Kerala News

ആനക്കൊമ്പ് കേസ്​: മോഹന്‍ലാല്‍ ഹൈക്കോടതിയില്‍

കൊച്ചി: ആനക്കൊമ്പ് കൈവശംവച്ച കേസില്‍ വനം വകുപ്പിന്റെ കുറ്റപത്രത്തിനെതിരെ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍. ആനക്കൊമ്പ് സൂക്ഷിക്കാന്‍ മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും,​അതിനാല്‍ തനിക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്നും കാണിച്ചാണ് താരം സത്യവാങ്മൂലം സമര്‍പ്പിച്ചത്. ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള ലൈസന്‍സിന് മുന്‍കാല പ്രാബല്യമുണ്ടെന്നും,​ അതിനാല്‍ നിയമ തടസമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കൂടാതെ കേസിലൂടെ ജനമധ്യത്തിലുള്ള തന്റെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമിക്കുന്നുവെന്നും മോഹന്‍ലാല്‍ ആരോപിക്കുന്നു. ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ മുന്‍കാല പ്രാബല്യത്തോടെ മുഖ്യവനപാലകന്‍ അനുമതി നല്‍കിയിരുന്നു. ഇത് റദ്ദാക്കണമെന്നും കേസ് നടക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി […]

Entertainment

മോഹന്‍ലാലിനെപ്പോലെയാകാന്‍ എന്തുചെയ്യണമെന്ന അവതാരകന്റെ ചോദ്യത്തിന് തകർപ്പൻ മറുപടി

  • 13th September 2019
  • 0 Comments

മലയാള ചലച്ചിത്രരംഗത്ത് മൂന്നു പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ സ്വാഭാവികമായ നടന ശൈലിക്കു പ്രശസ്തനാണ്‌. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും ലാൽ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമേ ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായകനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ […]

Entertainment Trending

മമ്മൂക്കയ്ക്ക് ജന്മദിനാശംസകളുമായി ലാലേട്ടൻ

  • 7th September 2019
  • 0 Comments

മലയാള സിനിമയുടെ നെടുംതൂണുകളായി നിലകൊള്ളുന്ന രണ്ടു ഇതിഹാസ താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവരും മലയാളികളുടെ ആഘോഷങ്ങളുടെയും ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷങ്ങളിലെ മറക്കാനാവാത്ത മുഖങ്ങൾ കൂടിയാണ്. ഈ ഒരു സൗഹൃദം മലയാള സിനിമയെ കൂടുതൽ ഉയരങ്ങളിലേക്ക് കൈ പിടിച്ച് ഉയർത്തുമെന്ന് തന്നെയാണ് ഓരോ മലയാളിക്കും പറയാനുള്ളത്. മ്മൂക്കയുടെ പിറന്നാൾ ദിനാമായ ഇന്ന് ആശംസകൾ അറിയിച്ചു കൊണ്ട് മോഹൽലാൽ തന്റെ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്.

Entertainment

‘മമ്മൂട്ടിക്ക് നല്ല റോളുകൾ കിട്ടുമ്പോൾ എനിക്കും നല്ല റോളുകൾ കിട്ടണമെന്ന് കൊതിക്കാറുണ്ട്, അതില്‍ എന്താണ് തെറ്റ്: മോഹൻലാൽ

  • 6th September 2019
  • 0 Comments

മാലയാള സിനിമയിലെ ആരാധകരുടെ പ്രതീക്ഷയാണ് മോഹൻലാൽ. ഒട്ടനവധി സിനിമകളിൽ അഭിനയിച്ച മോഹൻലാൽ തന്റെ സിനിമ ജീവിതത്തെ കുറിച്ചു മനസ് തുറന്നിരിക്കുകയാണ്. തനിക്കും മമ്മൂട്ടിക്കുമിടയിൽ ആരോഗ്യകരമായ മത്സരമാണുള്ളതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മോഹൻലാൽ. യുദ്ധമൊന്നുമില്ല ആരോഗ്യകരമായ മത്സരമുണ്ടാവാം. മമ്മൂട്ടി ചെയ്ത മഹത്തായ റോളുകളൊന്നും എനിക്ക് ചെയ്യാന്‍ സാധിക്കില്ലായെന്ന ബോധ്യമുള്ളയാളാണ് ഞാനെന്നും മോഹൻലാൽ തുറന്നു പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന്റെ മാഗസിനിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച്‌ അദ്ദേഹം മനസു തുറന്നത്. അദ്ദേഹത്തിന് നല്ല റോളുകള്‍ കിട്ടുമ്പോൾ എനിക്കും നല്ല റോളുകള്‍ […]

