ഉത്തർ പ്രദേശിലെ സംബൽ സംഘർഷം;ഒരു മരണം കൂടി സ്ഥിരീകരിച്ചു; എം പിക്കെതിരെ കേസ് എടുത്ത് പോലീസ്
ഉത്തർ പ്രദേശിലെ സംബലിലുണ്ടായ സംഘർഷത്തിൽ സമാജ് വാദി പാർട്ടി എംപി സിയ ഉർ റഹ്മാനെതിരെ കേസെടുത്ത് പോലീസ്. അക്രമത്തെ പ്രോത്സാഹിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് കേസ്. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളുടെ കൂടി മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മുഹമ്മദ് കൈഫ് ആണ് മരിച്ചത്. വെടിയേറ്റതാണ് മരണകാരണമെന്നാണ് ഉയരുന്ന ആരോപണം. എന്നാൽ യഥാർത്ഥ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷമേ പറയാനാവൂ എന്നാണ് പോലീസിന്റെ പ്രതികരണം. അതേസമയം, സംഘർഷത്തിൽ സുപ്രീംകോടതി കേസെടുക്കണമെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. സംബലിലെ പൊലീസ് വെടിവയ്പ്പിൽ മജിസ്റ്റീരിയൽ […]