Kerala News

ഗായത്രിയെ കൊന്നത് ശ്വാസം മുട്ടിച്ച്; ഒപ്പമുണ്ടായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

  • 6th March 2022
  • 0 Comments

തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ ദുരൂഹസാഹചര്യത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാക്കട സ്വദേശി ഗായത്രി ദേവിയാണ് മരിച്ചത്. കൂടെ മുറിയെടുത്ത പ്രവീണ്‍ ഉച്ചയോടെ കൊല്ലം പരവൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഗായത്രിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പ്രവീൺ പൊലീസിനോട് സമ്മതിച്ചു. വാക്കു തർക്കത്തിനിടെയാണ് കൊലപാതകം നടന്നതെന്നും പ്രവീൺ പറഞ്ഞു. യുവതിയുടെ മൃദദേഹം ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയായ ശേഷം പോസ്റ്റുമോർട്ടത്തിനായി മാറ്റി. പുലർച്ചെ ഒരു മണിയോടെയാണ് തമ്പാനൂർ അരിസ്റ്റോ […]

Kerala News

ഗൾഫിൽ നിന്നും നാട്ടിലെത്തിയത് 10 ദിവസം മുമ്പ്;തിരുവനന്തപുരത്ത് ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നു

  • 2nd March 2022
  • 0 Comments

പാലോട് കുറുപുഴയിൽ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു.കുറുപുഴ വെമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷിജു(37)വിനെയാണ് ഭാര്യ സൗമ്യ കല്ലും ടൈലും കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സൗമ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു.ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. ഷിജുവിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും അതിനാൽ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്ന സംശയമാണ് കൊലപാതകത്തിലേക്ക് നീങ്ങിയത് എന്നാണ് സൗമ്യ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. വീടിന് പിന്നിൽ ഫോൺ ചെയ്ത് കൊണ്ടിരിരുന്ന ഷിജുവിന്‍റെ തലയിൽ സിമന്‍റ് ഇഷ്ടിക കൊണ്ട് അടിക്കുകയായിരുന്നു. പത്ത് ദിവസം മുമ്പാണ് ഷിജു […]

Kerala News

തുരുതുരെ ആഞ്ഞ് വെട്ടി,പ്രതി എത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെ

  • 25th February 2022
  • 0 Comments

തമ്പാനൂരില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.ഇന്ന് രാവിലെ എട്ടരയോടെയാണ് നാഗർകോവിൽ സ്വദേശി അയ്യപ്പ(34)നെ ബൈക്കിലെത്തിയ ഒരാൾ അതി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.രാവിലെ 8.30 ഓടെയാണ് കൊലയാളി ഹോട്ടലില്‍ എത്തിയത്. ബൈക്കില്‍ എത്തിയ ഇയാളുടെ പക്കല്‍ ഒരു ബാഗും വെട്ടുകത്തിയും ഉണ്ടായിരുന്നു. മുപ്പത് വയസ്സിന് താഴെ പ്രായം തോന്നിക്കുന്ന ഇയാള്‍ കസേരയില്‍ ഇരുന്ന അയ്യപ്പനെ തലയില്‍ പിടിച്ച് മേശയില്‍ ചേര്‍ത്തു കിടത്തി തുടരെ വെട്ടുകയായിരുന്നു.സംഭവം നടക്കുന്ന സമയത്ത് സമീപത്ത് ആരുമുണ്ടായിരുന്നില്ല. കൂടെ ഉണ്ടായിരുന്ന റിസപ്ഷന്‍ […]

Kerala News

തലശേരിയിലെ സിപിഐഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകം;ബിജെപി കൗണ്‍സിലര്‍ അടക്കം നാലു പേര്‍ അറസ്റ്റില്‍

  • 22nd February 2022
  • 0 Comments

തലശേരിയിലെ സിപിഐഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തിൽ നാല് പേർ അറസ്റ്റിൽ. ബിജെപി കൗണ്‍സിലര്‍ ലിജേഷ്,അടക്കം വിമിന്‍, അമല്‍ മനോഹരന്‍, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ട്. ഗൂഢാലോചന നടത്തിയതിനാണ് നാല് പേർക്കെതിരെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.ഏഴുപേരെയാണ് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നത്. കൊലപാതകത്തിന്റെ സൂത്രധാരന്‍ കൗണ്‍സിലറായ ലിജേഷ് ആണെന്നും പൊലീസ് സൂചിപ്പിച്ചു. എട്ടാം തീയതി ക്ഷേത്രത്തില്‍ നടന്ന ഉത്സവവുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായിരുന്നു. ഈ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരാണ് കസ്റ്റഡിയില്‍ ആയതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ഇളങ്കോ സൂചിപ്പിച്ചു. […]

