Kerala News

എം ജി സർവകലാശാലയിൽ നിന്ന് അൻപത്തി രണ്ട് സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായി; നഷ്ടപ്പെട്ടത് ഇരുപത് കോഴ്‌സുകളുടെ സർട്ടിഫിക്കറ്റുകൾ

  • 21st June 2023
  • 0 Comments

എം ജി യൂണിവേഴ്സിറ്റിയുടെ പരീക്ഷ ഭവനിൽ നിന്ന് 52 സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായി. കാണാതായ ഈ ഫോർമാറ്റിൽ വിദ്യാർത്ഥിയുടെ പേരും രജിസ്റ്റർ നമ്പറും ചേർത്താൽ ഒർജിനൽ സർട്ടിഫിക്കറ്റ് ആകും. 20 കോഴ്‌സുകളുടെ സർട്ടിഫിക്കേറ്റ് ഫോർമറ്റുകളാണ് നഷ്ടപെട്ടത്.സംഭവത്തിൽ യൂണിവേഴ്‌സിറ്റിയിൽ പ്രാഥമിക പരിശോധന തുടങ്ങി. ഫോർമാറ്റുകൾ മറ്റേതെങ്കിലും ഡിപ്പാർട്മെന്റിൽ ഉണ്ടോ എന്ന് പരിശോധിക്കുന്നു.

National

എംജി സർവ്വകലാശാല അധ്യാപക നിയമനം; പുതിയ മാനദണ്ഡം രൂപീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

  • 25th November 2022
  • 0 Comments

ദില്ലി:അധ്യാപക നിയമനത്തിനുള്ള അഭിമുഖത്തിന് മാർക്ക് നൽകുന്നതിന് പുതിയ മാനദണ്ഡങ്ങൾ രൂപവത്കരിക്കണമെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ. ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് എംജി സർവകലാശാല സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് സ്റ്റേ. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അക്കാദമിക വിഷയമാണെന്നും ഇതിൽ കോടതി ഇടപെടൽ പാടില്ലെന്നും ഹർജിയിൽ സർവകലാശാല വ്യക്തമാക്കിയിരുന്നു. മാനദണ്ഡങ്ങൾ നിശ്ചിയിക്കാനുള്ള അധികാരം സർലകലാശാലക്ക് ആണെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ഹിന്ദി അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള അഭിമുഖത്തിന് 50 മാർക്ക് നിശ്ചയിച്ച് എംജി സർവകലാശാല ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്.സർവ്വകലാശാലയുടെ […]

Kerala

രേഖാരാജിന്റെ നിയമനം അംഗീകരിക്കാനാവില്ല; എംജി സർവകലാശാലയ്ക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

  • 23rd September 2022
  • 0 Comments

ന്യൂഡൽഹി: മഹാത്മാ ഗാന്ധി സർവകലാശാലയിൽ രേഖാ രാജിനെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. സർവകലാശാലയ്ക്കെതിരെ അതിരൂക്ഷ വിമർശനമാണ് സുപ്രീംകോടതി നടത്തിയത്. എംജി സർവകലാശാല നടത്തിയ നിയമന രീതി ശുദ്ധ അസംബന്ധമാണെന്നും അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇതുവരെ കോടതിയിൽ ചോദ്യം ചെയ്യപ്പെടാത്ത മറ്റ് നിയമനങ്ങൾക്ക് ഈ വിധി ബാധകമായിരിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഗാന്ധിയൻ സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള രേഖാ രാജിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി റാങ്ക് പട്ടികയിൽ […]

Kerala News

എംജി സർവകലാശാല കൈക്കൂലി കേസ്; എംബിഎ വിഭാഗത്തിന് വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ട്

