News

പാലക്കല്‍ ഗ്രൂപ്പ് മെഡിക്കല്‍ കോളേജില്‍ നടത്തുന്ന സൗജന്യ ചായവിതരണത്തിന്റെ വാര്‍ഷികം സംഘടിപ്പിച്ചു

  • 11th November 2019
  • 0 Comments

പാലക്കല്‍ ഗ്രൂപ്പ് മെഡിക്കല്‍ കോളേജ് ക്യാന്‍സര്‍ സെന്ററില്‍ നടത്തിവരുന്ന സൗജന്യ ചായ വിതരണത്തിന്റെ വാര്‍ഷിക പ്രോഗ്രാം കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ്ജ് ഉദ്ഘാടനെ ചെയ്തു. കേക്ക് മുറിച്ചാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പരിപാടിയില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. രാജേന്ദ്രന്‍,സൂപ്രണ്ട് ഡോ. സജിത് കുമാര്‍, ക്യാന്‍സര്‍ രോഗ വിഭാഗ തലവന്‍ ഡോ. അജയ് കുമാര്‍, പാലക്കല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അബൂബക്കര്‍ പാലക്കല്‍, സാമൂഹ്യ പ്രവര്‍ത്തകനും സിഎച്ച് സെന്റര്‍ സെക്രട്ടറിയുമായ ഒ. ഉസ്സയിന്‍, സാമൂഹ്യ പ്രവര്‍ത്തകനായ […]

Local

മെഡിക്കല്‍ കോളേജ് കാമ്പസ് സ്‌കൂള്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

മെഡിക്കല്‍ കോളേജ്; ദുരിതാശ്വാസ നിധിയിലേക്ക് മെഡിക്കല്‍ കോളേജ് കാമ്പസ് സ്‌കൂള്‍ ( PRISM School) ‘കൂടെ ‘ എന്ന ചിത്രം വരയിലൂടെ സമാഹരിച്ച 680001 (ആറു ലക്ഷത്തി എമ്പതിനായിരത്തി ഒന്ന് ) രൂപ സംഭാവന നല്‍കി. എംഎല്‍എ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പിടിഎ പ്രതിനിധകളും ചേര്‍ന്ന് മുഖ്യമന്ത്രിക്ക് തുക കൈമാറി. കൗണ്‍സിലര്‍ ഷെറീന വിജയന്‍, പിടിഎ പ്രസിഡന്റ് അഡ്വ.സിഎം ജംഷീര്‍, ഹെഡ്മാസ്റ്റര്‍ ഖാലിദ്, സ്‌കൂള്‍ ലീഡന്‍ വിശാല്‍ പ്രമോദ് എന്നിവര്‍ പങ്കെടുത്തു.

Local

മെഡിക്കല്‍ കോളേജില്‍ ഇംഗ് നോ ശുചീകരണം നടത്തി

മെഡിക്കല്‍ കോളജ്: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ഉന്നത ഭാരത് അഭിയാന്റെ ഭാഗമായി ജെഡിടി ഇസ്ലാം ഇഗ്‌നോ വിദൃാര്‍ത്ഥികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കൃാംപസ് പരിസരത്തുള്ള പ്‌ളാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്തു. ഇഗ് നോ വിദൃാര്‍ത്ഥികള്‍ക്കൊപ്പം ജെഡിടി ഇസ്ലാം എന്‍ സി സി വിദൃാര്‍ത്ഥികളും പങ്കുചേര്‍ന്നു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോക്ടര്‍ വി. ആര്‍ രാജേന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു. ജെഡിടി ജോ.സെക്രട്ടറി എം. പി അബ്ദുല്‍ ഗഫൂര്‍ അധൃക്ഷനായിരുന്നു. ഇഗ്‌നോ അസി. റീജിയണല്‍ […]

News

മെഡിക്കല്‍ കോളേജിന് 700 കോടി അനുവദിച്ചു, സമയബന്ധിതമായി ആധുനീകരിക്കുകയാണ് ലക്ഷ്യം; ഷൈലജ ടീച്ചര്‍

  • 24th September 2019
  • 0 Comments

കോഴിക്കോട്; കോഴിക്കേട് മെഡിക്കല്‍ കോളേജിനായി 700 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ തയാറായതായി ആരോഗ്യമന്ത്രി ഷൈലജ ടീച്ചര്‍. പദ്ധതിക്ക് കിഫ്ബിയില്‍നിന്ന് ഘട്ടംഘട്ടമായി പണം ലഭ്യമാക്കും. മെഡിക്കല്‍ കോളജില്‍ പാരാ മെഡിക്കല്‍ ഹോസ്റ്റലിന്റെയും ആശുപത്രിയില്‍ നവീകരിച്ച ഫാര്‍മസിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മെഡിക്കല്‍ കോളേജ് സമയബന്ധിതമായി ആധുനീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പ്രസവാശുപത്രി ആധുനികീകരിക്കുന്നതിന് മുന്‍ഗണന നല്‍കും. പ്രസവ വാര്‍ഡ് പൂര്‍ണമായി നവീകരിക്കും. ഗര്‍ഭസ്ഥ ശിശുക്കളുടെ ഐസിയു, ലേബര്‍ റൂം എന്നിവ ആധുനികീകരിക്കും. മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ ട്രോമാ കെയര്‍ […]

