Kerala News

മന്ത്രിയുടെ വീട്ടിലുള്ള ആള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ അത്ര കുഴികള്‍ ദേശീയ പാതയിലില്ല;വി മുരളീധരൻ

  • 13th July 2022
  • 0 Comments

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ.പൊതുമരാമത്ത് മന്ത്രി വിമാനയാത്ര ഒഴിവാക്കി ഇടയ്ക്കൊക്കെ റോഡുമാര്‍ഗം സഞ്ചരിച്ചാല്‍ സാധാരണക്കാര്‍ അനുഭവിക്കുന്ന ദുരിതം എത്രത്തോളമാണെന്ന് മനസിലാകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.കേരളത്തിലെ പിഡബ്ല്യുഡി റോഡുകളിലെ കുഴി എണ്ണിയതിന് ശേഷം ദേശീയ പാതയിലേക്ക് പോയാൽ പോരെയെന്നും വി മുരളീധരൻ ചോദിച്ചു. കഴിഞ്ഞ ദിവസം കേരളത്തിലെ റോഡുകൾ പശ തേച്ചാണോ ഉണ്ടാക്കിയതെന്ന് ഹൈക്കോടതി ചോദിച്ചത് ഇതേ മന്ത്രിയോടാണ്. കോടതിയിൽ നിന്നും വിമർശനമേറ്റതിന്റെ ജാള്യത മാറ്റാൻ കേന്ദ്രത്തെ മുഹമ്മദ് […]

Kerala News

പൂര്‍ത്തിയായ പദ്ധതികള്‍ക്കു മുന്നില്‍ നിന്ന് പടമെടുത്ത് മടങ്ങുന്ന കേന്ദ്രമന്ത്രിമാര്‍ ദേശീയ പാതയിലെ കുഴികള്‍ കൂടി എണ്ണണം’- റിയാസ്

  • 13th July 2022
  • 0 Comments

കേന്ദ്രമന്ത്രിമാരെ പരിഹസിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തില്‍ ജനിച്ചുവളര്‍ന്ന കേന്ദ്രമന്ത്രി അടിക്കടി വാര്‍ത്താ സമ്മേളനം നടത്തുന്നുണ്ട്. അതിനേക്കാള്‍ കൂടുതല്‍ കുഴികളാണ് ദേശീയപാതയിലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ കേരളത്തിലെ റോഡുകളുടെ ദുരവസ്ഥ സംബന്ധിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിക്കിടെയാണ് മന്ത്രിയുടെ പരിഹാസം. ‘റോഡിന്റെ ഭൂരിഭാഗവും പരിപാലിക്കുന്നത് ദേശീയ പാത അതോറിറ്റിയാണ്. ഇവിടുങ്ങളില്‍ ഒരുപാട് കുഴികളുണ്ട്. കേരളത്തില്‍ ജനിച്ച് ഇവിടെ കളിച്ചു വളര്‍ന്ന്, മറ്റൊരു സംസ്ഥാനത്ത് നിന്നും രാജ്യസഭാംഗമായി ഇപ്പോള്‍ കേന്ദ്രമന്ത്രിയായ ഒരു വ്യക്തിയുണ്ട്. അദ്ദേഹം […]

Kerala News

എകെജി സെന്ററിന് നേരെയുണ്ടായ ബോംബ് ആക്രമണം; എല്‍ഡിഎഫിന്റെ തുടര്‍ ഭരണം ഉണ്ടാക്കിയ മാനസിക വിഭ്രാന്തിയുടെ ഭാഗമാണ് മന്ത്രി റിയാസ്

എല്‍ഡിഎഫിന്റെ തുടര്‍ ഭരണം ഉണ്ടാക്കിയ മാനസിക വിഭ്രാന്തിയുടെ ഭാഗമാണ് എകെജി സെന്ററിന് നേരെയുണ്ടായ ബോംബ് ആക്രമണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. എ.കെ.ജി. സെന്ററിലേക്ക് സ്‌ഫോടകവസ്തു എറിഞ്ഞത് ബോധപൂര്‍വമാണെന്നും ഇനി ഒരിക്കലും കേരളത്തില്‍ അധികാരത്തില്‍ വരില്ല എന്ന ഭയം കോണ്‍ഗ്രസിനുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി. എകെജി സെന്റര്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കോണ്‍ഗ്രസും ബിജിപിയും ഇടതുപക്ഷ വിരുദ്ധരും തുടര്‍ഭരണത്ത അംഗീകരിക്കുന്നില്ല. തുടര്‍ഭരണം വന്നശേഷം കേരളത്തെ കലാപഭൂമിയാക്കാന്‍, ക്രമസമാധാനനില തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. […]

