National

‘ഈ ക്രൂരകൃത്യം ചെയ്തവര്‍ ആരായാലും വെറുതെവിടില്ല’; ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ക്രൂരകൃത്യം ചെയ്തവര്‍ ആരായാലും വെറുതെവിടില്ലെന്നും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മോദി പറഞ്ഞു. സൗദി സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി ആഭ്യന്തര മന്ത്രി അമിത് ഷായുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. ‘ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടമായ എല്ലാവരോടും അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. ഇത്രയും ക്രൂരമായ കൃത്യം നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. അവരെ ഒരുതരത്തിലും വെറുതേ […]

National

നരേന്ദ്രമോദി ഇന്ന് സൗദ്യ അറേബ്യയിലേക്ക്; രണ്ട് ദിവസത്തെ സന്ദര്‍ശനം

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സൗദ്യ അറേബ്യയിലെത്തും. ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞ് രണ്ടര മണിക്ക് ഇന്ത്യന്‍ സമൂഹം ഒരുക്കുന്ന സ്വീകരണത്തില്‍ നരേന്ദ്രമോദി സംസാരിക്കും. വൈകിട്ട് സൗദി കിരീടാവകാശി മൊഹമ്മദ് ബിന്‍ സല്‍മാനുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. ഇന്ത്യ സൗദി തന്ത്രപ്രധാന സഹകരണ കൗണ്‍സില്‍ യോഗവും നടക്കും. പ്രധാനമന്ത്രിക്ക് സൗദി കിരീടാവകാശി അത്താഴ വിരുന്നും നല്‍കും. ഊര്‍ജ്ജ, പ്രതിരോധ രംഗങ്ങളില്‍ സഹകരണം ശക്തമാക്കാനുള്ള ചര്‍ച്ച നടക്കും. സ്വകാര്യ ടൂര്‍ ഏജന്‍സികള്‍ വഴി ഹജ്ജിന് […]

National

വഖഫ് നിയമഭേദഗതി ബില്‍ പാസായത് നിര്‍ണായകം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വഖഫ് നിയമഭേദഗതി ബില്‍ പാസായത് നിര്‍ണായക നടപടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.സാമൂഹിക നീതി, സുതാര്യത, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം എന്നിവയ്ക്ക് ശക്തി പകരും.പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് ശബ്ദവും അവസരവും നല്‍കും. ചര്‍ച്ചകളില്‍ പങ്കെടുത്തവര്‍ക്ക് നന്ദിയെന്നും പ്രധാനമന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു. വിപുലമായ ചര്‍ച്ചയുടെ പ്രാധാന്യം ഒരിക്കല്‍കൂടി ഊട്ടിയുറപ്പിക്കപ്പെട്ടു. പതിറ്റാണ്ടുകളായി വഖഫ് സംവിധാനം ഉത്തരവാദിത്വത്തിന്റേയും സുതാര്യതയുടെയും അഭാവത്തിന്റെ പര്യായമായിരുന്നു. പുതിയ നിയമം സുതാര്യതയും ജനങ്ങളുടെ അവകാശവും ഉറപ്പാക്കും എന്നും മോദി പറഞ്ഞു.

Kerala kerala

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ വീണ്ടും പ്രശംസിച്ച് തരൂര്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പ്രശംസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ നരേന്ദ്ര മോദി സ്വീകരിച്ച നയമാണ് ശരിയെന്ന് ശശി തരൂര്‍ പറഞ്ഞു. ദില്ലിയില്‍ ‘റായ്‌സിന ഡയലോഗില്‍’ സംസാരിക്കുകയായിരുന്നു തരൂര്‍. രണ്ടു രാജ്യങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ മോദിക്ക് കഴിഞ്ഞുവെന്നും മോദിയുടെ നയത്തെ താന്‍ എതിര്‍ത്തത് അബദ്ധമായെന്നും തരൂര്‍ പറഞ്ഞു. രണ്ടു രാജ്യങ്ങളുമായും സംസാരിക്കാനുള്ളയിടം മോദിക്ക് ഇന്നുണ്ടെന്നും തരൂര്‍ പറഞ്ഞു. തരൂരിന്റെ പ്രശംസ ബിജെപിയും ഏറ്റെടുത്തു.തരൂരിന്റെ നിലപാട് സാമൂഹ്യമാധ്യമങ്ങളില്‍ ബിജെപി പ്രചരണായുധമാക്കി. തരൂരിനെ […]

