Kerala

പേരാവൂര്‍ എം.എല്‍.എ സണ്ണി ജോസഫിന് കോവിഡ്

  • 22nd September 2020
  • 0 Comments

കണ്ണൂര്‍: പേരാവൂര്‍ എം.എല്‍.എ സണ്ണി ജോസഫിന് കോവിഡ് സ്ഥിരീകരിച്ചു. എം.എല്‍.എ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. കൊവിഡ് പോസിറ്റീവ് ആണെന്നും താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ‘പ്രിയ സുഹൃത്തുക്കളെ, 22-09-2020 ന് രാവിലെ ഞാന്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ കൊവിഡ് 19 ഫലം പോസിറ്റീവ് ആണ്. ആയതിനാല്‍ ഞാനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ ആവേണ്ടതാണ്.’, എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചു

News

കുന്ദമംഗലം ഗവ. കോളജ് ഓഡിറ്റോറിയം നിര്‍മ്മാണം 92 ലക്ഷം രൂപയുടെ ഭരണാനുമതി

  • 18th September 2020
  • 0 Comments

കുന്ദമംഗലം ഗവ. കോളജിന് ഓഡിറ്റോറിയം നിര്‍മ്മിക്കാന്‍ 92 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കോളജിന്‍റെ ജിംനേഷ്യത്തോട് ചേര്‍ന്നുള്ള സ്ഥലത്താണ് പുതിയ ഓഡിറ്റോറിയം നിര്‍മ്മിക്കുന്നത്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വെള്ളന്നൂര്‍ കോട്ടോല്‍കുന്നില്‍ വിലക്കെടുത്ത് നല്‍കിയ 5 ഏക്കര്‍ 10 സെന്‍റ് സ്ഥലത്താണ് കോളജ് പ്രവര്‍ത്തിച്ചു വരുന്നത്. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 3.25 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച അക്കാദമിക് ബ്ലോക്കിലാണ് ഇപ്പോള്‍ ക്ലാസുകള്‍ നടന്നുവരുന്നത്. 2018-19 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി കോളജ് […]

Kerala News

മുസ്ലിം ലീഗ് എം എൽ എ എം സി ഖമറുദ്ദീനെതിരെ സിഐടിയു പ്രവർത്തകർ കരിങ്കൊടി കാണിച്ചു

  • 12th September 2020
  • 0 Comments

മഞ്ചേശ്വരം : നിക്ഷേപതട്ടിപ്പ് കേസിൽ ഉൾപ്പെട്ട മുസ്ലിം ലീഗ് എം എൽ എ എം സി ഖമറുദ്ദീനെതിരെ സിഐടിയു പ്രവർത്തകർ കരിങ്കൊടി കാണിച്ചു . സീതാംഗോളിയിൽ മാവേലിസ്‌റ്റോർ ഉദ്ഘാടനത്തിനെത്തിയാതായിരുന്നു എം എൽ എ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് ചടങ്ങ് നടന്നത്. അതേസമയം എം ഇ എ യ്ക്കെതിരായ കേസിൽ പുതിയ തെളിവുകൾ പുറത്ത് വരികയാണ് നിക്ഷേപകരിൽനിന്ന് കമറുദ്ദീൻ സ്വീകരിച്ച പണം സ്വകാര്യ സമ്പാദ്യത്തിലേക്ക് മാറ്റിയെന്നാണ് പുതിയ വിവരങ്ങൾ. ഫാഷൻ ഗോൾഡിന്റെപേരിൽ വാങ്ങിയ ഭൂമിയും മറ്റ് […]