Kerala News

ഒരേ വെട്ടിൽ തന്നെ വീണ്ടും വെട്ടി,മുറിവ് കണക്കാക്കന്‍ കഴിയാത്ത തരത്തില്‍ ശരീരം വികൃതമാക്കി,ഹരിദാസിന്റെ കൊലപാതകത്തിൽ നാലുപേര്‍ കസ്റ്റഡിയില്‍

  • 21st February 2022
  • 0 Comments

തലശ്ശേരി പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകത്തിൽ നാലുപേര്‍ കസ്റ്റഡിയില്‍ വിവാദ പ്രസംഗം നടത്തിയ ബിജെപി കൗണ്‍സിലര്‍ ലിജീഷിനെയും കസ്റ്റഡിയിലെടുക്കും. തലശ്ശേരി നഗരസഭാ കൗണ്‍സിലര്‍ ലിജേഷാണ് പ്രകോപനപമായി പ്രസംഗിച്ചത്. ക്ഷേത്രത്തിലെ തര്‍ക്കത്തിനെത്തുടര്‍ന്ന് ബി.ജെ.പി നടത്തിയ പ്രതിഷേധ യോഗത്തിലായിരുന്നു പ്രകോപനപമായ പ്രസംഗം. കേസ് അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു.കൊല്ലപ്പെട്ട ഹരിദാസിന്റെ ശരീരത്തില്‍ ഇരുപതിലേറെ വെട്ടേറ്റിട്ടുണ്ട്. മുറിവുകളുടെ എണ്ണം കണക്കാക്കാന്‍ പറ്റാത്ത വിധം വികൃതമാണ് ശരീരം. ഒരേ വെട്ടിൽ തന്നെ വീണ്ടും വെട്ടിയെന്നും ഇടതുകാൽ മുട്ടിന് താഴെ വെച്ച് മുറിച്ച് മാറ്റിയെന്നും […]

Kerala News

മര്‍ദ്ദിക്കുന്നത് നേരിട്ട് കണ്ടു; പേടികൊണ്ടാണ് ആശുപത്രിയിൽ വിടാഞ്ഞത്; ദീപുവിന്റെ അച്ഛന്‍ കുഞ്ഞാറു

  • 20th February 2022
  • 0 Comments

കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപു കൊല്ലപ്പെട്ടത് ക്രൂരമായ മര്‍ദനം മൂലമെന്ന് അച്ഛന്‍ കുഞ്ഞാറു. ദീപുവിനെ മര്‍ദ്ദിക്കുന്നത് ഞങ്ങള്‍ കണ്ടിരുന്നുവെന്നും ഓടിച്ചെന്ന് പിടിച്ച് മാറ്റാന്‍ ശ്രമിച്ചപ്പോഴും മകനെ മര്‍ദിച്ചുവെന്നും പിന്നില്‍ നിന്നാണ് മകന് തലയ്ക്ക്ടിയേറ്റതെന്നും ദീപുവിന്റെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. ചികിത്സ തേടാന്‍ ശ്രമിച്ചപ്പോഴും ദീപുവിന് നേരെ ഭീഷണിയുണ്ടായിരുന്നു. മര്‍ദനമേറ്റപ്പോള്‍ ആദ്യ ദിവസങ്ങളില്‍ ചികിത്സ തേടാതിരുന്നത് കൊല്ലുമെന്ന ഭീഷണി മൂലമാണ്. മകനെ ആക്രമിക്കുമെന്ന ഭയത്താല്‍ തന്റെ നിര്‍ബന്ധം കൊണ്ടാണ് ആദ്യ ദിവസങ്ങളില്‍ ആശുപത്രിയില്‍ പോവാതിരുന്നതെന്നും ദീപുവിന്റെ അച്ഛന്‍ […]

Kerala News

ഉറങ്ങിക്കിടന്ന ദമ്പതികളെ തലയ്ക്കടിച്ചു കൊന്നു;കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകത്തിൽ ; പ്രതി വിശ്വനാഥന്‍ കുറ്റക്കാരനെന്ന് കോടതി ശിക്ഷ തിങ്കളാഴ്ച്ച

  • 19th February 2022
  • 0 Comments

വയനാട് വെള്ളമുണ്ട ഇരട്ട കൊലപാതകത്തില്‍ പ്രതി വിശ്വനാഥന്‍ കുറ്റക്കാരനെന്ന് കോടതി. കല്‍പ്പറ്റ സെഷന്‍ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസില്‍ ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. 2018 ജൂലായ് ആറിനായിരുന്നു സംഭവം നടന്നത്. നവദമ്പതിമാരായിരുന്ന വെള്ളമുണ്ട കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ (19) എന്നിവരെയാണ് കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രണ്ടുമാസത്തെ അന്വേഷണത്തിനൊടുവില്‍ സെപ്റ്റംബറില്‍ കോഴിക്കോട് തൊട്ടില്‍പ്പാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥനെ (45) പൊലീസ് അറസ്റ്റുചെയ്തു. മോഷണം ചെറുക്കാനുള്ള ശ്രമത്തിനിടെയാണ് വിശ്വനാഥന്‍ […]

