മന്ത്രി എം ബി രാജേഷ് നിർവഹിക്കും. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ 1070 സിഡിഎസുകളിലും മേളകൾ സംഘടിപ്പിക്കും. ജില്ലാ മേളകൾക്കുള്ള ഒരുക്കവും പൂർത്തിയായി. വിപണന മേളകൾ സംഘടിപ്പിക്കാൻ ജില്ലകളിൽ ഒരു ലക്ഷം രൂപയും നഗര സിഡിഎസ് തലത്തിൽ 15,000 രൂപയും പഞ്ചായത്തിൽ 12,000 രൂപയും കുടുംബശ്രീ […]

Kerala

ഓണക്കിറ്റ് രണ്ട് വിഭാഗത്തിന് മാത്രം; 5.8 ലക്ഷം പേർക്ക് ഓണക്കിറ്റ് ലഭിക്കും.

  • 16th August 2023
  • 0 Comments

തിരുവനന്തപുരം: റേഷൻ കാർഡ് അടിസ്ഥാനമാക്കി ഓണക്കിറ്റ് രണ്ട് വിഭാഗത്തിന് മാത്രം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. എ എ വൈ ,മഞ്ഞക്കാർഡ് ഉളവർക്ക് മാത്രം ഓണക്കിറ്റ് നൽകാനാണ് മന്ത്രി സഭാ യോ​ഗം തീരുമാനിച്ചിരിക്കുന്നത്. 5.8 ലക്ഷം പേർക്ക് ഓണക്കിറ്റ് ലഭിക്കും. കിറ്റിൽ ഉൾപ്പെടുത്തേണ്ടവ സംബന്ധിച്ച് പ്രത്യേക യോഗം ചേർന്ന് തീരുമാനമെടുക്കും. മുൻവർഷം എല്ലാ വിഭാഗങ്ങൾക്കും കിറ്റ് നൽകിയിരുന്നു.

error: Protected Content !!