Kerala News

വെല്‍ഫെയര്‍ പാര്‍ട്ടിയെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

  • 12th January 2021
  • 0 Comments

വെല്‍ഫയര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുമ്പില്‍ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്തെല്ലാം കാര്യങ്ങള്‍ നിങ്ങള്‍ക്ക് ചോദിക്കാനുണ്ട് എന്നും ആര്‍ക്കു വേണ്ടിയിട്ടാണ് നിങ്ങള്‍ വന്നിട്ടുള്ളത് എന്നും അദ്ദേഹം ചോദിച്ചു. ലൈഫ് മിഷനിലെ ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി. അടഞ്ഞ അധ്യായമാണ് വെല്‍ഫെയര്‍ വിഷയം എന്നു താങ്കള്‍ പറയുമ്പോഴും താങ്കളുടെ പ്രസ്താവനയില്‍ ഒരു വ്യക്തതക്കുറവുണ്ടല്ലോ എന്ന ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് മുല്ലപ്പള്ളി തട്ടിക്കയറുകയും ചെയ്തു. ‘പ്ലീസ് സ്റ്റോപ് ഇറ്റ്, നിങ്ങള്‍ അതിനെക്കുറിച്ച് കൂടുതല്‍ […]

Kerala News

വെൽഫെയർ വിഷയത്തിൽ പൊട്ടിത്തെറിച്ച് മുല്ലപ്പള്ളി

  • 12th January 2021
  • 0 Comments

കോൺഗ്രസ് വെല്‍ഫയര്‍ പാര്‍ട്ടി ബന്ധ മാധ്യമങ്ങളുടെ ചോദ്യത്തിനു മുമ്പില്‍ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.ലൈഫ് മിഷനിലെ ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട പ്രതികരണത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ ക്ഷോഭം. ”പ്ലീസ് സ്റ്റോപ് ഇറ്റ്, നിങ്ങള്‍ അതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കേണ്ട. നിങ്ങള്‍ക്ക് എന്തെല്ലാം കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. ചുമ്മാ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഉന്നയിച്ചു കൊണ്ട്, ആര്‍ക്കു വേണ്ടിയിട്ടാണ് നിങ്ങള്‍ വന്നിരിക്കുന്നത്. പ്ലീസ് ടെല്‍ മി, ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിക്കു വേണ്ടിയിട്ടാണോ?” – വെല്‍ഫെയര്‍ വിഷയം അടഞ്ഞ അധ്യായമാണ് എന്നു താങ്കള്‍ പറയുമ്പോഴും താങ്കളുടെ പ്രസ്താവനയില്‍ […]

Kerala News

മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊയിലാണ്ടിയില്‍ മത്സരിച്ചേക്കാന്‍ സാധ്യത

  • 7th January 2021
  • 0 Comments

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊയിലാണ്ടി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന. ആര്‍.എം.പിയുമായി അകല്‍ച്ചയും കെ.മുരളീധരനുമായുള്ള പ്രശ്നങ്ങളുമാണ് വടകരയില്‍ മത്സരിക്കുന്നതില്‍ നിന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പിന്മാറാന്‍ കാരണം. ഐ ഗ്രൂപ്പ് മത്സരിക്കുന്ന സീറ്റാണ് കൊയിലാണ്ടി. കൊയിലാണ്ടിയില്‍ പരിഗണിക്കപ്പെടുമെന്ന് കരുതിയിരുന്ന എന്‍.സുബ്രഹ്‌മണ്യനും കെ.പി. അനില്‍ കുമാറിനും ജയസാധ്യതയില്ലെന്ന് നേതൃത്വം കണ്ടെത്തിയിട്ടുണ്ട്. കൊയിലാണ്ടി സീറ്റ് നല്‍കില്ലെന്ന് ഇരുവരെയും നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന് രണ്ട് തവണയും കൊയിലാണ്ടിയില്‍ ലീഡുണ്ടായിരുന്നതും നേതൃത്വം ചൂണ്ടിക്കാണിക്കുന്നു. മണ്ഡലം പിടിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് […]

