Kerala News

നിപ; 23 പരിശോധന ഫലങ്ങൾ കൂടി നെഗറ്റീവ്

  • 19th September 2023
  • 0 Comments

ജില്ലയിൽ നിപ ആശങ്ക ഒഴിയുന്നു. തിങ്കളാഴ്ച രാത്രി ലഭിച്ച 23 പരിശോധന ഫലങ്ങളും നെഗറ്റീവാണ്. പുതിയ പോസിറ്റീവ് കേസ് ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വവ്വാലുകളിൽ നിന്നും ശേഖരിച്ച 14 സാമ്പിളുകളും നെഗറ്റീവാണ്. തിങ്കളാഴ്ച വൈകീട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിപ കൺട്രോൾ റൂമിലെ പ്രവർത്തനങ്ങൾ സാമൂഹ്യ മാധ്യമത്തിലൂടെ വിശദീകരിച്ചു. മന്ത്രിയോടൊപ്പം കൺട്രോൾ റൂമിലെ വിവിധ ടീമുകളുടെ ലീഡർമാരും പ്രവർത്തനങ്ങൾ പങ്കുവെച്ചു.

Kerala News

നിപ ഹൈറിസ്ക്ക് വിഭാ​ഗത്തിൽപ്പെട്ട 61 പേരുടെ ഫലവും നെഗറ്റീവ് ; വീണാ ജോർജ്.

  • 18th September 2023
  • 0 Comments

നിപ ഹൈറിസ്ക്ക് വിഭാ​ഗത്തിൽപ്പെട്ട 61 പേരുടെ ഫലവും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് .ഇതിലൊരാൾ രണ്ടാമത് മരിച്ച രോഗിയുടെ സമ്പർക്കത്തിലുണ്ടായിരുന്ന ബന്ധുവാണ്. കൂടാതെ , മറ്റൊരു ആരോഗ്യ പ്രവർത്തകയും നെഗറ്റീവ് പട്ടികയിൽഉൾപ്പെട്ടിട്ടുണ്ട്. കേന്ദ്ര സംഘം ഇന്നും ഫീൽഡിൽ ഉണ്ടെന്നും അതിൽ ഒരു സംഘം ഇന്ന് മടങ്ങുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്രസംഘവുമായിനടത്തിയ ചർച്ചയിൽ കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസംഘത്തിന് തൃപ്തിയാണെന്നും വീണാ ജോർജ്എം പറഞ്ഞു.

Kerala News

നിപ്പ പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ; കെജിഎംഒഎ

  • 17th September 2023
  • 0 Comments

കോഴിക്കോട് ജില്ലയിൽ നിപ രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ ആത്മസമർപ്പണത്തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും അഭിവാദ്യങ്ങൾ നേരുന്നതായി കെജിഎംഒഎ. രോഗം സ്ഥിരീകരിച്ചത് മുതൽ ആരോഗ്യ വകുപ്പ് ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പ്രോഗ്രാം മാനേജർ, ജില്ലാ സർവെയ്‌ലൻസ് ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനമാണ് നടക്കുന്നതെന്ന് കെ ജി എം ഒ എ പറഞ്ഞു. വാർത്താകുറിപ്പിന്റെ പൂർണരൂപം: കോഴിക്കോട് ജില്ലയിൽ നിപ രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ ആത്മസമർപ്പണത്തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ ആരോഗ്യ പ്രവർത്തകരെയും കെജിഎംഒഎ അഭിവാദ്യം […]

Kerala News

നിപ പ്രതിരോധത്തിൽ കോഴിക്കോടുള്ളത് ഒറ്റക്കെട്ടായ പ്രവർത്തനം; മന്ത്രി വീണാ ജോർജ്

  • 15th September 2023
  • 0 Comments

കോഴിക്കോട് ജില്ലയിൽ ഒറ്റക്കെട്ടായ നിപ പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സർവ്വകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കൃത്യമായ ഇടപെടലുകളാണ് സർക്കാരും ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും ഓരോ ഘട്ടത്തിലും സ്വീകരിച്ചത്. രോഗ വ്യാപനനിരക്ക് കുറക്കാനുള്ള നടപടികൾ കാര്യക്ഷമമായി നടപ്പിലാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആഗസ്റ്റ് 30 ന് മരണപ്പെട്ട വ്യക്തിയുടെ സമ്പർക്ക പട്ടികയിലുള്ള മുഴുവൻ ആളുകളുടെയും സാമ്പിൾ എടുത്ത് പരിശോധിക്കും. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. ജില്ലാ മെന്റൽ ഹെൽത്ത് […]

Kerala News

നിപ; തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെ യോഗം ചേർന്നു

  • 15th September 2023
  • 0 Comments

ജില്ലയിൽ നിപ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെ യോഗം ചേർന്നു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ്, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ രോഗ വ്യാപനം തടയുക എന്നതാണ് പ്രാഥമിക ലക്ഷ്യം. […]

Kerala

ജാ​ഗ്രത കോഴിക്കാേ‍ടിനു മാത്രം പോര….

