Entertainment News

ഇത് പോലൊരു ഫീൽ തനിക്കും കൊണ്ട് വരാൻ സാധിക്കുമെന്ന് തോന്നുന്നു; മോഹൻലാലിൻറെ മാത്യൂസിനെ പ്രശംസിച്ച് അൽഫോൺസ് പുത്രൻ

  • 14th August 2023
  • 0 Comments

ബോക്സ്ഓഫീസിൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ് രജനികാന്തിന്റെ ജയിലർ. മോഹൻലാലിന്റെ മാത്യൂസ് എന്ന കഥാപാത്രത്തിനും പ്രേക്ഷകർ ക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. മാത്യൂസ് എന്ന കഥാപാത്രം പ്രേക്ഷകരെ ആവേശംകൊള്ളിക്കുമ്പോള്‍ മോഹൻലാൽ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ അൽഫോൺസ് പുത്രൻ.ചിത്രത്തിലെ മോഹന്‍ലാലിന്റെ അതുപോലൊരു ഫീല്‍ തനിക്കും കൊണ്ടുവരാന്‍ പറ്റുമെന്ന് തോന്നുന്നു എന്നാണ് ‘ജയിലര്‍’ സിനിമയിലെ മോഹന്‍ലാലിന്റെ ചിത്രം പങ്കുവെച്ച അല്‍ഫോന്‍സ് പറഞ്ഞത്. ”ഏതാണ്ട് ഈയൊരു ഫീല്‍ കൊണ്ടുവരാന്‍ പറ്റുമെന്നാണ് എനിക്കു തോന്നുന്നത് ലാലേട്ടാ” എന്നാണ് അല്‍ഫോന്‍സ് ഫോട്ടോ പങ്കുവെച്ച് […]

Kerala News

വരയുടെ വരദാനം എന്ന് വിശേഷിപ്പിക്കാവുന്ന ഇതിഹാസ ചിത്രകാരൻ ; ആർട്ടിസ്റ്റ് നമ്പൂതിരിക്ക് ആദരാഞ്ജലി അർപ്പിച്ച് മോഹൻലാൽ

അന്തരിച്ച പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരിക്ക് ആദരാഞ്ജലി അർപ്പിച്ച് മോഹൻലാൽ.വരയുടെ വരദാനം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന, ഇതിഹാസ ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി സർ നമ്മോട് വിടപറഞ്ഞിരിക്കുന്നു,ഏറെ വേദന നിറഞ്ഞ ദിവസമാണിനെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു .ആ വലിയ കലാകാരൻ സമ്മാനിച്ച ദൈവത്തിൻ്റെ വിരൽ‌സ്പർശമുള്ള ഒട്ടേറേ ചിത്രങ്ങൾ നിധിപോലെ ഞാൻ കാത്തുസൂക്ഷിക്കുന്നു, പ്രത്യേകിച്ച് അഞ്ചുവർഷത്തോളം സമയമെടുത്ത് വരച്ച് അദ്ദേഹം എനിക്ക് സമ്മാനിച്ച സൗന്ദര്യലഹരി എന്ന വിസ്മയ ചിത്രം- മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു . ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: ഏറെ […]

Kerala

കുട്ടനാടിന് രക്ഷകനായി നടന്‍ മോഹന്‍ലാൽ

ശുദ്ധജല ക്ഷാമം രൂക്ഷമായി നേരിടുന്ന കുട്ടനാടിന് ആശ്വാസമായി നടന്‍ മോഹന്‍ലാലിന്‍റെ ജലശുദ്ധീകരണ പ്ലാന്‍റ്. മോഹന്‍ലാലിന്‍റ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനും ഇ.വൈ.ജി.ഡി.എസും ചേർന്നാണ് ജലശുദ്ധീകരണ പ്ലാന്‍റ് സ്ഥാപിച്ചത്. എടത്വ ഒന്നാംവാർഡിലെ 300 കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. പരിസ്ഥിതി ദിനത്തിൽ വിശ്വശാന്തി ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ മേജർ രവിയാണ് പ്ലാന്റിന്റെ ഉ​ദ്ഘാടനം നിർവഹിച്ചത്. പ്രതിമാസം ഒൻപത് ലക്ഷം ലിറ്റർ കുടിവെള്ളം നൽകാൻ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിച്ചിരിക്കുന്നത്. ഗുണഭോക്താക്കൾക്ക് നൽകിയിരിക്കുന്ന ഇലക്ട്രോണിക് കാർഡ് ഉപയോഗിച്ച് ഓരോ കുടുംബത്തിനും ആവശ്യമായ […]

