Local

മടവൂർ ഗ്രാമപഞ്ചായത്തിൽ പ്രകൃതിദുരന്തനിവാരണ കമ്മറ്റി രൂപികരിച്ചു

മടവൂർ: വരാനിരിക്കുന്ന പ്രളയ ദുരന്തങ്ങളെ അതിജീവിക്കാൻ മുന്നൊരുക്കളങ്ങൾക്കായി വിവിധ വകുപ്പ് തലവൻമാരുടെ യോഗം പ്രസിഡണ്ടു പി വി.പങ്കജാക്ഷൻ്റെന്ന അധ്യക്ഷതയിൽ ചേർന്ന അടിയന്തര ഘട്ടങ്ങളിൽ സ്വീകരിക്കേണ്ടുന്ന നടപടികളെ കുറിച്ച് ധാരണയുണ്ടാക്കി. യോഗത്തിൽ ഫോറസ്റ്റ്, ഫയർഫോഴ്സ്, പോലീസ്, മെഡിക്കൽ ഓഫിസർ, വില്ലേജ് ഓഫിസർ ‘ സിവിൽ സപ്ലൈയ്, മൈനർ ഇറിഗേഷൻ, കെ.എസ.ഇ.ബി. എന്നിവകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ., യുവജന സംഘടനകൾ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡണ്ട് ഹസീന ടീച്ചർ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ […]

News

മാവൂര്‍ ഗ്രാമപഞ്ചായത്ത് കണ്ടെയിന്‍മെന്റ് സോണ്‍

 ആരോഗ്യകേന്ദ്രങ്ങളും മെഡിക്കല്‍ ഷോപ്പുകളും പ്രവര്‍ത്തിക്കും  കോഴിക്കോട്  താലൂക്കില്‍പ്പെട്ട  മാവൂര്‍ ഗ്രാമപഞ്ചായത്തിലെ വ്യക്തികള്‍ക്ക്  കൊറോണ രോഗം സ്ഥീരികരിക്കുകയും രോഗം സ്ഥിരീകരിച്ചയാൾക്ക് പഞ്ചായത്തിലെ പല വ്യക്തികളുമായി അടുത്ത് സമ്പര്‍ക്കമുണ്ടായിരുന്നതായി ബോധ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ സാംബശിവറാവു മാവൂര്‍ ഗ്രാമ പഞ്ചായത്തിനെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ഉത്തരവിറക്കി.  രോഗം കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനും ഇവരുമായി സമ്പര്‍ക്കത്തിലുണ്ടയിരുന്നവര്‍ സമൂഹത്തിലെ മറ്റുള്ളവരുമായി ഇടപെടുന്നത് നിയന്ത്രിക്കാനുമാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.   2020ലെ കേരള എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് സെക്ഷന്‍ 4 പ്രകാരവും 2005 ലെ […]

Kerala

കോവിഡ് ബാധിച്ച് മരിച്ച മാവൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി

കോഴിക്കോട് : കോവിഡ് ചികിത്സയ്ക്കിടയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ മരണപ്പെട്ട മാവൂർ സ്വദേശിനി സുലേക (55)യുടെ മൃതദേഹം സൗത്ത് ബീച്ച് കണ്ണംപറമ്പ് ഖബർസ്ഥാനിൽ അടക്കി. മെയ് 20 ന് റിയാദില്‍നിന്നു വിമാനമാര്‍ഗ്ഗം കണ്ണൂരിലെത്തി. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട്ടെത്തി മാവൂരിലെ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു സുലേഖ. തുടർന്ന് രോഗ ലക്ഷണങ്ങൾ കണ്ടെതിനെ തുടര്‍ന്ന് മെയ് 22ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയില്‍ പോസിറ്റീവ് ആവുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം രോഗം […]

Kerala News

സൈക്കിൾ വാങ്ങാൻ കരുതി വെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് മാതൃകയായി രണ്ടാം ക്ലാസുകാരി

