Kerala

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടിന്റെ വിവിധ കേന്ദ്രങ്ങളിൽ എൻ.ഐ.എ റെയ്ഡ്; നിരവധി നേതാക്കൾ കസ്റ്റഡിയിൽ

  • 22nd September 2022
  • 0 Comments

തിരുവനന്തപുരം: കേരളത്തിലെ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിൽ കേന്ദ്ര ഏജൻസികളുടെ പരിശോധന. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലുമാണ് പരിശോധന നടക്കുന്നത്. കോഴിക്കോട് മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫിസിലും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോട്ടയം, കാസർഗോഡ്, കൊല്ലം, ഉൾപ്പെടെ സംസ്ഥാന വ്യാപകമായി 50 കേന്ദ്രങ്ങളിലാണ് എൻഐഎയും ഇഡിയും പരിശോധന നടത്തുന്നത്. റെയ്ഡിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നാണ് എൻഐഎ പറയുന്നത്. എൻഐഎ ഡയറക്ടർ ദിൻകർ ഗുപ്ത നേരിട്ടാണ് റെയ്ഡ് ഏകോപിപ്പിക്കുന്നത്. ദേശീയ ചെയർമാൻ ഒ.എം.എ സലാം, ദേശീയ […]

Kerala News

സുള്ള്യയിലെ യുവമോര്‍ച്ചാ നേതാവിന്റെ കൊലപാതക കേസ് എൻഐഎക്ക്

  • 29th July 2022
  • 0 Comments

കര്‍ണാടകയിലെ സുള്ള്യയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് എന്‍.ഐ.എക്ക് കൈമാറി കര്‍ണാടക സര്‍ക്കാര്‍.കേസിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്താണ് തീരുമാനമെന്ന് മുഖ്യമന്ത്രി ബസവ് രാജ് ബൊമ്മൈ പറഞ്ഞു. 29 കാരനായ സാക്കീര്‍, 27 കാരനായ മുഹമ്മദ് ഷെരീഫ് എന്നിവരാണ് അറസ്റ്റിലായത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ഇവരാണ് കൊലപാതകത്തിന് പ്രധാന ആസൂത്രണം നടത്തിയത്. അറസ്റ്റിലായവരുടെ കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കേരള അതിര്‍ത്തിക്ക് സമീപം ബെള്ളാരയില്‍ നിന്നാണ് രണ്ട് പ്രതികളും പിടിയിലായത്. ബൈക്കില്‍ മാരകായുധങ്ങളുമായി എത്തിയവരാണ് യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരയെ […]

National News

പത്രം വായിക്കുന്നവര്‍ പോലും എന്‍.ഐ.എയ്ക്ക് പ്രശ്നക്കാരാണോ? എന്‍ഐഎ രൂക്ഷ വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ

  • 14th July 2022
  • 0 Comments

കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഐഎയെ വിമര്‍ശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. പത്രം വായിക്കുന്നതു പോലും പ്രശ്നമാണെന്ന വിധത്തിലാണ് ഏജന്‍സിയുടെ പോക്കെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ വിമര്‍ശിച്ചു. യു.എ.പി.എ. കേസില്‍ സഞ്ജയ് ജെയ്ന്‍ എന്നയാള്‍ക്ക് ജാര്‍ഖണ്ഡ് ഹൈക്കോടതി നല്‍കിയ ജാമ്യം ശരിവെച്ചാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. സഞ്ജയ് ജെയിനിനെതിരെ എന്‍.ഐ.എ. നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് രമണ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് തള്ളി. മാവോയിസ്റ്റ് സംഘവുമായി ബന്ധം ആരോപിച്ച് യുഎപിഎ കേസില്‍ […]

National News

ദാവൂദ് ഇബ്രാഹീമിന്റെ കൂട്ടാളികളെ പിടികൂടാന്‍ എന്‍ ഐ എ, മുംബൈയില്‍ വ്യാപക റെയ്ഡ്, ഒരാള്‍ പിടിയില്‍

