Kerala News

മുത്തലാഖ് ചൊല്ലാൻ ആവശ്യപ്പെട്ട് നവവരനെ ഭാര്യ വീട്ടുകാർ മർദ്ദിച്ച സംഭവം ആറ് പേർ അറസ്റ്റിൽ

  • 16th November 2021
  • 0 Comments

മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ട് നവവരനെ വിവാഹ മോചനത്തിനായി തട്ടികൊണ്ടു പോയി മർദ്ദിച്ച സംഭവത്തിൽ ഭാര്യാപിതാവ് അടക്കം ആറ് പേരെ കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ഒതുക്കുങ്ങൽ സ്വദേശി ഷംസുദ്ദീൻ, ബന്ധുക്കളായ ഷഫീഖ്, അബ്ദുൽ ജലീൽ, ഷഫീർ അലി, മുസ്തഫ, മജീദ് എന്നിവരാണ് അറസ്റ്റിലായത്.ഇന്നലെയാണ്കേസിനാസ്പദമായ സംഭവം നടക്കുന്നത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അബ്ദുള്‍ അസീബിനെ കാറിലെത്തിയ മൂന്നംഗ സംഘം ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഒതുക്കുങ്ങലിലെ ഭാര്യ വീട്ടിലെത്തിച്ച അസീബിനോട് വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ഭാര്യയുടെ ബന്ധുക്കള്‍ ആവശ്യപെട്ടു. […]

National

മുത്തലാഖ് ബില്‍; കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

  • 13th September 2019
  • 0 Comments

ന്യൂഡല്‍ഹി : മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ നിയമഭേദഗതി ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്. തമിഴ്നാട് മുസ്ലിം അഭിഭാഷക സംഘടന നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിനെതിരെ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ, ജംയത്തുല്‍ ഉലമ – ഹിന്ദ് എന്നീ സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് നേരത്തെ സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.

National News

മുത്തലാഖ് ക്രിമിനല്‍കുറ്റമാക്കിയത്‌ സുപ്രീംകോടതി പരിശോധിക്കും

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ക്കുറ്റമാക്കിയത് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കോടതി നോട്ടീസയച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നടപടി. മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നന് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിനാല്‍ ക്രിമിനല്‍ക്കുറ്റമാക്കേണ്ടതില്ലെന്നാണ് സമസ്തയുടെ വാദം. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലാണ് മുത്തലാഖ് ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കി കേന്ദ്ര സര്‍ക്കാര്‍ നിയമമാക്കിയത്. ക്രിമിനല്‍ കുറ്റമാക്കിയത് ലിംഗനീതിക്കു വേണ്ടിയാണെന്ന് ബില്‍ ലോക്‌സഭയിൽ പാസാക്കി രവിശങ്കര്‍ പ്രസാദ് […]

Kerala

മുത്തലാഖ്: കേരളത്തിലെ ആദ്യ അറസ്റ്റ് കോഴിക്കോട്

കോഴിക്കോട്: മുത്തലാഖ് ബില്ല് നടപ്പിലായതിന് ശേഷം കേരളത്തിലെ ആദ്യത്തെ അറസ്റ്റ് കോഴിക്കോട്. മുക്കം സ്വദേശിയുടെ പരാതിയെത്തുടര്‍ന്ന് ചെറുവാടി സ്വദേശി ഇ.കെ ഉസാമിനെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. മുസ്ലിം വുമന്‍സ് പ്രൊട്ടക്ഷന്‍ ഓണ്‍ മാര്യേജ് ആക്ട് 3, 4 വകുപ്പുകള്‍ പ്രകാരമാണ് കേസ്. താമരശേരി കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ആഗസ്റ്റ് മാസം ഇയാള്‍ മുത്തലാഖ് വിവാഹബന്ധം വേര്‍പെടുത്തുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി കൊടുത്തെങ്കിലും നടപടിയുണ്ടായില്ല, ഇതിനാല്‍ യുവതി താമരശേരി കോടതിയില്‍ കേസ് […]

error: Protected Content !!