മാവൂർ : ഒരു സൈക്കിൾ സ്വന്തമാക്കുകയെന്നത് അഷിമ സുരേഷെന്ന രണ്ടാം ക്ലാസുകാരിയുടെ ഏറെ നാളായി കാത്തു സൂക്ഷിച്ച സ്വപ്നമായിരുന്നു. തനിക്കു കിട്ടിയ കൈനീട്ടങ്ങളെല്ലാം സ്വരുക്കൂട്ടി പ്രതീക്ഷയോടെ കാത്തിരുന്ന ഈ കൊച്ചു മിടുക്കി തന്റെ ആഗ്രഹം മാറ്റിവെച്ചത് വലിയൊരു സന്ദേശം നാടിന് നൽകുന്നതിന് വേണ്ടിയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈ തുക നൽകാനുള്ള അവളുടെ തീരുമാനത്തിന് മാതാപിതാക്കളും ബന്ധുക്കളും പൂർണ പിന്തുണ നൽകിയതോടെ എം.എൽ.എയുടെ കയ്യിൽ തന്നെ അതേൽപ്പിക്കണമെന്നാണ് അവൾ രക്ഷിതാക്കളോട് ആവശ്യപ്പെട്ടത്. മാവൂർ ജി.എം.യു.പി സ്കൂളിലെ ഈ […]

Local

മാവൂര്‍ എന്‍.ഐ.ടി കൊടുവള്ളി റോഡിന് 52.20 കോടിയുടെ ഭരണാനുമതി

  കുന്ദമംഗലം നിയോജകമണ്ഡലത്തിലെ മാവൂര്‍ എന്‍.ഐ.ടി കൊടുവള്ളി റോഡിന് 52.20 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ റോഡിന് തുക അനുവദിച്ചിട്ടുള്ളത്. മാവൂരില്‍ നിന്ന് ആരംഭിച്ച് എന്‍.എച്ച് 766 മായി ബന്ധിപ്പിക്കുന്ന ഈ റോഡ് 10 മീറ്റര്‍ വീതിയില്‍ അത്യാധുനിക രീതിയില്‍ പരിഷ്കരിക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.         നിലവില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 36 കോടി രൂപ ചെലവില്‍ നവീകരിക്കുന്ന താമരശ്ശേരി വരിട്ട്യാക്കില്‍ സി.ഡബ്ല്യു.ആര്‍.ഡി.എം റോഡുമായും […]

Local

ജൂനിയര്‍ ജവഹര്‍ ട്രോഫി മുത്തൂറ്റ്,എഫ്.എ.മീനങ്ങാടി,കെ.എഫ്.ടി.സി.കോ ഴിക്കോട് ജേതാക്കള്‍

  • 26th December 2019
  • 0 Comments

മാവൂര്‍. റോയൽ ട്രോഫിക്കായി ജവഹർ ജൂനിയർ സംഘടിപ്പിച്ച ഓള്‍ കേരള നയൻസ് ഫുട്ബോൾ ടുർണ്ണമെന്റിൽ ജനന വർഷം 2006, 2007, 2008 വിഭാഗത്തിൽ യഥാക്രമം മുത്തൂറ്റ് എഫ്.എ എറണാകുളം ,എഫ് എ മീനങ്ങാടി, കെ.എഫ്.ടി.സികോഴിക്കോട് ടീമുകൾ ജേതാക്കളായി. ഫൈനലിൽ മൂന്നു ടീമുകളും കെ.എഫ് ടി.സി കോഴിക്കോട്, വി പി സത്യൻ സോക്കർ കോഴിക്കോട്, ജവഹർ മാവൂർ ടീമുകളെയാണ് പരാജയപ്പെടുത്തിയത്‌.മികച്ച കളിക്കാരനായി മുത്തൂറ്റിന്റെ അക്ഷയ് കുമാർ, വി.പി സത്യന്റെ ആസിം, കെ.എഫ് .ടി സിയുടെ അദ്നാൻ മുഹമ്മദ് എന്നിവരെ […]

Local

കലാലയങ്ങളില്‍ ഇനി ഒരു ഷഹലയും അവര്‍ത്തിക്കപ്പെടരുത് : എംഎസ്എഫ് മാവൂര്‍ പഞ്ചായത്ത് കമ്മറ്റി

  • 25th November 2019
  • 0 Comments

മാവൂര്‍ : വയനാട് ബത്തേരിയിലേ സ്‌കൂള്‍ അധികൃതരുടെ അനാസ്ഥ മൂലം മരണപ്പെട്ട ശഹ്‌ല ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിനിയുടെ മരണ സംഭവത്തില്‍ എംഎസ്എഫ് മാവൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാവൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രധിഷേധ പരാതിപ്പെട്ടി സ്ഥാപിച്ചു. മാവൂര്‍ ഗവര്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വെച്ച നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ എംഎസ്എഫ് ന്റെ വൈസ് പ്രസിഡന്റ് ശാക്കിര്‍ പാറയില്‍ നിര്‍വഹിച്ചു. പഞ്ചായത്ത് എംഎസ്എഫ ്പ്രസിഡന്റ് മുസമ്മില്‍ തെങ്ങിലക്കടവ് അധ്യക്ഷത വഹിച്ചു ജനറല്‍ സെക്ടറി നിസാം ചെറൂപ്പ സ്വാഗതവും […]

