Kerala

‘അപ്രതീക്ഷിത ഭാഗ്യം, ആദ്യ ബമ്പറില്‍ ഭാഗ്യമെത്തി, പറഞ്ഞത് അനുജനോട് മാത്രം’: ശരത്ത്

  • 6th October 2025
  • 0 Comments

ആലപ്പുഴ: ആദ്യമായാണ് ഓണം ബമ്പര്‍ എടുത്തതെന്നും വളരെയേറെ സന്തോഷമുണ്ടെന്നും ലോട്ടറിയടിച്ച ആലപ്പുഴ തുറവൂര്‍ സ്വദേശി ശരത്ത് എസ് നായര്‍ റിപ്പോര്‍ട്ടറിനോട്. ആലോചിച്ച് ഉറപ്പുവരുത്തിയ ശേഷം പറയാമെന്ന് കരുതി. കുടുംബം വളരെ സന്തോഷത്തിലാണ്. 12 വര്‍ഷമായി നെട്ടൂര്‍ നിപ്പോണ്‍ പെയിന്റ്‌സിലെ ജീവനക്കാരനാണ്. അപ്രതീക്ഷിത ഭാഗ്യമാണ് വന്നത്. വീട്ടില്‍ അച്ഛനും അമ്മയും ഭാര്യയും കുഞ്ഞും അനുജനുമാണുള്ളത്. ആരോടും പറഞ്ഞിരുന്നില്ല. ലോട്ടറി എടുത്തകാര്യം പോലും അനുജനോടാണ് മാത്രമാണ് പറഞ്ഞതെന്നും ശരത്ത് പറഞ്ഞു. ലോട്ടറിത്തുക കൊണ്ട് എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്നത് തീരുമാനിച്ചിട്ടില്ലെന്നും ശരത്ത് […]

Kerala

തിരുവോണം ബംബര്‍ 2023 : ഇടുക്കി ജില്ലയില്‍ വിറ്റത് 304095 ടിക്കറ്റുകള്‍

  • 20th September 2023
  • 0 Comments

ഇടുക്കി ജില്ലയില്‍ വിറ്റത് 304095 തിരുവോണം ബംബര്‍ ടിക്കറ്റുകള്‍. ജില്ലാ ലോട്ടറി ഓഫീസിന് പുറമെ അടിമാലി , കട്ടപ്പന സബ് ഓഫീസുകള്‍ വഴിയും ടിക്കറ്റുകള്‍ ഏജന്‍സികള്‍ക്ക് നല്‍കി. ഇത്തവണ 354000 ടിക്കറ്റുകളായിരുന്നു വില്പനയ്ക്കായി തയ്യാറാക്കിയത്. 49905 ടിക്കറ്റുകള്‍ ജില്ലയില്‍ വില്‍ക്കപ്പെടാതെ അവശേഷിക്കുന്നു. 2022 ല്‍ വില്പനയ്ക്കായി കൊണ്ടുവന്ന 266000 ടിക്കറ്റുകളും വിറ്റു തീര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 38095 ടിക്കറ്റുകളാണ് ഈ വര്‍ഷം അധികമായിവിറ്റത്. ആകെ 125 കോടിയുടെ സമ്മാനങ്ങളാണ് തിരുവോണം ബംബറില്‍ നല്‍കുന്നത്. ഒന്നാം സമ്മാനം-25 കോടി, […]

Kerala News

മാറിനിന്നാലും ആളുകൾ തിരഞ്ഞ് പിടിച്ചു വരുന്നു;അവസ്ഥ ഇങ്ങനെയായിത്തീരുമെന്ന് കരുതിയില്ലെന്ന് ബമ്പറടിച്ച അനൂപ്

  • 23rd September 2022
  • 0 Comments

ഓണം ബമ്പർ അടിച്ചതിന് ശേഷം സഹായം ചോദിച്ചെത്തുന്നവരുടെ ശല്യം സഹിക്കാനാവുന്നില്ലെന്ന് സമ്മാനം ലഭിച്ച തിരുവനന്തപുരം സ്വദേശി അനൂപ്.ഓരോ വീടും തേടി കണ്ടുപിടിച്ച് ആൾക്കാർ വരുന്നു. രാവിലെ തന്നെ സഹായം ചോദിച്ചെത്തും. എല്ലാവരോടും പറയാൻ എനിക്കൊന്നേയുള്ളൂ, ഇതുവരെ പണം കിട്ടിയിട്ടില്ല. എത്ര പറഞ്ഞിട്ടും ആൾക്കാർ വിശ്വസിക്കുന്നില്ല. കുഞ്ഞിന് അസുഖമാണ്. അവനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കഴിയുന്നില്ല അനൂപ് പറയുന്നു.സമ്മാനം കിട്ടിയപ്പോള്‍ സന്തോഷം തോന്നിയെങ്കിലും ഇപ്പോള്‍ വലിയ മാനസികബുദ്ധിമുട്ടിലാണ്. പണം ഇതുവരെ അക്കൗണ്ടിലെത്തിയിട്ടില്ലെന്നും അനൂപ് പറയുന്നു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അനൂപിന്റെ […]

