അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല: എം എം മണി
ഇടുക്കി: വീണ്ടും വിവാദ പ്രസംഗവുമായി എംഎം മണി. നമ്മളെ അടിച്ചാല്‍ തിരിച്ചടിക്കണമെന്നും ഇല്ലെങ്കില്‍ പ്രസ്ഥാനത്തിന് നിലനില്‍പ്പില്ലെന്നുമാണ് സിപിഐഎം നേതാവ് എംഎം മണി പ്രസംഗത്തില്‍ പറയുന്നത്. താനുള്‍പ്പെടെയുള്ള നേതാക്കള്‍ നേരിട്ട് അടിച്ചിട്ടുണ്ട്. തിരിച്ചടിച്ചത് നന്നായെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണം. പ്രസംഗിക്കാന്‍ മാത്രം നടന്നാല്‍ പ്രസ്ഥാനം കാണില്ലെന്നും എംഎം മണി പറഞ്ഞു. ശാന്തന്‍പാറ ഏരിയാസമ്മേളനത്തിലാണ് എംഎം മണിയുടെ വിവാദ പ്രസ്താവന. ‘അടിച്ചാല്‍ തിരിച്ചടിച്ചില്ലെങ്കില്‍ പ്രസ്ഥാനം നില്‍ക്കത്തില്ല. നമ്മളെ അടിച്ചാല്‍ തിരിച്ചടിക്കുക. പ്രതിഷേധിക്കുക. പ്രതിഷേധിക്കുന്നില്ലെങ്കില്‍ തിരിച്ചടിക്കുക. അവന്‍ ചെയ്തത് നന്നായെന്ന് ആളുകളെകൊണ്ട് […]