  • 17th February 2022
  • 0 Comments

എംജി സർവകലാശാല കൈക്കൂലി കേസിൽ എംബിഎ വിഭാഗത്തിന് വീഴ്ച സംഭവിച്ചെന്ന് പി ഹരികൃഷ്ണൻ അധ്യക്ഷനായ സിൻഡിക്കേറ്റ് ഉപസമിതി വൈസ് ചാൻസിലർക്ക് റിപ്പോർട്ട് കൈമാറി. അറസ്റ്റിലായ സിജെ എൽസി മറ്റ് രണ്ട് വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റിൽ തിരുത്തൽ വരുത്തിയതിൻ്റെ സൂചനകളും ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും സമിതി ശുപാർശ ചെയ്തു. സിജെ എൽസി കൈക്കൂലി പണം ഒമ്പതു പേർക്ക് കൈമാറിയതായി വിജിലൻസ് കണ്ടെത്തിയിരുന്നു. ജനുവരി 28നാണ് പത്തനംതിട്ട സ്വദേശിയായ എംബിഎ വിദ്യാർഥിനിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ […]

Kerala News

മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും ലഭിക്കുന്നതിനായി കൈക്കൂലി; എംജി സർവകലാശാല സെക്ഷൻ അസിസ്റ്റൻറ് വിജിലൻസ് പിടിയിൽ

  • 29th January 2022
  • 0 Comments

വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് എംജി സർവകലാശാല സെക്ഷൻ അസിസ്റ്റൻറ് എൽസി സിജെ വിജിലൻസ് പിടിയിൽ . . സർവകലാശാല ഓഫീസിൽ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് സിജെയെ അറസ്റ്റ് ചെയ്തത്. മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും ലഭിക്കുന്നതിനായി അപേക്ഷിച്ച പത്തനംതിട്ട സ്വദേശിയായ എംബിഎ വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഒന്നര ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. തുടർന്ന് വിദ്യാർത്ഥിയിൽ നിന്ന് ബാങ്ക് വഴി ഒന്നേകാൽ ലക്ഷം രൂപ കൈപ്പറ്റി. ബാക്കി തുകയിൽ 15000 രൂപ സർവകലാശാല ഓഫീസിൽ വച്ച് […]

Kerala News

എസ് സി-എസ് ടി കേസ് അട്ടിമറിച്ചത് സി പി ഐ എം ഇടപെട്ട്; സിപിഐഎമ്മിനും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ എം ജി സർവകലാശാല ഗവേഷക വിദ്യാർത്ഥിനി

  • 7th November 2021
  • 0 Comments

സിപിഐഎം ഫാസിസം കാരണം പഠനം ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥയാണെന്ന് എം ജി സർവകലാശാല ഗവേഷക വിദ്യാർത്ഥിനി. സിപിഐഎമ്മിനും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമെതിരെയാണ് വിദ്യാർത്ഥിനി ആരോപണമുന്നയിച്ചിരിക്കുന്നത്. എസ് സി-എസ് ടി കേസ് അട്ടിമറിച്ചത് സി പി ഐ എം ഇടപെട്ടാണെന്ന് ഗവേഷക ആരോപിക്കുന്നു. ആരോപണവിധേയനെ നാളിതുവരെ സംരക്ഷിച്ചത് സിപിഐഎമ്മാണെന്നും ആരോപണത്തിൽ പറയുന്നു. അതേസമയം സമരത്തിലിരിക്കുന്ന ഗവേഷക വിദ്യാർത്ഥിനി ദീപയുടെ പരാതി പരിശോധിക്കാൻ നാലംഗ സമിതിയെ എം ജി സർവകലാശാല നിയോഗിച്ചു . ഗവേഷണ പുരോഗതി വിലയിരുത്താൻ ആറംഗ സമിതിയെയും […]

Kerala News

മന്ത്രിയുടെ നിലപടിൽ സന്തോഷം;നടപടി എടുക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ​ദീപ

  • 6th November 2021
  • 0 Comments

നീതി ഉറപ്പാക്കുമെന്ന മന്ത്രി ആർ ബിന്ദുവിന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് സര്‍വകലാശാലയില്‍ സമരം നടത്തുന്ന ദളിത് ഗവേഷക ദീപ പി. മോഹനന്‍.മന്ത്രിയുടെ നിലപടിൽ സന്തോഷമുണ്ടെന്നും എന്നാൽ അധ്യാപകനെ പുറത്താക്കിയ ഉത്തരവ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും സമരം തുടരുമെന്നും ദീപ മാധ്യമങ്ങളോട് പ്രതികരിച്ചു.സ്റ്റാറ്റ്യൂട്ടിന് വിരുദ്ധമായി നന്ദകുമാറും വിസി സാബു തോമസും പലതും ചെയ്തിട്ടുണ്ട്. ഇത് പുറത്ത് വരുമെന്ന് ഭയന്നാണ് നന്ദകുമാറിനെ മാറ്റാൻ സാബു തോമസ് തയ്യാറാകാത്തത്. ഇതിന്‍റെ തെളിവുകൾ തന്‍റെ പക്കൽ ഉണ്ടെന്നും മന്ത്രിക്ക് കൈമാറാൻ തയ്യാറെന്നും ഗവേഷക പറഞ്ഞു.വിദ്യാര്‍ഥിനിയ്ക്ക് […]