News

ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമി പൊതു ആവശ്യത്തിന് വിട്ട് നല്‍കി കതീജ

കുടിവെള്ള പദ്ധതിക്കായുള്ള ടാങ്ക് നിര്‍മിക്കാന്‍ സൗജന്യമായ് ഭൂമി വിട്ടുനല്‍കി കതീജ. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമി പൊതു ആവശ്യത്തിനുവേണ്ടി വിട്ടുകൊടുത്ത കതീജയെന്ന സ്ത്രീ വലിയ പണക്കാരിയായിരിക്കുമെന്നാണ് എല്ലാവരും കരുതിയത്. മന്ത്രിയുടെയും എം.എല്‍.എയുടെയും നാട്ടുകാരുടെയും മുമ്പില്‍ വിനയാന്വിതയായി പുഞ്ചിരിച്ചുകൊണ്ട് നിന്ന അവരുടെ ജീവിതം കേട്ടപ്പോഴാണ് ആടുവളര്‍ത്തല്‍ ജീവിതോപാധിയാക്കിയ നന്‍മ നിറഞ്ഞ മനസിന്റെ പേരാണ് കതീജയെന്ന് മനസിലായത്. കാര്‍ഷിക ഗ്രാമമായ നായര്‍കുഴിയിലെയും പരിസരങ്ങളിലെയും കൃഷി അഭിവൃദ്ധിപ്പെടുത്താന്‍ രണ്ട് കോടിയിലേറെ രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. പദ്ധതിക്കു വേണ്ടി വെള്ളമെത്തുന്ന ടാങ്ക് നിര്‍മ്മിക്കാന്‍ അനുയോജ്യമായ […]

Local

മാവൂര്‍ ക്ലസ്റ്റര്‍ സമ്മേളനം സമാപിച്ചു

മാവൂര്‍ : SKSSF മാവൂര്‍ ക്ലസ്റ്റര്‍ സമ്മേളനത്തിന്റെ സമാപനം മാവൂര്‍ ടൗണില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഒ.പി.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. SYS സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.സ്വാഗത സംഘം ചെയര്‍മാന്‍ എന്‍.വി. കെ മുഹമ്മദ് ഫൈസി അധ്യക്ഷനായി. കെ.മുഹമ്മദ് ബാഖവി,ചിറ്റടി അഹ്മദ് കുട്ടി ഹാജി, എന്‍.പി അഹ്മദ്.പാട്ടാപ്പില്‍ അബ്ദുറഹ്മാന്‍ ഹാജി, അലവിക്കുട്ടി ഹാജി, ജാഫര്‍ മാവൂര്‍,അഷ്‌റഫ് റഹ്മാനി, അബ്ദുന്നാസര്‍ അന്‍വരി,അബ്ദുല്‍ കരീം നിസാമി,അബ്ദുസ്സമദ് ഹാജി കല്‍പ്പള്ളി, തയ്യില്‍ ഹംസ ഹാജി,അഷ്‌കര്‍ പൂവാട്ടുപറമ്പ്,റഊഫ് […]

Local

മൂഴാപ്പാലം പുതുക്കിപ്പണിയല്‍ 1.4 കോടിയുടെ ഭരണാനുമതി

  • 26th September 2019
  • 0 Comments

ചാത്തമംഗലം; മാവൂര്‍ ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളെ പരസ്പരം ബന്ധിപ്പിക്കുന്ന മൂഴാപ്പാലം പുതുക്കിപ്പണിയുന്നതിന് 1.4 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തില്‍ അടിഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ പാലം അപകടാവസ്ഥയിലായിരുന്നു. ബസ് റൂട്ടുള്ള ഈ പാലം പി.സി ദാമോദരന്‍ നമ്പൂതിരി ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ഗ്രാമപഞ്ചായത്ത് നിര്‍മ്മിക്കുകയും പിന്നീട് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുകയും ചെയ്തതാണ്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നമുറക്ക് പ്രവൃത്തി ആരംഭിക്കുന്നതാണെന്നും എം.എല്‍.എ അറിയിച്ചു.

error: Protected Content !!