Kerala News

ബമ്പർ അടിച്ചത് തിരുവനന്തപുരത്ത്;ആ ഭാ​ഗ്യവാൻ അനൂപ്,ടിക്കറ്റ് എടുത്തത് ഇന്നലെ വൈകീട്ട്

  • 18th September 2022
  • 0 Comments

ഓണം ബമ്പർ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്.കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടിയുടെ ടിക്കറ്റ് സഹോദരിയില്‍ നിന്നാണ് അനൂപ് എടുത്തത്. ശനിയാഴ്ച വൈകിട്ടോടെയാണ് ടിക്കറ്റെടുത്തത്അനൂപിന്റെ പിതൃസഹോദരിയുടെ മകള്‍ സുജയ പഴവങ്ങാടി ഭഗവതി ഏജന്‍സിയിലെ ജീവനക്കാരിയാണ്. TJ 750605 എന്ന നമ്പറിനാണ് സമ്മാനം. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലാണ് വിജയിയെ തെരഞ്ഞെടുത്തത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും […]

Kerala News

ഓണം ബമ്പര്‍;25 കോടി ഈ ടിക്കറ്റിന്, ഭാഗ്യശാലിയാര്

  • 18th September 2022
  • 0 Comments

ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ 25 കോടി TJ 750605 നമ്പറിന്. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലാണ് വിജയിയെ തെരഞ്ഞെടുത്തത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആയ 25 കോടിയാണ് ഒന്നാം സമ്മാനം.ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് നികുതികള്‍ കഴിച്ച് കിട്ടുക 15.75 കോടിയാണ്. ടിക്കറ്റിന് പിറകില്‍ ഒപ്പിടുന്നയാളിനാണ് സമ്മാനത്തിന് അര്‍ഹത.അഞ്ചുകോടി രൂപയാണ് രണ്ടാംസമ്മാനം. മൂന്നാംസമ്മാനം ഒരു കോടി […]

Kerala Local

ഓണം ബമ്പർ: ആ മഹാഭാഗ്യം എത്തിയത് ലോട്ടറി വില്‍പ്പനക്കാരൻ സിദ്ദിഖിന്റെ കൈകളിലൂടെ

  • 20th September 2019
  • 0 Comments

കരുനാഗപ്പള്ളി: കേരളചരിത്രത്തിലെ ഏറ്റവും വലിയ തുകയുള്ള ഓണം ബംമ്പറിന്റെ ഫലം വന്നത്. കരുനാഗപ്പള്ളിയിലെ സ്വര്‍ണ്ണ വ്യാപാര സ്ഥാപനത്തിലെ ആറ് ജീവനക്കാരെ തേടിയാണ് ആ മഹാഭാഗ്യം എത്തിയത്. എന്നാല്‍ അവര്‍ക്ക് മഹാഭാഗ്യം എത്തിയത് കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര തെക്ക് തയ്യില്‍ വീട്ടില്‍ സിദ്ദിഖിന്റെ കൈകളിലൂടെയായിരുന്നു. ആ മാഹാഭാഗ്യം വില്‍ക്കാനായതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ സിദ്ധിഖ്. കഴിഞ്ഞ നാലുവര്‍ഷമായി ലോട്ടറി വില്‍പ്പന നടത്തിവരികയാണ് ഇദ്ദേഹം. ലാലാജി ജംഗ്ഷന് തെക്ക് ദേശീയപാതയോരത്തെ മരച്ചുവട്ടിലാണ് സിദ്ദിഖ് ലോട്ടറി വില്‍പ്പന നടത്തുന്നത്. കായംകുളത്തെ ശ്രീമുരുകാ ലക്കി സെന്റര്‍ […]

Kerala

ഓണം ബമ്പര്‍: ആലപ്പുഴ കായംകുളത്ത് ഏജന്‍റ് ശിവന്‍കുട്ടി വിറ്റ ടിക്കറ്റിന്

  • 19th September 2019
  • 0 Comments

ഓണം ബമ്പര്‍ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം 12 കോടി ടിഎം 160869ന്. ആലപ്പുഴ കായംകുളത്ത് ഏജന്‍റ് ശിവന്‍കുട്ടി വിറ്റ ടിക്കറ്റാണിത്. സംസ്ഥാന സർക്കാറിന്‍റെ ഓണം ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് മന്ത്രി ജി സുധാകരൻ തിരുവനന്തപുരത്ത് വച്ച് നറുക്കെടുത്തു. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടിയാണ് ഒന്നാം സമ്മാനം. കഴിഞ്ഞ വർഷം 10 കോടിയായിരുന്നു ഒന്നാം സമ്മാനത്തുക. അച്ചടിച്ച് 46 ലക്ഷം ടിക്കറ്റുകളിൽ 43 ലക്ഷത്തിലേറെയും വിറ്റുപോയിട്ടുണ്ട്. ടിക്കറ്റ് വിൽപ്പനയിലൂടെ […]

error: Protected Content !!