Kerala News

കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ തത്കാലം മാറ്റില്ല

  • 19th December 2020
  • 0 Comments

കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ തത്കാലം മാറ്റില്ല. എന്നാല്‍ സംഘടനാ തലത്തില്‍ അഴിച്ചുപണിയുണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പ് വരെ അവസരം നല്‍കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. ഇതുസംബന്ധിച്ച് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി സോണിയ ഗാന്ധി ചര്‍ച്ച നടത്തും. നേരിട്ടായിരിക്കും ചര്‍ച്ച എന്നാണ് സൂചന. കേരളത്തിലെ കാര്യങ്ങള്‍ മാത്രമായിരിക്കും ചര്‍ച്ചയ്ക്ക് വയ്ക്കുകയെന്നും വിവരമുണ്ട്. സംഘടനാ തലത്തില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്തുമെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. ചിലര്‍ പദവി രാജി വയ്ക്കാമെന്നുതന്നെ പറഞ്ഞിരുന്നുവെന്നും വിവരം. തെരഞ്ഞെടുപ്പ് നേരിടാന്‍ വിശാലമായ സമിതി […]

ജനവിധി കോണ്‍ഗ്രസിന് എതിരല്ല യു.ഡി.എഫിന്റെ അടിത്തറ ഭദ്രം; മുല്ലപ്പള്ളി

  • 16th December 2020
  • 0 Comments

തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി കോണ്‍ഗ്രസിന് എതിരല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യു.ഡി.എഫിന്റെ അടിത്തറ ഭദ്രമാണ്. സി.പി.എമ്മിന് അമിതമായി ആഹ്ളാദിക്കാൻ വകയില്ലെന്നും വലിയ വിജയമുണ്ടായിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍. 2015നേക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രാഷ്ട്രീയകാര്യ സമിതി ചേര്‍ന്ന് തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യും. 2010ലൊഴികെ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന് വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലായിരുന്നു.എങ്കിലും ആത്മാര്‍ത്ഥമായി പരിശോധന നടത്തുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യക്തപരമായ ബന്ധങ്ങള്‍ ഉള്‍പ്പെട പരിഗണിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.യു.ഡി.എഫിന്റെ […]

മുഖ്യമന്ത്രിക്ക് വേണ്ടി പൊലീസ് ഒരുക്കിയ നാടകമാണ് സ്വപ്ന സുരേഷിന്റെ ശബ്ദരേഖ: മുല്ലപ്പള്ളി രാമചന്ദ്രൻ

  • 20th November 2020
  • 0 Comments

സ്വപ്ന സുരേഷിന്റേതെന്ന പേരിൽ പുറത്തുവന്ന ശബ്ദരേഖ മുഖ്യമന്ത്രിക്ക് വേണ്ടി കേരള പൊലീസ് ഒരുക്കിയ നാടകമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സ്വപ്ന സുരേഷിന്റെ പേരിൽ പുറത്തുവന്ന ശബ്ദരേഖ യഥാർത്ഥമാണോ? ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയെ എവിടേക്കെങ്കിലും കൊണ്ടുപോയപ്പോഴാണോ ശബ്ദരേഖ എടുത്തത്. എങ്കിൽ ഗുരുതര സുരക്ഷാവീഴ്ചയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.മുഖ്യമന്ത്രിക്ക് നേരെയാണ് ചോദ്യങ്ങൾ ഉയരുന്നത്. കേരള പൊലീസ് മുഖ്യമന്ത്രിക്ക് വേണ്ടി ഒരുക്കിയ രാഷട്രീയ നാടകമാണിത്. അന്വേഷണ ഏജൻസികളെ അസ്ഥിരപ്പെടുത്താനാണ് സർക്കാർ ശ്രമം. ശബ്ദരേഖ പുറത്തു വന്നപ്പോൾ തന്നെ യെച്ചൂരി പ്രതികരിച്ചു. നരേന്ദ്ര […]

സെക്രട്ടേറിയറ്റിലെ തീപിടുത്തം സർക്കാർ അറിവോടെ നടന്ന അട്ടിമറി ;മുല്ലപ്പള്ളി രാമചന്ദ്രന്‍

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നടന്ന തീപിടുത്തം സര്‍ക്കാര്‍ അറിവോടെ നടന്ന അട്ടിമറിയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അവശേഷിക്കുന്ന ഫയലുകളും കത്തിക്കാന്‍ സാധ്യതയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട ഫോറന്‍സിക് റിപ്പോര്‍ട്ട് അഗ്‌നിബാധ കൃത്രിമമാണെന്ന് വ്യക്തമാക്കുന്നുണ്ട്. തീപിടുത്തം ഉണ്ടായ സ്ഥലത്ത് നിന്നു മദ്യകുപ്പികള്‍ കണ്ടെത്തിയത് മദ്യലോഭികള്‍ സെക്രട്ടേറിയറ്റില്‍ എത്തിയതിന് തെളിവാണ്. കേന്ദ്ര ഏജന്‍സി അല്ലാതെ മറ്റൊരു ഏജന്‍സിയുടെ അന്വേഷണവും തൃപ്തികരമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