Entertainment

പിറന്നാൾ സമ്മാനമായി ലഭിച്ചത് ലക്ഷ്വറി കാർ; മോഹൻലാലിന് സർപ്രൈസ് നൽകി സുഹൃത്ത്

മലയാളികളുടെ അഭിമാനതാരം മോഹൻലാലിന്റെ 63-ാം ജന്മദിനമായിരുന്നു ഞായറാഴ്ച. ലോകമെമ്പാടുമുള്ള താരത്തിന്റെ ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് പിറന്നാൾ ദിനം ആഘോഷമാക്കുന്ന കാഴ്ചയാണ് കണ്ടത്. പിറന്നാൾ ദിനത്തിൽ താരത്തിന്റെ ഞെട്ടിച്ചുകൊണ്ട് സുഹൃത്തിന്റെ ഒരു സർപ്രൈസ് ഗിഫ്റ്റുമെത്തി. കിയ മോട്ടോഴ്‌സിന്റെ ആഡംബര ഇലക്ട്രിക് വാഹനമായ ഇ.വി.6 മോഹൻലാലിന് സമ്മാനിച്ചത് സുഹൃത്തും ഹെഡ്ജ് ഇക്വുറ്റീസിന്റെ മാനേജിങ്ങ് ഡയറക്ടറും ചെയര്‍മാനുമായ അലക്സ് കെ ബാബു ആയിരുന്നു. ഭാര്യ സുചിത്രയുടെയും സുഹൃത്തുകളുടേയും സാന്നിധ്യത്തിൽ ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു അലക്സ് പിറന്നാൾ സമ്മാനമായി ഇവി 6 […]

Entertainment News

വർഷങ്ങൾക്ക് മുമ്പ് നടന്ന കാര്യം ഇപ്പോൾ പറയുന്നതിന്റെ പ്രസക്തി എന്ത്; ധ്യാൻ ശ്രീനിവാസൻ

  • 17th April 2023
  • 0 Comments

അടുത്തിടെ നടൻ ശ്രീനിവാസൻ മോഹൻലാലിൽനെ കുറിച്ച് പറഞ്ഞ വാക്കുകൾ വിവാദമായിഒരുന്നു. മോഹൻലാൽ കാപട്യക്കാരനാണെന്നും മരിക്കും മുൻപ് എല്ലാം തുറന്നെഴുതുമെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു. ഇപ്പോളിതാ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടനും ശ്രീനിവാസന്റെ മകനുമായ ധ്യാൻ ശ്രീനിവാസൻ. ശ്രീനിവാസൻ കള്ളം പറയുന്ന ആളല്ലെന്നും എന്നാൽ ഇക്കാര്യങ്ങൾ ഇപ്പോൾ പറഞ്ഞതിന്റെ പ്രസക്തി മനസിലാകുന്നില്ലെന്നും ധ്യാൻ പറഞ്ഞു. മോഹൻലാൽ പണ്ടെപ്പഴോ വ്യക്തിപരമായി പറഞ്ഞ കാര്യം വർഷങ്ങൾക്കിപ്പുറം പുറത്ത് പറയുമ്പോൾ പറഞ്ഞ ആൾക്കും കേട്ട ആൾക്കും ഉണ്ടായതിനേക്കാൾ […]

Entertainment

ഇന്നസെന്റ് എന്ന പേര് ചേട്ടനല്ലാതെ മറ്റാർക്കും ചേരില്ല, ആ വാക്കിനപ്പുറം എനിക്കു വാക്കുണ്ടായിരുന്നില്ല: മോഹൻലാൽ

  • 27th March 2023
  • 0 Comments

ഒരാളെക്കുറിച്ചു പറയുമ്പോൾ അയാളെ എപ്പോഴാണ് ആദ്യം കണ്ടതെന്ന് ഓർക്കും. എന്നാൽ ഇന്നസന്റിനെ എപ്പോഴാണു കണ്ടതെന്ന് ഓർമയില്ല. ചേട്ടൻ എന്നാണു വിളിച്ചിരുന്നത്. നമ്മുടെ ചേട്ടനെ എപ്പോഴാണ് കണ്ടതെന്ന് ഓർക്കാറില്ലല്ലോ. മിക്ക ദിവസവും വിളിക്കും. അതെല്ലാം അവസാനിക്കുന്നതു ചിരിയിലാണ്. മിക്കപ്പോഴും ഞാൻ നിൽക്കുന്ന സ്ഥലത്ത് ഉറക്കെ ചിരിക്കാനാകാത്ത അവസ്ഥ വരുമ്പോൾ ഫോൺ വയ്ക്കാൻ പറയും. എന്റെ കുടുംബത്തിലെ ഓരോ കാര്യത്തിലും ഇന്നസന്റുണ്ടായിരുന്നു. വേദനകളുടെ കാലത്ത് അദ്ദേഹം ചേർത്തു പിടിച്ചു നിർത്തി. എന്നെ ഒരാളും അതുപോലെ ചേർത്തു നിർത്തിയിട്ടില്ല. ഒരു ഫോൺ […]