  • 14th September 2023
  • 0 Comments

കോഴിക്കോട് ജില്ലയിൽ നിപ്പ സ്ഥിരീകരിച്ചതിനെ ഭാ​ഗമായി കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളും ജാഗരൂകരായിരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിയമസഭയിൽ നിപ്പ ബാധയെ സംബന്ധിച്ച് ചട്ടം 300 അനുസരിച്ചുള്ള പ്രസ്താവന നടത്തുകയായിരുന്നു മന്ത്രി. രോഗലക്ഷണമുള്ള 35 പേരുടെ സാംപിളുകളാണ് ഇതുവരെ ശേഖരിച്ചത്. 22 പേരുടെ പരിശോധനാ ഫലം ലഭിച്ചു. 4 പേരുടെ ഫലം പോസിറ്റീവാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ 14 പേർ ഐസലേഷനിലുണ്ട്. 706 പേര്‍ സമ്പർക്ക പട്ടികയിലുണ്ട്. അത് ഇനിയും വർധിക്കാം. സമ്പർക്കപ്പട്ടികയിലെ 76 പേര്‍ ഹൈ […]

Kerala News

നിപ; കേന്ദ്രസംഘം ജില്ലയില്‍ എത്തി

  • 14th September 2023
  • 0 Comments

ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് കേന്ദ്രസംഘം ജില്ലയില്‍ എത്തി. വിവിധ മേഖലയിലെ വിദഗ്ധരാണ് സംഘത്തില്‍ ഉള്ളത്.മാല ചബ്ര (സീനിയര്‍ കണ്‍സള്‍ട്ടന്റ് മൈക്രോബയോളജിസ്റ്റ് എ ബി വി ഐ എം , ഡോ.ഹിമാന്‍ഷു ചൗഹാന്‍ (ജോയിന്റ് ഡയറക്ടര്‍ ഐ ഡി എസ് പി, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡെല്‍ഹി), ഡോ.മീര ദൂരിയ (ജോയിന്റ് ഡയറക്ടര്‍, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡെല്‍ഹി), ഡോ.അജയ് അസ്രാന (പ്രൊഫ. ന്യൂറോളജി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് […]

Trending

കോഴിക്കോട് നിപ ആശങ്ക; നാലുപേർ ചികിത്സയിൽ, 75 പേർ സംബർക്ക പട്ടികയിൽ

  • 12th September 2023
  • 0 Comments

കോഴിക്കോട് നാലുപേർ നിപ സംശയത്തെ തുടർന്ന് ചികിത്സയിലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. മരിച്ച വ്യക്തിയുടെ ഭാര്യയും കുട്ടികളും അടക്കമാണ് ചികിത്സയിൽ ഉള്ളത്. ഒമ്പതു വയസുള്ള കുട്ടി വെന്റിലേറ്ററിലാണ്. പത്തുമാസം പ്രായമുള്ള കുട്ടിയും ചികിത്സയിലുണ്ട് എന്നും ആരോഗ്യമന്ത്രി ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രതപാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പനിയി‍ുടെ വിവരം അറിഞ്ഞ ഉടൻ തന്നെ ആരോഗ്യവകുപ്പ് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. നിലവിൽ 75 പേരുടെ സമ്പർക്ക പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം തന്നെ […]

Local News

നിപാ വൈറസ്; കോഴിക്കോട് ജില്ലയിലെ പി എസ് സി പ്രായോഗിക പരീക്ഷകൾ മാറ്റിവെച്ചു

  • 5th September 2021
  • 0 Comments

കോഴിക്കോട് ജില്ലയിൽ നിപ വൈറസിനെ തുടർന്ന് സർക്കാർ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയ സാഹചര്യത്തിൽ ജില്ലയിലെ പി.എസ്.സി പ്രായോഗിക പരീക്ഷകൾ മാറ്റിവെച്ചു കേരളാ പബ്ലിക് സർവീസ് കമ്മീഷൻ കോഴിക്കോട് മേഖലാ ഓഫിസിൽ വെച്ച് നാളെ (തിങ്കൾ )മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന വിവിധ കമ്പനി / ബോർഡ്/ കോർപ്പറേഷനിലേക്കുള്ള ഡ്രൈവർ തസ്തികയുടെ പ്രായോഗിക പരീക്ഷകളാണ് മാറ്റി വെച്ചത്. കോഴിക്കോട് ജില്ലാ പി.എസ്.സി. ഓഫിസിൽ വെച്ച് ഈയാഴ്ച (സെപ്തം: 6 മുതൽ 10 വരെ) നടത്താൻ നിശ്ചയിച്ചിരുന്ന സർട്ടിഫിക്കറ്റ് പരിശോധനയും […]

Kerala News

നിപ വൈറസ് പകർന്നത് റംബൂട്ടാനിലൂടെയെന്ന് സംശയം; പരിശോധന തുടങ്ങി

  • 5th September 2021
  • 0 Comments

നിപ വൈറസ് പകർന്നത് റംബൂട്ടാനിലൂടെയെന്നു സംശയം. കഴിഞ്ഞ ദിവസം റബൂട്ടാൻ പഴം മൂന്നു വീടുകളിൽ നൽകിയിരുന്നു. ഇതാണോ വൈറസ് ബാധക്കും കാരണമായതെന്ന് പരിശോധിക്കും. ധാരാളം വവ്വാലുകൾ റംബുട്ടാൻ പഴം ഭക്ഷിക്കാൻ കൂട്ടമായി ഈ മരത്തിൽ എത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു. കോഴിക്കോട് നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ കുട്ടിക്ക്‌ ഏങ്ങിനെ നിപ വൈറസ് ബാധിച്ചു എന്നത് കൂടുതൽ അന്വേഷണത്തിലേക്ക്. ആരോഗ്യ പ്രവർത്തകർ അന്വേഷണവും തെളിവും ശേഖരിക്കുവാനായി വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. പാഴൂർ ഭാഗങ്ങളിലെ വീടുകളും കുട്ടി ആടിനെ […]

error: Protected Content !!