Kerala News

ആശങ്ക അകലുന്നു, കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്‌സ് തീവ്ര വ്യാപനശേഷിയില്ലാത്തത്; പരിശോധന ഫലം

  • 30th July 2022
  • 0 Comments

സംസ്ഥാനത്തെ മങ്കിപോക്‌സിന് തീവ്ര വ്യാപനശേഷിയില്ലെന്ന് പരിശോധന ഫലം. കേരളത്തില്‍ നിന്നുള്ള രണ്ട് സാമ്പിളുകളുടെ പരിശോധനാ ഫലത്തില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സിഎസ്‌ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിറ്റിക് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പരിശോധനയിലാണ് വ്യാപനശേഷി കുറവുള്ളതാണെന്ന് വ്യക്തമായത്. എ2 വൈറസുകളാണ് മങ്കിപോക്‌സിന് കാരണമെന്നാണ് ജിനോം സ്വീകന്‍സ് പഠനത്തില്‍ നിന്ന് വ്യക്തമായത്. എ.2 വകഭേദത്തിന് വ്യാപനശേഷി കുറവാണ്. ലോകമെമ്പാടുമുള്ള ഭൂരിഭാഗം ജീനോമുകളും ബി.1 വകഭേദത്തില്‍പ്പെട്ടതാണ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി, കേരളത്തില്‍ രോഗികളില്‍ നിന്നുള്ള ജീനോം സീക്വന്‍സിങ് […]

Kerala News

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് രോഗം യുഎ ഇയില്‍ നിന്ന് വന്ന മലപ്പുറം സ്വദേശിക്ക്

  • 22nd July 2022
  • 0 Comments

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.ലപ്പുറം സ്വദേശിയായ 35 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.ഈ മാസം 6ന് യുഎ.ഇയില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. 13ന് പനി തുടങ്ങി. 15ന് ശരീരത്തില്‍ പാടുകള്‍ കണ്ടു. ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി. ഇതോടെ സംസ്ഥാനത്ത് കുരങ്ങുവസൂരി സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.

Kerala News

മങ്കിപോക്സിനെ ചെറുക്കാന്‍ കേരളം; എസ്.ഒ.പി പുറത്തിറക്കി, രോഗലക്ഷണം ഉള്ളവര്‍ക്ക് ഐസൊലേഷന്‍

  • 20th July 2022
  • 0 Comments

സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഐസൊലേഷന്‍, ചികിത്സ, സാമ്പിള്‍ കളക്ഷന്‍ തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍. എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും ഈ എസ്.ഒ.പി. പിന്തുടരണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ രോഗബാധിത രാജ്യങ്ങളില്‍ പോയിട്ടുള്ള ഏത് പ്രായത്തിലുള്ള വ്യക്തിയാണെങ്കിലും ശരീരത്തില്‍ ചുവന്ന പാടുകളോടൊപ്പം, പനി, തലവേദന, ശരീരവേദന, തളര്‍ച്ച തുടങ്ങിയ ഒന്നോ അതിലധികമോ രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ മങ്കിപോക്‌സാണെന്ന് […]

Kerala News

കേരളത്തില്‍ മങ്കിപോക്സ് സ്ഥിരീകരിക്കുന്നതിനുള്ള പരിശോധന ആരംഭിച്ചതായി വീണാ ജോര്‍ജ്

  • 19th July 2022
  • 0 Comments

സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിക്കുന്നതിനുള്ള പരിശോധന ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആലപ്പുഴ എന്‍ഐവിയിലാണ് ആദ്യമായി പരിശോധന ആരംഭിച്ചത്. സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചതോടെ അടിയന്തരമായി എന്‍ഐവി പൂനയില്‍ നിന്നും ടെസ്റ്റ് കിറ്റുകള്‍ എത്തിച്ചാണ് പരിശോധന ആരംഭിച്ചത്. ജില്ലകളില്‍ നിന്നുള്ള സാമ്പിളുകള്‍ എന്‍ഐവി ആലപ്പുഴയിലേക്ക് അയച്ച് തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്ത വൈറല്‍ രോഗമായതിനാല്‍ അതീവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിശോധന നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച് മൂന്നാല് ദിവസത്തിനകം ഇവിടത്തന്നെ പരിശോധിക്കാനുള്ള സംവിധാനം ഒരുക്കാനായത് […]

Kerala News

കേരളത്തില്‍ വീണ്ടും മങ്കിപോക്‌സ്; സ്ഥിരീകരിച്ചത് ദുബായില്‍നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്ക്

  • 18th July 2022
  • 0 Comments

സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. ദുബായില്‍നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കാണ് രോഗം ബാധിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഈ മാസം 13നാണ് രോഗി കണ്ണൂരിലെത്തിയത്. രോഗിയുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നാട്ടില്‍ എത്തിയതിനു ശേഷം പനിയും ശരീരത്തില്‍ തടിപ്പും കണ്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. മെഡിക്കല്‍ കോളജിലെ പ്രത്യേക ഐസലേഷന്‍ മുറിയിലാണ് ഇദ്ദേഹത്തിനു ചികിത്സ നല്‍കുന്നത്. രാജ്യത്തെ ആദ്യത്തെ മങ്കിപോക്‌സ് കേസ് […]

Kerala News

മങ്കിപോക്‌സിന്റെ ലക്ഷണങ്ങളുമായി വിദേശത്തു നിന്നുവന്ന കണ്ണൂര്‍ സ്വദേശി നിരീക്ഷണത്തില്‍