Kerala News

വ്യക്തത വേണം, കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ പിഡബ്ലുഡി വിജിലന്‍സ് വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ട് തിരിച്ചയച്ച് മുഹമ്മദ് റിയാസ്

  • 10th June 2022
  • 0 Comments

കൂളിമാട് പാലത്തിന്റെ കോണ്‍ക്രീറ്റ് ബീമുകള്‍ തകര്‍ന്നു വീണ സംഭവത്തില്‍ പൊതുമരാമത്ത് വിജിലന്‍സിന്റെ റിപ്പോര്‍ട്ട് തിരിച്ചയച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കൂടുതല്‍ വ്യക്തത തേടിയാണ് റിപ്പോര്‍ട്ട് മടക്കിയത്. യന്ത്ര തകരാറോ , മാനുഷിക പിഴവോ ആണ് പാലം തകരാന്‍ കാരണമെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് പൊതുമരാമത്ത് സെക്രട്ടറിക്ക് കൈമാറിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ വ്യക്തത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി ഇത് തിരിച്ചയച്ചത്. യന്ത്രത്തകരാറാണോ മാനുഷിക പിഴവാണോ പാലം തകരാന്‍ കാരണമെന്ന് കൃത്യമായി പറയണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം. മാനുഷിക പിഴവാണെങ്കില്‍ […]

Kerala News

കള്ളൻ ബിരിയാണി ചെമ്പിൽ നിന്ന് പുറത്ത് വരണമെന്ന് മുരളീധരന്‍,സത്യം എപ്പോഴും മൂടിവയ്ക്കാനാകില്ലെന്ന് ഉമ്മൻ‌ചാണ്ടി, കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് റിയാസ്

മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴിയില്‍ കോടതി മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍ എം പി ട്ടു. കള്ളൻ ബിരിയാണി ചെമ്പിൽ നിന്ന് പുറത്ത് വരണം. മുഖ്യമന്ത്രി ഒളിച്ച് നടക്കുകയാണ്. മാധ്യമങ്ങൾക്ക് മുമ്പിൽ വരാതെ പ്രസ്താവന നൽകിയത് സംശയം ജനിപ്പിക്കുന്നു. ആരോപണങ്ങൾ നേരിട്ടപ്പോൾ കെ.കരുണാകരനും, ഉമ്മൻ ചാണ്ടിയും മാധ്യമങ്ങളുടെ മുൻപിൽ എത്തിയിരുന്നുവെന്നും കെ.മുരളീധരൻ അഭിപ്രായപ്പെട്ടു. അതേസമയം സത്യം മൂടിവയ്ക്കാനാകില്ലെന്നും ജനാധിപത്യത്തില്‍ സത്യമറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും സ്വപ്‌ന സുരേഷിന്റെ ആരോപണത്തില്‍ ഉമ്മൻ‌ചാണ്ടി പ്രതികരിച്ചു.‘എനിക്കെതിരെ ആരോപണം വന്നപ്പോള്‍ രാജി വക്കണമെന്ന് […]

Kerala News

കേരള ടൂറിസം തിരിച്ചു വരവിന്റെ പാതയില്‍; ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്

മഹാമാരിയായ കൊവിഡ് രോഗവ്യാപനത്തിന് ശേഷം കേരള ടൂറിസം തിരിച്ചുവരവിന്റെ പാതയില്‍. ഈ വര്‍ഷം ആദ്യ പാദത്തില്‍ 38 ലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികള്‍ കേരളത്തിലെത്തി. 22 ലക്ഷം പേര്‍ എത്തിയ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 72.48 ശതമാനം വളര്‍ച്ച ഇത്തവണ നേടാനായതായി എന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ തിരുവനന്തപുരവും ഇടുക്കിയും വയനാടും ആദ്യ അഞ്ചില്‍ ഇടം പിടിച്ചിട്ടുണ്ടെന്നും ടൂറിസം രംഗത്ത് മുന്‍ വര്‍ഷത്തേക്കാള്‍ വളര്‍ച്ചയുണ്ടെന്നും ഇത് കൂടുതല്‍ […]