Kerala News

കുന്ദമംഗലം മണ്ഡലത്തില്‍ 34 തദ്ദേശ റോഡുകളുടെ പ്രവൃത്തി ആരംഭിക്കാന്‍ നടപടിയായി

  • 2nd September 2020
  • 0 Comments

കുന്ദമംഗലം നിയോജകമണ്ഡലത്തിലെ ആറ്ഗ്രാമപപഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട 34 റോഡുകളുടെ പ്രവൃത്തി സെപ്തംബര്‍ 5 മുതല്‍ 9 വരെയുള്ള തിയതികളില്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. സെപ്തംബര്‍ 4 വെള്ളിയാഴ്ച ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ത്രിവേണി എളാംകുന്നുമ്മല്‍ റോഡ്, നെച്ചൂളി പുത്തലത്ത് കെ.പി കോളനി ചോയിപറമ്പ റോഡ്, അരയങ്കോട് സൗത്ത് അരയങ്കോട് റോഡ്, കൊന്നാരയില്‍താഴം പാറക്കണ്ടി റോഡ്, കല്ലില്‍പുറം നാരകശ്ശേരി റോഡ്, നായര്‍കുഴി നറുക്കുംപൊയില്‍ തേവര്‍വട്ടം റോഡ്, ആയഞ്ചേറ്റുമുക്ക് കോരഞ്ചാല്‍ റോഡ്, കോട്ടോല്‍ത്താഴം കോട്ടക്കുന്ന് റോഡ് എന്നിവയുടേയും […]

നിയമസഭാ സമ്മേളനം എം.എൽ എ പിടിഎ റഹിം സ്റ്റാഫും ആൻ്റിജൻ ടെസ്റ്റ് നടത്തി

നിയമസഭാ സമ്മേളനം ചേരുന്ന സാഹചര്യത്തിലാണ് ടെസ്റ്റ് നടത്തിയത്.സമ്മേളന സ്ഥലത്തും ടെസ്റ്റിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച നിയമസഭ ചേരുന്നതിന് മുന്നോടിയായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള സഭയിലെ ക്രമീകരണങ്ങൾ പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലൻ വിലയിരുത്തി. ശനിയാഴ്ച അദ്ദേഹം നിയമസഭ സന്ദർശിച്ചാണ് ക്രമീകരണങ്ങൾ വിലയിരുത്തിയത്. കോവിഡ് മാനദണ്ഡം പാലിച്ചുള്ള സീറ്റുകളുടെ ക്രമീകരണം, പുതിയ ഇരിപ്പിടങ്ങൾ, സഭയിൽ പ്രവേശിക്കുന്നവർക്കുള്ള മുൻകരുതലുകൾ, അംഗങ്ങൾക്കും ജീവനക്കാർക്കും വാച്ച് ആന്റ് വാർഡിനുമുള്ള ആന്റിജൻ പരിശോധനയ്ക്കുള്ള ക്രമീകരണം തുടങ്ങിയ സജ്ജീകരണങ്ങളെല്ലാം അദ്ദേഹം വിലയിരുത്തി. ജീവനക്കാരുമായി അദ്ദേഹം […]

പുതുച്ചേരിയിൽ എംഎൽഎക്ക് കോവിഡ് ഇദ്ദേഹം നിയമസഭ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു

  • 25th July 2020
  • 0 Comments

പുതുച്ചേരിയിൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുത്ത എംഎൽഎക്ക് കോവിഡ്. എൻ ആർ കോൺഗ്രസിലെ കതിർഗ്രാമം മണ്ഡലത്തിൽ നിന്നുള്ള എൻ എസ് ജയബാലിനാണ് കോവിഡ് സ്ഥിരീകരിച്ചത് നിയമ സഭ സമ്മേളനത്തിൽ നാലു ദിവസം ഇദ്ദേഹം പങ്കെടുത്തിരുന്നു. ഏറെ ആശങ്കയിലാണ് മറ്റു ജനപ്രതിനിധികൾ. വെള്ളിയാഴ്ച രാത്രിയാണ് സ്രവപരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റി. മുഖ്യമന്ത്രി വി നാരായണസ്വാമിയും സ്പീക്കറും രാവിലെ സ്ഥലം പരിശോധിച്ചു. സമ്പർക്കമുണ്ടായ മുഖ്യമന്ത്രിയടക്കം മുഴുവൻ എംഎൽഎമാരും നിയമസഭ ജീവനക്കാരും നിരീക്ഷണത്തിൽ പോകേണ്ടി വരും .

