വാർത്താ ചാനലുകൾ നിയന്ത്രിക്കണമെന്ന് ഹർജി; ഇഷ്ടമല്ലെങ്കിൽ കാണരുതെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ടെലിവിഷൻ വാർത്താ ചാനലുകൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.വാർത്താ ചാനലുകൾ കാണണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കാഴ്ചക്കാർക്ക് ഉണ്ടെന്ന് ജസ്റ്റിസ് അഭയ് ഓക്കയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് വാക്കാൽ അഭിപ്രായപ്പെട്ടു. എല്ലാ വിഷയങ്ങളും സുപ്രീംകോടതിയിൽ സമർപ്പിക്കുന്ന പ്രവണതയിൽ അതൃപ്തി പ്രകടിപ്പിച്ചു. എന്തുകൊണ്ടാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിക്കാത്തതെന്നും കോടതി ആരാഞ്ഞു.”നിങ്ങൾക്ക് ഈ ചാനലുകൾ ഇഷ്ടമല്ലെങ്കിൽ, അവ കാണരുത്. ടിവിയുടെ ബട്ടൺ അമർത്താതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്’, കോടതി വ്യക്തമാക്കി. മാധ്യമ ബിസിനസുകൾക്കെതിരായ പരാതികൾ വേഗത്തിൽ […]