Kerala News

കൂളിമാട് പാലം തകര്‍ന്ന സംഭവം; വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്- മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തുന്നുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലാരിവട്ടം പാലവുമായി താരതമ്യം ചെയ്ത് പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ക്ക് ഇപ്പോഴും പാലാരിവട്ടം പാലത്തിന്റെ ഹാങ്ങ്ഓവര്‍ മാറിയിട്ടുണ്ടാകില്ലെന്നും മന്ത്രി പരിഹസിച്ചു. കാലം മാറി, സര്‍ക്കാരും നിലപാടും മാറി. ആരോപണം ഉന്നയിക്കുന്നവര്‍ക്ക് അതിനുള്ള അവകാശമുണ്ട്, എന്നാല്‍ അത് സ്വീകരിക്കണമോയെന്ന് ജനം തീരുമാനിക്കുമെന്നും മന്ത്രി […]

Kerala News

മുക്കം കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന് വീണ സംഭവം; മന്ത്രി മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് തേടി

മുക്കം കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് തേടി. പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗത്തോട് പരിശോധന നടത്താനും മന്ത്രി നിര്‍ദ്ദേശിച്ചു. കെആര്‍എഫ്ബി പ്രൊജക്ട് ഡയറക്ടറോടും ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ പാലത്തിന്റെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം പ്രദേശത്ത് പെയ്ത ശക്തമായ മഴയെത്തുടര്‍ന്ന് താല്‍ക്കാലികമായി സ്ഥാപിച്ച തൂണുകള്‍ താഴ്ന്ന് പോയതാണ് അപകടത്തിന് കാരണമായതെന്നായിരുന്നു പ്രാഥമിക […]

Kerala News

ചരിത്രത്തിലാദ്യമായി 9 റെയില്‍വെ മേല്‍പാലങ്ങളുടെ പ്രവൃത്തി ഒരുമിച്ച് പുരോഗമിക്കുന്നു; ആഭിമാന നേട്ടം പങ്കുവെച്ച് മന്ത്രി റിയാസ്

ചരിത്രത്തിലാദ്യമായി ഒമ്പത് റെയില്‍വെ മേല്‍പാലങ്ങളുടെ പ്രവൃത്തി ഒരുമിച്ച് പുരോഗമിക്കുകയാണെന്ന അഭിമാന നേട്ടം പങ്കുവെച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ മേല്‍പ്പാല നിര്‍മിക്കുമെന്ന കാര്യം വാഗ്ദാനം ചെയ്തിരുന്നെന്നും 72 റെയില്‍വെ മേല്‍പാലങ്ങള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം 9 മേല്‍പാലങ്ങള്‍ ഒരുമിച്ച് പുരോഗമിക്കുന്നു.. ലെവല്‍ ക്രോസുകളില്ലാത്ത കേരളം. ലെവല്‍ ക്രോസുകളില്ലാത്ത കേരളം എന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്നമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയില്‍ ഇക്കാര്യം വാഗ്ദാനം ചെയ്തിരുന്നു. 72 റെയില്‍വെ മേല്‍പാലങ്ങള്‍ […]

Kerala News

കേരളത്തിലെ 140 മണ്ഡലങ്ങളിലും ഒരുപോലെ സ്ഥാനാര്‍ഥിയായി പരിഗണിക്കാവുന്ന വ്യക്തി, ജോ ജോസഫിനെ പുകഴ്ത്തി മുഹമ്മദ് റിയാസ്

കൊച്ചി: തൃക്കാക്കരയില്‍ മാത്രമല്ല കേരളത്തിലെ 140 മണ്ഡലങ്ങളിലും ഒരുപോലെ സ്ഥാനാര്‍ഥിയായി പരിഗണിക്കാവുന്ന വ്യക്തിയാണ് ഡോ. ജോ ജോസഫെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തൃക്കാക്കരയിലെ വിജയത്തിലൂടെ സംസ്ഥാനത്ത് എല്‍ ഡി എഫ് നൂറ് സീറ്റ് തികയ്ക്കുമെന്നും മുഹമ്മദ് റിയാസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘പ്രതിസന്ധി ഘട്ടത്തില്‍ കേരളത്തിലെ ജനങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ച ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിനിധിയാണ് അദ്ദേഹം. ഹൃദയ ശസ്ത്രക്രിയ നടത്തുന്ന ഡോക്ടര്‍ എന്ന നിലയില്‍ അദ്ദേഹം നടത്തിയിട്ടുള്ള മറ്റ് ഇടപെടലുകള്‍ക്കും ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനമുണ്ടെന്നും ജോ ജോസഫിനെ […]

error: Protected Content !!