സ്ത്രീവിരുദ്ധ പരാമര്‍ശം; മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വനിത കമ്മിഷന്‍ കേസെടുത്തു

  • 2nd November 2020
  • 0 Comments

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സംസ്ഥാന വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി രാഷ്ട്രീയ നേതാക്കള്‍ അടിക്കടി രംഗത്തു വരുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. കേരളപ്പിറവിദിനത്തില്‍ പോലും രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിലായാല്‍ക്കൂടി സ്ത്രീ സമൂഹത്തിനെതിരെ നടക്കുന്ന അതിനീചമായ പരാമര്‍ശങ്ങള്‍ അനുവദിച്ചുകൂടെന്ന് കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. രാഷ്ട്രീയ നേതൃത്വത്തിന് ഇത്തരക്കാരെ നിലയ്ക്ക് നിര്‍ത്താനുള്ള കരുത്തുണ്ടാകണം. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടിയന്തരമായി […]

Kerala News

‘മുല്ലപ്പള്ളിയുടെ സ്ത്രീ വിരുദ്ധ പരാമർശം;അങ്ങേയറ്റം പൈശാജികമായ ഒരു കൃത്യത്തെ എങ്ങനെയാണ് ന്യായീകരിക്കാൻ സാധിക്കുക ;കെ. കെ ശൈലജ

കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റഎ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ മന്ത്രി കെ. കെ ശൈലജ. മുല്ലപ്പള്ളിയുടെ സ്ത്രീ വിരുദ്ധ പരാമർശം സമൂഹത്തിനാകെ അപമാനകരമാണ്. അങ്ങേയറ്റം പൈശാജികമായ ഒരു കൃത്യത്തെ എങ്ങനെയാണ് ന്യായീകരിക്കാൻ സാധിക്കുകയെന്ന് മന്ത്രി ചോദിക്കുന്നു. ആക്രമിക്കപ്പെടുന്ന പെൺകുട്ടികളുടെ ജീവൻ രക്ഷിക്കാനും കുറ്റവാളിയെ ശിക്ഷിക്കാനുമാണ് നാം ആഗ്രഹിക്കുന്നത്. ബലാത്സംഗം ഉണ്ടാകുന്നത് സ്ത്രീകൾ ശ്രദ്ധിക്കാത്തതുകൊണ്ടല്ല. സമൂഹത്തിന്റെ ആധിപത്യ മനോഭാവമാണത്. അതിനെ എതിർക്കുന്നവരാണ് സ്ത്രീകളും ഭൂരിഭാഗം പുരുഷന്മാരും. വ്യക്തമായ നിർദേശങ്ങൾ നൽകേണ്ടവർ ഇത്തരത്തിൽ പരാമർശം നടത്തുന്നത് സമൂഹത്തിൽ ഭവിഷ്യത്തുണ്ടാക്കും. പരാമർശത്തിൽ […]

Kerala News

‘അഭിസാരികയെ ഇറക്കി രക്ഷപ്പെടാമെന്ന് സർക്കാർ കരുതേണ്ട’; മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമർശം വിവാദത്തിൽ

കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമർശം വിവാദത്തിൽ. ഒരു അഭിസാരികയെ ഇറക്കി നാണംകെട്ട കളിക്ക് ഇടത് സർക്കാർ ശ്രമിക്കുകയാണ്. ഇതുകൊണ്ട് രക്ഷപ്പെടാമെന്ന് സർക്കാർ കരുതേണ്ട. സംസ്ഥാനം മുഴവൻ നടന്ന് പീഡിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞ ഒരു സ്ത്രീയെ ആരും വിശ്വസിക്കില്ല. ബലാത്സംഗത്തിനിരയായ ആത്മാഭിമാനമുള്ള സ്ത്രീ മരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സോളാർ കേസ് മുൻനിർത്തി യുഡിഎഫിനെതിരെ സർക്കാർ നീക്കം ശക്തമാക്കുന്നു എന്ന് ആരോപിച്ചായിരുന്നു കെപിസിസി പ്രസിഡന്റിന്റെ പരാമർശം. സോളാർ കേസിലെ പരാതിക്കാരിയെ യുഡിഎഫിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് […]

error: Protected Content !!