National

സുനിത വില്യംസിന്റെ നേട്ടങ്ങളില്‍ 140 കോടി ഇന്ത്യക്കാര്‍ അഭിമാനം കൊള്ളുന്നു; നരേന്ദ്ര മോദി

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ് ) ഒന്‍പത് മാസം നീണ്ട ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയിലേക്ക് തിരിച്ചെത്തുന്ന നാസയുടെ ഇന്ത്യന്‍ വംശജയായ സഞ്ചാരി സുനിത വില്യംസിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സുനിതയുടെ നേട്ടങ്ങളില്‍ 140 കോടി ഇന്ത്യക്കാര്‍ എപ്പോഴും അഭിമാനം കൊള്ളുന്നതായും സുനിതയും ബുച്ചും വിജയകരമായി ലാന്‍ഡ് ചെയ്യാന്‍ ആശംസകള്‍ നേരുന്നതായും പ്രധാനമന്ത്രി കുറിച്ചു. ‘സുനിത വില്യംസ്, എല്ലാ ഇന്ത്യക്കാരുടെയും ആശംസകള്‍ അങ്ങേയ്ക്ക് നേരുകയാണ്. അറിയപ്പെടുന്ന ബഹിരാകാശ യാത്രികനായ മൈക്ക് മാസിമിനോയുമായി ഇന്ന് ഞാന്‍ കൂടിക്കാഴ്ച […]

National

മഹാ കുംഭമേളയില്‍ പങ്കെടുത്ത് നരേന്ദ്ര മോദി; ത്രിവേണി സംഗമത്തില്‍ സ്‌നാനം നടത്തി

ലഖ്‌നൗ: മഹാ കുംഭമേളയില്‍ എത്തി ത്രിവേണി സംഗമത്തില്‍ സ്‌നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഒപ്പമാണ് പ്രധാനമന്ത്രി പ്രയാഗ്രാജിലെത്തിയത്. ഗംഗാ നദിയിലൂടെ മോദി ബോട്ട് സവാരി ചെയ്തു, പിന്നീട് മന്ത്രങ്ങള്‍ ഉരുവിട്ട് ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്തു. ഡല്‍ഹിയില്‍ നിയമസഭ തിരഞ്ഞെടുപ്പ് പുരോഗമിക്കവെയാണ് മോദിയുടെ കുംഭമേള സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. ലഖ്‌നൗ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. മോദിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് വലിയ സുരക്ഷയാണ് […]

GLOBAL International

പ്രധാനമന്ത്രി കുവൈത്തിലേക്ക്; നരേന്ദ്ര മോദിയുടെ സന്ദര്‍ശനം 21, 22 തീയതികളില്‍

  • 17th December 2024
  • 0 Comments

കുവൈത്ത് സിറ്റി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് സന്ദര്‍ശിക്കുന്നു. ഈ മാസം 21, 22 തീയതികളില്‍ മോദി കുവൈത്തിലെത്തും. 1981ല്‍ ഇന്ദിരാ ഗാന്ധിയുടെ സന്ദര്‍ശനത്തിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായാണ് കുവൈത്ത് സന്ദര്‍ശിക്കുന്നത്. ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍, എല്‍.പി.ജി എന്നിവയുടെ പ്രധാന വിതരണക്കാരും പത്ത് ലക്ഷത്തിലേറെ ഇന്ത്യന്‍ പ്രവാസി സമൂഹം വസിക്കുന്ന ഇടവുമാണ് കുവൈത്ത്. മോദി ഇതുവരെ സന്ദര്‍ശിച്ചിട്ടില്ലാത്ത ഏക ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യവുമാണ് കുവൈത്ത്. കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല […]