Kerala News

എംജി സർവ്വകലാശാലയിലെ വിദ്യാർത്ഥിനിയുടെ നിരാഹാര സമരം;പരാതി സർവ്വകലാശാല എത്രയും പെട്ടെന്നു തീർപ്പാക്കണമെന്ന് മന്ത്രി ആര്‍ ബിന്ദു

  • 6th November 2021
  • 0 Comments

എംജി സർവ്വകലാശാലയിൽ ദളിത് വിദ്യാർത്ഥിനിയായ ദീപ പി മോഹനൻ നടത്തിവരുന്ന നിരാഹാര സമരത്തിന് നീതി ഉറപ്പാക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു.ആരോപണവിധേയനായ അധ്യാപകന്റെ കാര്യത്തിൽ ദീപ ആവശ്യപ്പെട്ട നടപടിയെടുക്കാൻ സർവ്വകലാശാല തടസ്സമുന്നയിച്ച സാഹചര്യത്തിലാണ് സമരം നീണ്ടുപോയിരിക്കുന്നത്.ഹൈക്കോടതിയും പട്ടികവർഗ്ഗ കമ്മീഷനും ഇടപെട്ടിട്ടുള്ളതാണ് നേരത്തെത്തന്നെ ദീപയുടെ പരാതിയിൽ ഇവകൂടി പരിഗണിച്ച് വിദ്യാർത്ഥിനിയുടെ പരാതി സർവ്വകലാശാല എത്രയും പെട്ടെന്നു തീർപ്പാക്കണമെന്നാണ് സർക്കാരിന്റെ നിലപാടെന്ന് മന്ത്രി അറിയിച്ചു എംജി സർവ്വകലാശാലയിൽ ദളിത് വിദ്യാർത്ഥിനിയായ ദീപ പി മോഹനൻ നടത്തിവരുന്ന നിരാഹാരസമരവുമായി ബന്ധപ്പെട്ടുകൊണ്ട്, വിദ്യാർത്ഥിനിയുടെ പക്ഷത്തുനിന്ന് […]

Kerala News

ഗവേഷക വിദ്യാർത്ഥിനിയുടെ ആരോപണം വ്യാജം; ലൈംഗിക ആരോപണങ്ങള്‍ നിഷേധിച്ച് വിസി

  • 3rd November 2021
  • 0 Comments

എം.ജി സര്‍വകലാശാലയില്‍ ഉയര്‍ന്ന ലൈംഗികാതിക്രമ പരാതിയിൽ പ്രതികരിച്ച് വൈസ് ചാന്‍സലര്‍ സാബു തോമസ്. ഗവേഷക വിദ്യാർത്ഥിനിയുടെ ആരോപണം വ്യാജമാണെന്നും ഏതെങ്കിലും രീതിയിലുള്ള ലൈംഗിക അതിക്രമം നടന്നതായി വിദ്യാർത്ഥിനി വാക്കാൽ പോലും പരാതി ഉന്നയിച്ചിട്ടില്ലെന്നും വൈസ് ചാൻസിലർ പ്രതികരിച്ചു. അധ്യാപകനെതിരായ പരാതി കോടതി റദ്ദാക്കിയതാണ്. ആരോപണമുന്നയിച്ച ഗവേഷണ വിദ്യാര്‍ത്ഥിനി കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഒരു പരാതി പോലും തന്നോട് പറഞ്ഞിട്ടില്ല. സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയിലാണ് ലൈംഗികാതിക്രമ പരാതി പറഞ്ഞത്. എന്നാല്‍ ഇത് വ്യാജമാണെന്നാണ് കരുതുന്നത്. […]

error: Protected Content !!