Kerala News

മെട്രോമാൻ ഇ.ശ്രീധരൻ ബിജെപിയിലേക്ക്;വിജയയാത്രയിൽ പങ്കെടുത്ത് അംഗത്വം സ്വീകരിക്കും

  • 18th February 2021
  • 0 Comments

മെട്രോമാൻ ഇ.ശ്രീധരൻ ബിജെപിയിലേക്ക്. വിജയ് യാത്ര വേളയിൽ അദ്ദേഹം ഔപചാരികമായി പാർട്ടി അംഗത്വമെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പേർ ബിജെപിയിലേക്ക് എത്തുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. മെട്രോമാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് പാർട്ടിയുടെ ആഗ്രഹം. മത്സരിക്കണമെന്ന ആവശ്യം അദ്ദേഹത്തിന് മുൻപിൽ വെക്കും. സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് പാർട്ടി പാർലമെന്‍ററി ബോർഡാണ്. അവർ സ്ഥാനാർഥികളെ ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

News

ഭാരതപ്പുഴയ്ക്ക് പുനരുജ്ജീവനം; ഇ.ശ്രീധരന്‍ സിഡബ്ല്യുആര്‍ഡിഎം സന്ദര്‍ശിച്ചു

കുന്ദമംഗലം;മരിച്ചുകൊണ്ടിരിക്കുന്ന ഭാരതപ്പുഴയെ പുനരുജ്ജീവനിക്കാനുള്ള ഉദ്ദേശത്തില്‍ ഭാരതപ്പുഴയെക്കുറിച്ച് പഠനം നടത്തുന്നതിനായി ഇ. ശ്രീധരന്‍ സിഡബ്യുആര്‍ഡിഎമ്മിലെത്തി. ഭാരതപ്പുഴയെ പുനരുജ്ജീവനിക്കുന്നതുമായി ബന്ധപ്പെട്ട് സിഡബ്ല്യുആര്‍ഡിഎം നേരത്തെ പഠനങ്ങള്‍ നടത്തിയിരുന്നു. ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴ എന്ന കൂട്ടായ്മയാണ് മരിച്ചുകൊണ്ടിരിക്കുന്ന ഭാരതപ്പുഴയെ നാളത്തെ തലമുറയ്ക്കും പ്രകൃതിക്കും വേണ്ടി നിലനിര്‍ത്തുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഭാഗമായി ആവശ്യത്തിലുള്ള രേഖകളും വിവരങ്ങളും അദ്ദേഹം ശേഖരിച്ചു. സിഡബ്ല്യുആര്‍ഡിഎം ഡയറക്ടര്‍ എ.ബി അനിത, ഡോക്ടര്‍ മാധവന്‍ കോമത്ത്, ഡോക്ടര്‍ പി.എച്ച് ഹരികുമാര്‍, ഡോക്ടര്‍ ദിനേശ് എന്നിവരുമായി ആശയവിനിമയമ നടത്തിയ അദ്ദേഹത്തിന് […]

Entertainment Trending

മെട്രോമാനായി ജയസൂര്യ

മലയാള സിനിമ താരം ജയസൂര്യ മെട്രോമാന്‍ ഇ. ശ്രീധരന്റെ ജീവിതം വെള്ളിത്തിരയില്‍ പകര്‍ത്താന്‍ തയ്യാറാവുന്നു. 1964ലെ പാമ്പന്‍ പാലം പുനര്‍നിര്‍മാണം മുതല്‍ കൊച്ചി മെട്രോ വരെ നീളുന്ന ഔദ്യോഗിക ജീവിതകാലമാണ് സിനിമയുടെ പശ്ചാത്തലം. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും തന്റെ വീട്ടില്‍ വെച്ച് ചൊവ്വാഴ്ച പകല്‍ 11ന് ഇ.ശ്രീധരന്‍ പുറത്തിറക്കും. 30 വയസ്സുകാരനായ ഇ.ശ്രീധരനിലാണ് കഥ തുടങ്ങുന്നത്. സുരേഷ്ബാബുവാണ് കഥാകൃത്ത്. നിര്‍മാതാവ് അരുണ്‍ നാരായണന്‍. ഇന്ദ്രന്‍സ് മറ്റൊരു പ്രധാന […]

error: Protected Content !!