സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മത്സരിക്കാൻ അയോഗ്യതയില്ല;140 സീറ്റിലും എന്‍.ഡി.എ മത്സരിക്കും; വി.മുരളീധരന്‍
സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യതയില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. 140 സീറ്റിലും എന്‍.ഡി.എ മത്സരിക്കുമെന്നും വി.മുരളീധരന്‍ അറിയിച്ചു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും ,ഈ മാസം 29 ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ചര്‍ച്ച ചെയ്യും വി.മുരളീധരന്‍ അറിയിച്ചു.കഴക്കൂട്ടം മണ്ഡലത്തില്‍ വി.മുരളീധരന്‍ മത്സരിക്കുമെന്ന് സൂചനയുണ്ട്. മത്സരിക്കാനുള്ള താല്‍പര്യം വി.മുരളീധരന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വി.മുരളീധരനായിരിക്കും നയിക്കുക. സിനിമാ താരങ്ങളെ മത്സരിപ്പിക്കാന്‍ ബി.ജെ.പി നേതൃത്വം ചര്‍ച്ച നടത്തുന്നുണ്ട്. […]