Entertainment

താൻ മരിച്ചെന്ന വ്യാജ വാർത്ത കേട്ടപ്പോൾ ചിരി വന്നു: മോഹന്‍ലാല്‍

  • 5th September 2019
  • 0 Comments

സിനിമാ താരങ്ങളെ കുറിച്ച്‌ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളില്‍ ഒന്നാണ് മരണ വാര്‍ത്തകള്‍. മലയാളത്തിലായാലും മറ്റു ഭാഷാചിത്രങ്ങളിലാണേലും ഇത്തരത്തിലുള്ള പ്രവണത കണ്ടു വരുന്നുണ്ട്. നടി കനക മരിച്ചുവെന്ന വ്യാജവാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടിരുന്നു. തന്റെ പേരില്‍ വന്ന മരണവാര്‍ത്ത ചിരിപ്പിക്കുകയായിരുന്നുവെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കര്യം വ്യക്തമാക്കിയത്. ഞാന്‍ മരിച്ചുവെന്ന വ്യാജ സന്ദേശങ്ങള്‍ പലതവണ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ അതൊക്കെ എന്നെ ചിരിപ്പിക്കുകയാണ് ചെയ്‍തത്. എല്ലാ കൊടുങ്കാറ്റുകളും കടന്നു പോകുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ശരി […]

Entertainment

“വളരെ സാധാരണക്കാരാൻ, സൂപ്പര്‍ സ്റ്റാറിന്റെ യാതൊരുവിധ അഹങ്കാരവുമില്ല”: മോഹൻലാലിനെ കുറിച്ച് മനസ് തുറന്ന് മഞ്ജു

  • 4th September 2019
  • 0 Comments

ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട പുത്രനാണ് മോഹൻലാലെന്ന് നടി മഞ്ജു വാര്യർ. വെട്രിമാരൻ സംവിധാനം ചെയ്യുന്ന അസുരന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനൊടെയാണ് മഞ്ജു മോഹൻലാലിനെ കുറിച്ച് മനസ് തുറന്നത്. മോഹന്‍ലാലിനെ മൂന്ന് വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കാൻ ആവശ്യപ്പെട്ട അവതാരകനോട് ‘അദ്ദേഹത്തെ മൂന്ന് വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാനാവില്ലെന്നും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട പുത്രനാണ് അദ്ദേഹമെന്നുമായിരുന്നു മഞ്ജുവിന്റെ മറുപടി. ‘വളരെ സാധാരണക്കാരാനായി സൂപ്പര്‍ സ്റ്റാറിന്റെ യാതൊരുവിധ തലക്കനവുമില്ലാതെയാണ് അദ്ദേഹം എല്ലാവരോടും ഇടപഴകാറുള്ളത്. സെറ്റില്‍ പുറത്തുനിന്ന് വന്നൊരാള്‍ ലാലേട്ടനെ കണ്ട് എക്‌സൈറ്റഡാവുമ്പോഴാണ് വലിയ ഒരു താരത്തിനൊപ്പമാണല്ലോ ഇരിക്കുന്നതെന്നോര്‍ത്ത് […]

Entertainment

മോഹൻലാൽ ചിത്രം മരയ്ക്കാരുടെ പ്രീ റിലീസ് ബിസിനസ് അറിഞ്ഞാൽ ഞെട്ടും: മനസ്സ് തുറന്ന് പൃഥ്വിരാജ്

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ , പ്രഭു, സുനില്‍ ഷെട്ടി, അര്‍ജുന്‍,പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, തുടങ്ങിയവർ പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രം ബ്രദേഴ്‌സ് ഡേയുടെ ഗ്ലോബല്‍ ലോഞ്ചിനിടെ ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. ചിത്രത്തിന്റെ പ്രീ റിലീസ് ബിസിനസ് എത്രത്തോളം ആണെന്ന് തനിക്ക് അറിയാമെന്നും പക്ഷേ അത് പുറത്തുവിടാൻ താൻ പ്രൊഡ്യൂസർ അല്ലെന്നും താരം […]

Entertainment

ഇട്ടിമാണിയുടെ അണിയറ വീഡിയോ കാണാം

മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന കുടുംബപ്രേക്ഷകര്‍ക്ക് തീര്‍ച്ചയായും ഇഷ്ടമാകുമെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. മേക്കിങ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. . ജിബി ജോജു ടീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിന് ഒപ്പം അജു വര്‍ഗീസ്, ഹരിഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രാധിക ശരത് കുമാര്‍, ഹണി റോസ്, അശോകന്‍, സിജോയ് വര്‍ഗീസ്, കൈലാഷ്, കെ പി […]

error: Protected Content !!