National

മോദിക്കെതിരെ ഉയര്‍ന്ന ക്രിമിനല്‍ ആരോപണങ്ങള്‍ നിഷേധിച്ച് കാനഡ

  • 22nd November 2024
  • 0 Comments

ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിനെ വധിക്കാനുള്ള പദ്ധതിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അറിവുണ്ടായിരുന്നുവെന്ന കനേഡിയന്‍ മാധ്യമറിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ നിഷേധിച്ച് ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍. മോദിയെ കൂടാതെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ക്കെതിരെയും ക്രിമിനല്‍ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. കാനഡയ്ക്കുള്ളിലെ ഗുരുതരമായ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദിയെയോ മന്ത്രി ജയശങ്കറിനെയോ അജിത് ഡോവലിനെയോ ബന്ധപ്പെടുത്തുന്നതായി കാനഡ സര്‍ക്കാര്‍ പ്രസ്താവിച്ചിട്ടില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ രഹസ്യാന്വേഷണ […]

GLOBAL International Trending

പ്രധാനമന്ത്രി ഇന്ന് നൈജീരിയയിലേക്ക്; 17 വര്‍ഷത്തിന് ശേഷം ഇതാദ്യം; ബ്രസീലില്‍ ജി20 യില്‍ പങ്കെടുക്കും

  • 16th November 2024
  • 0 Comments

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നൈജീരിയന്‍ സന്ദര്‍ശനം ഇന്ന്. നൈജീരിയന്‍ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. രണ്ട് ദിവസം പ്രധാനമന്ത്രി നൈജീരിയയിലുണ്ടാകും. ഉച്ചയ്ക്ക് 1 മണിക്ക് യാത്രതിരിക്കുന്ന മോദി നൈജീരിയന്‍ സമയം ഒമ്പത് മണിക്ക് തലസ്ഥാനമായ അബുജയില്‍ എത്തും. 17 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നൈജീരിയയിലെത്തുന്നത്. പശ്ചിമാഫ്രിക്കന്‍ മേഖലയിലേക്കുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനം കൂടിയാണിത്. 2007ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് നൈജീരിയ സന്ദര്‍ശിച്ചിരുന്നു. നൈജീരിയയുമായുള്ള സഹകരണം ശക്തമാക്കാനുള്ള ചര്‍ച്ച മോദിയുടെ സന്ദര്‍ശന വേളയില്‍ […]

National

നരേന്ദ്ര മോദി സമ്മാനിച്ച കാളിദേവിയുടെ കിരീടം ബംഗ്ലാദേശില്‍ നിന്നും മോഷണം പോയി

  • 11th October 2024
  • 0 Comments

ധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച കാളിദേവിയുടെ കിരീടം ബംഗ്ലാദേശില്‍ നിന്നും മോഷണം പോയി. ജശോരേശ്വരി ക്ഷേത്രത്തിലെ കിരീടമാണ് മോഷ്ടിക്കപ്പെട്ടത്. ബംഗ്ലാദേശിലെ സാതക്ഹിരയിലാണ് ജശോരേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് സ്വര്‍ണവും വെള്ളിയും കൊണ്ട് നിര്‍മിച്ച കിരീടം മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയത്. ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളികളാണ് കാളി വിഗ്രഹത്തില്‍ കിരീടമില്ലെന്ന് ആദ്യം കണ്ടെത്തിയത്. ബംഗ്ലാദേശ് പത്രം ദ ഡെയ്‌ലി സ്റ്റാറാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 2021ലെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെയാണ് മോദി ക്ഷേത്രത്തിന് കിരീടം […]

error: Protected Content !!