Entertainment

സൂപ്പർതാരങ്ങളുടെ മക്കൾ ഒന്നിക്കുന്നു

  • 13th March 2023
  • 0 Comments

ഇന്ന് മലയാളത്തിലെ മുൻനിര യുവ താരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രം പ്രണവിൻ്റെ കരിയറിലെ വഴിത്തിരിവായി മാറിയിരുന്നു. ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ താരങ്ങളിൽ ഒരാൾ കൂടിയാണ് പ്രണവ് മോഹൻലാൽ. മോഹൻലാൽ നായകനായി ഒരുങ്ങുന്ന അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് അൻവർ റഷീദ് ആണ്. ഈ ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കാളിദാസ് ജയറാം ആണ്. ആദ്യമായിട്ടാണ് ഇരുവരും ഒരു സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്നത്. […]

Entertainment News

മോഹൻലാലിന്റെ പാൻ ഇന്ത്യ ചിത്രം; ഋഷഭ ഉടനെ തുടങ്ങുമെന്ന് സൂചന

  • 10th March 2023
  • 0 Comments

സിനിമാ പ്രേമികൾ ഒരുപോലെ ഏറ്റെടുത്ത പ്രഖ്യാപനമായിരുന്നു മോഹൻലാൽ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ഋഷഭയുടേത്. ഹിന്ദി, മലയം, തമിഴ്. തെലുങ്ക് ഭാഷകളിലൊരുങ്ങുന്ന സിനിമയുടെ തിരക്കഥ പൂർത്തിയായതായും ചിത്രീകരണം ഉടനെ തുടങ്ങുമെന്നുമുള്ള വാർത്തകളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. കഴിഞ്ഞ വർഷം മോഹൻലാൽ പ്രഖ്യാപിച്ച ചിത്രത്തിന്റെ സംവിധാനം നന്ദകുമാറാണ്.എവിഎസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, പ്രവർ സിംഗ്, ശ്യാം സുന്ദർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തലമുറകളുടെ കഥ പറയുന്ന ചിത്രത്തിൽ ഒരു പിതാവിന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുക. […]

Entertainment News

‘മോഹൻ ലാൽ നായകൻ കഥ തിരക്കഥ സംവിധാനം ഇന്ദ്രജിത്ത് സുകുമാരൻ’ വാർത്തക്ക് പിന്നിലെ സത്യമെന്ത്

  • 27th February 2023
  • 0 Comments

മോഹൻലാലിനെ നായകനാക്കി നടൻ ഇന്ദ്രജിത്ത് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിലാണെന്ന വാർത്ത ഈ അടുത്തിടെ പുറത്തെത്തിയിരുന്നു.ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നടൻ തന്നെ. ഇന്ദ്രജിത്ത് തിരക്കഥ പൂർത്തിയാക്കി കഴിഞ്ഞു എന്നും മോഹൻലാലുമായി ചർച്ച നടത്തി എന്നുമാണ് വാർത്ത.എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണ് എന്ന് വ്യക്തമാക്കിയ ഇന്ദ്രജിത്ത് പ്രചരിക്കുന്ന കാര്യങ്ങള്‍ യാതൊരു വാസ്‍തവവുമില്ലെന്ന് അറിയിച്ചു. ഇന്ദ്രിജിത്ത് ഒടിടി പ്ലേയോടായിരുന്നു ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.നിലവിൽ ജീത്തു ജോസഫ് ചിത്രം ‘റാമിൽ’ ഒന്നിക്കുകയാണ് മോഹൻലാലും ഇന്ദ്രജിത്തും. ‘തീർപ്പ്’ ആയിരുന്നു ഇന്ദ്രജിത്തിൻ്റേതായി അവസാനം […]

Entertainment News

രജനികാന്ത് ചിത്രം ജയിലറില്‍ മോഹൻലാലുമെന്ന് റിപ്പോര്‍ട്ട്,ആരാധകർ ആവേശത്തിൽ

  • 6th January 2023
  • 0 Comments

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ജയിലറില്‍ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ട്.ഒരു അതിഥി വേഷത്തില്‍ രജനികാന്ത് ചിത്രത്തില്‍ എത്തുന്ന മോഹൻലാലിന് രണ്ടോ മൂന്നോ ദിവസത്തെ ഷൂട്ടിംഗാണ് ഉണ്ടാകുക എന്നും സാമൂഹ്യമാധ്യമങ്ങളില്‍ ട്രേഡ് അനലിസ്റ്റുകള്‍ അടക്കമുള്ളവര്‍ പറയുന്നു. രമ്യാ കൃഷ്‍ണനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ കന്നഡ താരം ശിവരാജ്‍കുമാറും വേഷമിടുന്നുണ്ട്.ആദ്യ ചിത്രമായ കോലമാവ് കോകിലയിലൂടെ തമിഴകത്ത് ശ്രദ്ധനേടിയ സംവിധായകനാണ് നെല്‍സണ്‍. കരിയര്‍ ബ്രേക്ക് നല്‍കിയത് ശിവകാര്‍ത്തികേയന്‍ നായകനായ ‘ഡോക്ടര്‍’ ആയിരുന്നു.. മലയാളി നടൻ വിനായകനും […]

error: Protected Content !!