Local

നവീകരണം: മെഡി. കോളേജ് മെഡിസിന്‍ സ്‌പെഷ്യാലിറ്റി ഒ.പി മാറ്റി

കോഴിക്കോട്; മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രമേഹരോഗം, എന്റോകെയിന്‍, തൈറോയ്ഡ്, വാതരോഗം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള 73 ഒപിയായ മെഡിസിന്‍ സ്‌പെഷ്യാലിറ്റി ഒപി നവീകരണത്തിന്റെ ഭാഗമായി 67 ഒപിയിലേക്ക് മാറ്റി. തിങ്കളാഴ്ച മുതലാണ് പുതിയ ക്രമീകരണം. പ്രമേഹരോഗത്തിന് 1000 രോഗികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 200 പേരാണ് ആഴ്ചയില്‍ ഒരു ദിവസമുള്ള ഒപി യില്‍ വരുന്നത്. രക്തസമ്മര്‍ദത്തിന് 100 രോഗികളും തൈറോയ്ഡിന് 100–150 രോഗികളും ഒപിയിലെത്തുന്നുണ്ട്. 67 ഒപി ക്യാന്‍സര്‍ വിഭാഗത്തിന്റെ റേഡിയോ തെറാപ്പി ഒപിയായിരുന്നു. ഇത് പുതിയ ടേര്‍ഷ്യറി […]

Trending

മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പുതിയ ഒ.പി ടിക്കറ്റ് സംവിധാനം

കോഴിക്കോട്: ഇ- ഹോസ്പിറ്റല്‍/ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ കോളജിലെ മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ പുതിയ ഒപി ടിക്കറ്റ് സംവിധാനത്തിന് തുടക്കമായി. ഇതു പ്രകാരം ഒപി ടിക്കറ്റില്‍ പുതിയ തിരിച്ചറിയല്‍ നമ്പര്‍ (യുണീക് ഹോസ്പിറ്റല്‍ ഐഡന്റിറ്റി) നല്‍കി. ഈ തിരിച്ചറിയല്‍ നമ്പര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രികളിലെ എല്ലാ ചികിത്സകള്‍ക്കും ഉപയോഗിക്കാം. ഇതിനായി റഫറല്‍ രേഖയ്‌ക്കൊപ്പം ആധാര്‍ കാര്‍ഡോ തിരിച്ചറിയല്‍ കാര്‍ഡോ കൊണ്ടുവരണം. ഇതോടൊപ്പം ശരിയായ പേര്, മേല്‍വിലാസം, വയസ്സ്, ഫോണ്‍ നമ്പര്‍ തുടങ്ങിയവ ഒപി ടിക്കറ്റ് കൗണ്ടറില്‍ […]

Health & Fitness

മെഡിക്കല്‍ കോളേജിലെ മരുന്നുവിതരണം പുനരാരംഭിക്കും

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മരുന്നുവിതരണം പുനരാരംഭിക്കും. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ മരുന്ന്, സ്റ്റെന്റ് വിതരണക്കാരുടെ പ്രതിനിധികളുമായുള്ള ചര്‍ച്ചയിലാണ് തീരുമാനം. മെഡിക്കല്‍ കോളേജില്‍ നിന്ന് വിവിധ മരുന്നുവിതരണക്കാര്‍ക്കുള്ള കുടിശ്ശിക ഉടന്‍ നല്‍കുമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പുനല്‍കി. കുടിശ്ശിക നല്‍കാനുള്ള നടപടികള്‍ എടുത്തു കഴിഞ്ഞു. രണ്ടുദിവസത്തിനുള്ളില്‍ കുടിശ്ശികയുടെ ആദ്യഘട്ടം നല്‍കുമെന്നും കഴിവതും വേഗം മരുന്നു കമ്പനികള്‍ക്ക് കുടിശ്ശിക മുഴുവനായും നല്‍കുമെന്നും കലക്ടര്‍ അറിയിച്ചു. മരുന്നുവിതരണം മുടങ്ങുന്നത് മൂലം പൊതുജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് മനസ്സിലാക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. കലക്ടറുടെ ഉറപ്പിന്മേല്‍ […]

error: Protected Content !!