Kerala

വൈക്കം എംഎൽഎ സി.കെ.ആശയും കോവിഡ് നിരീക്ഷണത്തിൽ

  • 12th July 2020
  • 0 Comments

വിദ്യാർത്ഥിക്ക് പഠനോപകരണം നൽകിയ ചടങ്ങിൽ പങ്കെടുത്തതിനെ തുടർന്ന് വൈക്കം എംഎൽഎ സി.കെ.ആശ കോവിഡ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ടെലിവിഷനില്ലാത്തതിനാൽ കുട്ടിയെ വീട്ടിൽ എത്തി പഠിപ്പിച്ചിരുന്ന അധ്യാപികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് എംഎൽഎ നിരീക്ഷണത്തിൽ കഴിയുന്നത്. പൊലീസ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പത്തിലധികം പൊലിസുകാർ ചടങ്ങിൽപങ്കെടുത്തിയിരുന്നു. കോവിഡ് സ്ഥിരീകരിച്ച അധ്യാപിക കുട്ടികൾക്ക് പുസ്തക വിതരണവും സംഘടിപ്പിച്ചിട്ടുണ്ട്.

Kerala

പത്തനംതിട്ട എം.പി ആന്റോ ആന്റണിയും, കോന്നി എംഎൽഎ കെ.യു.ജനീഷ് കുമാറും കോവിഡ് നിരീക്ഷണത്തിൽ .

  • 12th July 2020
  • 0 Comments

പത്തനംതിട്ട: കഴിഞ്ഞ ദിവസം ജില്ലയിൽ ആർ ടി ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പത്തനംതിട്ട എം.പി ആന്റോ ആന്റണിയും, കോന്നി എംഎൽഎ കെ.യു.ജനീഷ് കുമാറും നിരീക്ഷണത്തിൽ . കൊവിഡ് സ്ഥിരീകരിച്ച ജീവനക്കാരൻ പങ്കെടുത്ത പൊതുപരിപാടിയിൽ ഇരു പേരും പങ്കെടുത്തിരുന്നു. ഇതിനെ തുടർന്നാണ് നിരീക്ഷണത്തിലേക്ക് പോയത്. നിലവിൽ കനത്ത ജാഗ്രതയാണ് ജില്ലയിൽ തുടരുന്നത് കഴിഞ്ഞ 6 ദിവസത്തിനുള്ളിൽ 39 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പടർന്നിരിക്കുന്നത്.

Kerala

കോവിഡ് പാക്കേജ് അനുവദിക്കണം കേരള റീട്ടെയിൽ ഫുട് വേർ അസോസിയേഷൻ എം എൽ എ പി.ടി .എ റഹിമിന് നിവേദനം നൽകി

  • 10th July 2020
  • 0 Comments

കുന്ദമംഗലം: ലോക്ക് ഡൗൺ കാലയളവിൽ മാസങ്ങളോളം കടകൾ തുറക്കാത്തതിനാൽ പാദരക്ഷകൾ വിൽക്കാൻ കഴിയാത്ത വിധം ഉപയോഗശൂന്യമാവുകയും, കടകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്ത ചെറുകിട പാദരക്ഷാ വ്യാപാരികൾക്ക് സർക്കാർ അടിയന്തിര കോവിഡ് പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേരള റീട്ടെയിൽ ഫുട് വേർ അസോസിയേഷൻ (കെ ആർ എഫ് എ ) മണ്ഡലം കമ്മറ്റി കുന്ദമംഗലം എം എൽ എ പി.ടി .എ റഹിമിന് നിവേദനം നൽകി. നേതൃത്വത്തിൽ കുന്ദമംഗലം എം എൽ എ പി.ടി .എ റഹിമിന് നിവേദനം നൽകി, […]

Local

പട്ടികജാതി കോളനികളുടെ നവീകരണം – പൂര്‍ത്തികരണത്തിന് നടപടികളായി

കുന്ദമംഗലം: നിയോജകണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച പട്ടികജാതി കോളനികളുടെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ പി.ടി.എ റഹീം എം.എല്‍.എ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടേയും ഉദ്യേഗസ്ഥരുടേയും യോഗത്തിൽ തീരുമാനമെടുത്തു. പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ ഭൂദാനം കോളനിയുടെ പ്രവൃത്തി ആരംഭിക്കുന്നതിനും ഇതര കോളനികളുടെ പ്രവൃത്തികളില്‍ അംഗീകാരം ലഭിച്ചവ പൂര്‍ത്തീകരിക്കുന്നതിനും നടപടികൾ സ്വീകരിച്ചു. പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സുനിത പൂതക്കുഴിയില്‍, വൈസ് പ്രസിഡന്‍റ് പി. ശിവദാസന്‍നായര്‍, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.എം. സാമി, കുന്ദമംഗലം […]

error: Protected Content !!