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്റെ കൂട്ടാളികളെ പൂട്ടാനൊരുങ്ങി ദേശീയ സുരക്ഷാ ഏജന്‍സി. ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളുടെ വീടുകളിലും മറ്റ് കേന്ദ്രങ്ങളിലുമാണ് എന്‍.ഐ.എ.യുടെ റെയ്ഡ് നടത്തിയത്. മുംബൈയിലെ ബാന്ദ്ര, സാന്റാക്രൂസ്, ബൊറിവാലി, നാഗ്പാഡ, പരേല്‍ തുടങ്ങി 20-ലേറെ സ്ഥലങ്ങളിലാണ് എന്‍ ഐ എയുടെ പരിശോധന നടന്നത്. ദാവൂദിന്റെ സംഘവുമായി ബന്ധമുള്ള ഷാര്‍പ്പ് ഷൂട്ടര്‍മാര്‍, മയക്കുമരുന്ന് കടത്തുകാര്‍, ഹവാല ഇടപാടുകാര്‍, റിയല്‍ എസ്റ്റേറ്റ് മാനേജര്‍മാര്‍, മറ്റ് പ്രധാനികള്‍ എന്നിവര്‍ക്കെതിരെയാണ് റെയ്ഡുകള്‍ നടക്കുന്നത്. ദാവൂദിന്റെ കൂട്ടാളികളിലൊരാളായ സലീം ഫ്രൂട്ടിനെ എന്‍.ഐ.എ. കസ്റ്റഡിയിലെടുത്തിട്ടുണ്ട്. […]

National News

കര്‍ഷക സംഘടനകള്‍ എന്‍ഐഎക്ക് മുന്നില്‍ ഹാജരാകില്ല

  • 17th January 2021
  • 0 Comments

കേന്ദ്ര സര്‍ക്കാരിന്റെ ഭീഷണിയില്‍ കീഴടങ്ങില്ലെന്നും സമ്മര്‍ദ്ദ തന്ത്രത്തിന് വഴങ്ങില്ലെന്നും എന്‍ഐഎ നോട്ടീസിനെതിരെ നിയമപോരാട്ടം നടത്താനും കര്‍ഷക സംഘടനകളുടെ യോഗം തീരുമാനിച്ചു.കര്‍ഷക സംഘടനകള്‍ എന്‍ഐഎക്കു മുന്നില്‍ ഹാജരാകില്ല. ചൊവ്വാഴ്ച സര്‍ക്കാരുമായുള്ള ചര്‍ച്ചയിലും ഈ വിഷയം ഉന്നയിക്കും.ഖാലിസ്ഥാന്‍ അനുകൂല സംഘടനകള്‍ രാജ്യത്തിനകത്ത് കുഴപ്പങ്ങളുണ്ടാക്കാന്‍ ഗൂഢാലോചന നടത്തുന്നുവെന്ന കേസിലാണ് നാല്‍പ്പതിലധികം കര്‍ഷക നേതാക്കള്‍ക്ക് എന്‍ഐഎ നോട്ടീസ് നല്‍കിയത്. കര്‍ഷക നേതാവ് ബല്‍ദേവ് സിംഗ് സിര്‍സയും പഞ്ചാബി നടന്‍ ദീപ് സിദ്ദു എന്നിവരോട് ഇന്ന് ഹാജരാകാനായിരുന്നു നോട്ടീസ്. എന്നാല്‍, സര്‍ക്കാരിന്റെ സമ്മര്‍ദ്ദ തന്ത്രത്തിന്റെ […]

കർഷക സംഘടന നേതാവിന് എൻഐഎ നോട്ടീസ്

  • 16th January 2021
  • 0 Comments

സംയുക്ത കർഷക മോർച്ച നേതാവ് ബൽദേവ് സിങ്ങ് സിർസയ്ക്ക് എൻഐഎ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്.സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനക്കെതിരെ എടുത്ത കേസിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. അതെ സമയം കേന്ദ്ര സർക്കാരും കർഷക സംഘടനകളുമായി ഇന്നലെ നടന്ന ഒൻപതാം വട്ട ചർച്ചയും പരാജയപ്പെട്ടതോടെ നിയമം പിൻവലിക്കും വരെ സമരപരിപാടികളുമായി മുന്നോട്ട് പോവാൻ തന്നെയാണ് കർഷകരുടെ തീരുമാനം. റിപ്പബ്ലിക് ദിനത്തിൽ സമാധാനപരമായി ട്രാക്ടർ റാലി നടത്തുമെന്ന് നേതാക്കൾ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് കർഷകരും കേന്ദ്രസർക്കാരും തമ്മിലുള്ള പത്താംവട്ട ചർച്ച.