  • 17th July 2022
  • 0 Comments

മങ്കിപോക്‌സ് ലക്ഷണങ്ങളുമായി യുവാവ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍. വിദേശത്തു നിന്നെത്തിയ യുവാവാണ് ചികിത്സയിലുള്ളത്. യുവാവിനെ നിരീക്ഷിക്കുകയാണെന്നും സ്രവം പരിശോധനക്കയച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച വൈകിട്ടായിരുന്നു ഇയാള്‍ ഗള്‍ഫില്‍ നിന്നും മംഗലാപുരം വിമാനത്താവളത്തിലെത്തിയത്. കണ്ണൂര്‍ സ്വദേശിയെ നിരീക്ഷണത്തില്‍ ആക്കിയതിന് തൊട്ടുപിന്നാലെ സാമ്പിള്‍ ശേഖരിച്ച് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റിയിട്ടുണ്ട്. വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തന്നെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നതിനാല്‍ ഉടന്‍ തന്നെ ഇദ്ദേഹത്തെ പ്രത്യേകം വാഹനം വിളിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൂടാതെ കണ്ണൂര്‍ സ്വദേശിക്കൊപ്പം വിമാനത്തില്‍ യാത്ര […]

Kerala News

റൂട്ട് മാപ്പിൽ തെറ്റ്;സമ്പർക്ക പട്ടികയിലെ 2 പേരെ കണ്ടെത്താനായില്ല,കൊല്ലം ഡിഎംഒ ഓഫീസിന് ഗുരുതര വീഴ്ച

  • 15th July 2022
  • 0 Comments

സംസ്ഥാനത്ത് മങ്കിപോക്‌സ് കൈകാര്യം ചെയ്യുന്നതില്‍ കൊല്ലം ഡി.എം.ഒ. ഓഫീസിന് ഗുരുതര വീഴ്ച.രോഗിയുടെ പേരില്‍ ആദ്യം പുറത്തുവിട്ട റൂട്ട് മാപ്പില്‍ പിശക് സംഭവിച്ചു.രോഗലക്ഷണങ്ങളോടെ എത്തിയ വ്യക്തി ആദ്യം ചികിത്സ തേടിയത് സ്വകാര്യ ആശുപത്രിയിലാണ്. സ്വകാര്യ ആശുപത്രി രോഗിയെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് അയച്ചെന്ന ആദ്യ അറിയിപ്പ് തെറ്റാണ്. രോഗി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോയത് സ്വയം ടാക്സി വിളിച്ചാണെന്നുള്ള വിവരവും പുറത്തുവന്നു. രോഗിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള രണ്ടു പേരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.യു.എ.ഇ.യില്‍നിന്നെത്തിയ കൊല്ലം സ്വദേശിക്കാണ് മങ്കി പോക്‌സ് […]

Kerala News

മങ്കിപോക്സ്: എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്, 5 ജില്ലകളില്‍ പ്രത്യേക ജാഗ്രത

  • 15th July 2022
  • 0 Comments

സംസ്ഥാനത്ത് വാനര വസൂരി (മങ്കിപോക്സ്) സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ 5 ജില്ലകളില്‍ നിന്നുള്ളവര്‍ ഫ്ളൈറ്റ് കോണ്ടാക്ട് ഉള്ളതിനാല്‍ ആ ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത നല്‍കിയിട്ടുണ്ട്. രാവിലേയും വൈകുന്നേരവും ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരെ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുന്നതാണ്. ഇവര്‍ക്ക് പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ കോവിഡ് ഉള്‍പ്പെടെയുള്ള പരിശോധന നടത്തുന്നതാണ്. മങ്കിപോക്സിന്റെ ലക്ഷണങ്ങളുണ്ടെങ്കില്‍ ആ പരിശോധനയും നടത്തും. […]

Kerala News

മങ്കിപോക്സ്; ലക്ഷണങ്ങള്‍ കണ്ടതോടെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

  • 14th July 2022
  • 0 Comments

വിദേശത്ത് നിന്ന് കേരളത്തിലെത്തിയയാള്‍ക്ക് വാനര വസൂരിയുടെ (മങ്കിപോക്സ്) ലക്ഷണങ്ങള്‍ കണ്ടതോടെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. രോഗലക്ഷണമുള്ളയാളെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധനക്ക് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ അമേരിക്കയിലും വാനര വസൂരി സ്ഥിരീകരിച്ചപ്പോള്‍ തന്നെ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ആരോഗ്യ വകുപ്പ് പ്രത്യേക യോഗം വിളിച്ച് ചേര്‍ത്ത് മുന്‍കരുതലുകള്‍ സ്വീകരിച്ചു. ഈ രോഗത്തെപ്പറ്റിയും […]

International News

മങ്കിപോക്‌സ് പടരുന്നു; ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമോ?

  • 15th June 2022
  • 0 Comments

മങ്കിപോക്സ് പടരുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യപിക്കണമോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ യോഗം ചേരാനൊരുങ്ങി ലോകാരോഗ്യ സംഘടന. ലോകത്തിലെ പലഭാഗങ്ങളിലും വൈറസ് വ്യാപനം വര്‍ദ്ധിക്കുകയാണ്. ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ ഹെല്‍ത്ത് ഏജന്‍സി അടുത്തയാഴ്ച അടിയന്തര യോഗം വിളിക്കുന്നുണ്ട്. ജൂണ്‍ എട്ടുവരെയുള്ള കണക്കുകള്‍ പ്രകാരം 2821 പേരെയാണ് മങ്കിപോക്‌സ് ബാധിച്ചിരിക്കുന്നത്. യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ 1285 മങ്കിപോക്‌സ് കേസുകളാണുള്ളത്. കാമറൂണ്‍, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, കോംഗോ, ലൈബീരിയ തുടങ്ങിയ എട്ടോളം […]

error: Protected Content !!