Kerala News

പട്ടിയെപ്പോലെയാണ് ദീപുവിനെ സിപിഎം പ്രവർത്തകർ തല്ലിച്ചത്;കാല് വെട്ടുമെന്ന് ഭീഷണി ആരോപണവുമായി ട്വന്റി 20

  • 18th February 2022
  • 0 Comments

കിഴക്കമ്പലത്ത് വിളക്കണയ്ക്കല്‍ സമരത്തിനിടെ മര്‍ദനമേറ്റ ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തില്‍ പ്രതിഷേധം.ദീപുവിന്‍റെ മരണകാരണം ലിവർ സിറോസിസ് ആയിരിക്കാമെന്ന പി വി ശ്രീനിജൻ എംഎൽഎയുടെ പ്രതികരണത്തിനെതിരെയാണ് ഇപ്പോൾ ശക്തമായ വിമർശനവുമായി ട്വന്‍റി 20 പ്രവർത്തകർ എത്തിയത് . പട്ടിയെപ്പോലെയാണ് ദീപുവിനെ സിപിഎം പ്രവർത്തകർ തല്ലിച്ചതച്ചതെന്നും, തങ്ങളവിടെ എത്തുമ്പോൾ ദീപുവിനെ കഴുത്തിന് കുത്തിപ്പിടിച്ച് ഇടിക്കുകയായിരുന്നുവെന്നും അവർ പറയുന്നു.’ഞങ്ങളാ ടീ തല്ലിയത്, ഞങ്ങള്‍ സിപിഎമ്മുകാരാ ടീ, ഞാനാ തല്ലിയത്’ എന്നുപറഞ്ഞ് ആക്രോശിച്ചു. അഞ്ച് മണിക്കുശേഷം വാര്‍ഡില്‍ ഇറങ്ങിയാല്‍ കാല് വെട്ടിക്കളയുമെന്ന് […]

Kerala News

ക്ഷേത്രോൽസവത്തോടനുബന്ധിച്ചുണ്ടായ തർക്കം; ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു;

  • 17th February 2022
  • 0 Comments

ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. ഹരിപ്പാട്ട് കുമാരപുരം വാര്യംകോട് ശരത് ചന്ദ്രനാണ് മരിച്ചത്.ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വകാര്യ ബാങ്കിലെ കലക്ഷന്‍ ഏജന്റാണ് ശരത് ചന്ദ്രന്‍. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.രണ്ടു സംഘമായി ചേരിതിരിഞ്ഞുള്ള തര്‍ക്കമാണ് ഒടുവില്‍ അക്രമത്തില്‍ കലാശിച്ചത് എന്നാണ് പൊലീസ് പറയുന്നു. ശരത് ചന്ദ്രനും കൂട്ടുകാരും അടങ്ങുന്ന സംഘം നന്ദുപ്രകാശ് നേതൃത്വം നല്‍കുന്ന സംഘവുമായാണ് തര്‍ക്കത്തിലേര്‍പ്പെട്ടത്. തര്‍ക്കം തീര്‍ന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നന്ദുപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം ശരത് ചന്ദ്രനെയും […]

News

അമ്പലമുക്കിലെ കൊലപാതകം;മുങ്ങിത്തപ്പി പോലീസ് രക്തക്കറപുരണ്ട വസ്ത്രം കിട്ടി; കുളത്തിൽ കത്തിയില്ല

  • 14th February 2022
  • 0 Comments

അമ്പലമുക്കിൽ ചെടിക്കടയിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി രാജേന്ദ്രൻ ധരിച്ചിരുന്ന ഷർട്ട് കണ്ടെത്തി. മുട്ടടയിലെ കുളത്തിൽ ഉപേക്ഷിച്ച ഷർട്ടാണ് മുങ്ങൽ വിദഗ്ദരുടെ സഹായത്തോടെ പൊലീസ് കണ്ടെത്തിയത്. വിനീതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതി മുട്ടടയിലേക്കാണ് വന്നത്.ഇന്ന് ഉച്ചയോടെയാണ് പ്രതി രാജേന്ദ്രനുമായി പോലീസ് അമ്പലമുക്കിലും മുട്ടടയിലും തെളിവെടുപ്പ് നടത്തിയത്. കൊലപാതകം നടന്ന കടയില്‍ പ്രതിയെ എത്തിച്ചപ്പോള്‍ നാട്ടുകാരില്‍നിന്ന് വലിയ പ്രതിഷേധമുണ്ടായി.നാട്ടുകാരിൽ പലരു അക്രമാസക്തരാവുകയും ചെയ്തു അവിടെ നിന്നും പോലീസ് പ്രതിയെ പെട്ടന്ന് മാറ്റുകയായിരുന്നു . ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുള്ള […]

error: Protected Content !!