Kerala News

സ്വര്‍ണ്ണക്കടത്ത് കേസില്‍ കുറ്റപത്രം തയ്യാറായതായി അറിയിച്ച് എന്‍ഐഎ; മൂന്നു ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കും

  • 4th January 2021
  • 0 Comments

സ്വര്‍ണക്കടത്ത് കേസില്‍ കുറ്റപത്രം തയ്യാറായതായി അറിയിച്ച് എന്‍ഐഎ. ഈമാസം ആറിനോ ഏഴിനോ കുറ്റപത്രം സമര്‍പ്പിക്കും. അന്വേഷണ സംഘത്തിന് അതിനുള്ള അനുമതി എന്‍ഐഎ ആസ്ഥാനത്തുനിന്നും ലഭിച്ചു. കേസില്‍ നിലവിലുള്ള പ്രതികള്‍ക്കെതിരായ അന്വേഷണം പൂര്‍ത്തിയായി. ദൃശ്യങ്ങള്‍, ശബ്ദരേഖകള്‍, ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ചിട്ടുണ്ട്. വിദേശത്തുള്ളവരെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുമെന്നും കേസില്‍ ഭീകരവാദ ബന്ധം അന്വേഷിക്കുന്ന എന്‍ഐഎ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേസില്‍ തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. അതിനാല്‍, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ത്തെന്ന […]

Kerala News

എന്‍ഐഎ വീണ്ടും സെക്രട്ടറിയേറ്റില്‍; സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു

  • 28th December 2020
  • 0 Comments

സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം സെക്രട്ടേറിയറ്റിലെത്തി. സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ സെക്രട്ടേറിയറ്റിലെത്തിയ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ ശേഖരിച്ചെന്നാണ് വിവരം. സി.സി. ടി.വി. ദൃശ്യങ്ങള്‍ തേടി എന്‍.ഐ.എ. സംഘം നേരത്തേയും സെക്രട്ടറിയേറ്റിലെത്തിയിരുന്നു. ഹൗസ് കീപ്പിങ് വിഭാഗത്തിലെ സെര്‍വറുകളിലാണു സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഈ വര്‍ഷം ജൂലൈ വരെയുള്ള ദൃശ്യങ്ങള്‍ സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായി വേണമെന്ന് നേരത്തെ എന്‍.ഐ.എ പൊതുഭരണവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് […]

ഐഎസ് കേരളാ മൊഡ്യൂള്‍ സ്ഥാപകാംഗം അറസ്റ്റില്‍

  • 3rd November 2020
  • 0 Comments

ഐഎസ് കേരളാ മൊഡ്യൂള്‍ സ്ഥാപകാംഗം അറസ്റ്റില്‍. തിരുവനന്തപുരം കന്യാകുളങ്ങര സ്വദേശി സിദ്ദിഖ് ഉല്‍ അസ്ലം ആണ് അറസ്റ്റിലായത്. അന്‍സാര്‍ ഉള്‍ ഖിലാഫത്ത് കേരള സ്ഥാപകരില്‍ പ്രധാനിയാണ് അറസ്റ്റിലായ വ്യക്തി. എന്‍ഐഎ കൊച്ചി യൂണിറ്റാണ് സിദ്ദിഖിനെ അറസ്റ്റ് ചെയ്തത്. സൗദി അറേബ്യയില്‍ ഒളിവില്‍ കഴിഞ്ഞ ഇയാളെ പിടികൂടി നാടുകടത്തുകയായിരുന്നു. നേരത്തെ ഇന്റര്‍പോള്‍ സിദ്ദിഖിനെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ഇയാള്‍ കേരളത്തിലും തമിഴ്‌നാട്ടിലുമായി സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടതായി എന്‍ഐഎ വെളിപ്പെടുത്തി.

Kerala News

ശിവശങ്കറിനെ പ്രതി ചേർത്തിട്ടില്ലെന്ന് എൻഐഎ; മുൻകൂർ ജാമ്യ ഹർജി തീർപ്പാക്കി

  • 22nd October 2020
  • 0 Comments

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി എൻഐഎ പ്രത്യേക കോടതി തീർപ്പാക്കി. എം ശിവശങ്കർ കേസിൽ നിലവിൽ പ്രതിയല്ലെന്നും ജാമ്യാപേക്ഷ പരിഗണിക്കേണ്ടതില്ലെന്നും എൻഐഎ അറിയിച്ചതിനെ തുടർന്നാണ് ഹർജി തീർപ്പാക്കിയത്. ശിവശങ്കറിനെ പ്രതിയാക്കുന്ന കാര്യം ആലോപിച്ചിട്ടില്ലെന്നും എൻഐഎ കോടതിയിൽ പറഞ്ഞു. തിരുവനന്തപുരം സ്വർണകള്ളകടത്ത് കേസിൽ ദേശീയ അന്വേഷണ ഏജസികടക്കം വലിയ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എം ശിവശങ്കർ എൻഐഎ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. എം. ശിവശങ്കറിന്റെ മുൻകൂർ […]

error: Protected Content !!