Kerala

മാത്യു കുഴല്‍നാടനെതിരെ ഭൂമി കയ്യേറ്റത്തിന് കേസെടുത്ത് റവന്യുവകുപ്പ്; ഹിയറിങ്ങിന് ഹാജരാകാന്‍ നോട്ടിസ് നല്‍കി

  • 29th January 2024
  • 0 Comments

ചിന്നക്കനാലില്‍ റിസോര്‍ട്ടിനോട് ചേര്‍ന്ന് 50 സെന്റ് സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന കേസില്‍ മാത്യു കുഴല്‍നാടനെതിരെ കേസെടുത്ത് റവന്യുവകുപ്പ്. ഹിയറിങ്ങിന് ഹാജരാകാന്‍ മാത്യുവിന് നോട്ടിസ് നല്‍കി . ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ പ്രവര്‍ത്തിക്കുന്ന എറ്റേര്‍നോ കപ്പിത്താന്‍ റിസോര്‍ട്ടിനോടു ചേര്‍ന്നുള്ള ഭൂമിയാണ് കയ്യേറിയെന്നു കണ്ടെത്തിയിരിക്കുന്നത്. 50 സെന്റ് സര്‍ക്കാര്‍ ഭൂമി തിരികെപ്പിടിക്കാന്‍ ഇടുക്കി കലക്ടര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. കയ്യേറ്റം ചൂണ്ടിക്കാണിച്ച് ഉടുമ്പന്‍ചോല ഭൂരേഖാ തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ട് കലക്ടര്‍ അംഗീകരിച്ചു. മാത്യു കുഴല്‍നാടന്‍ എംഎല്‍എ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന വിജിലന്‍സ് കണ്ടെത്തല്‍ […]

Kerala kerala politics

മാത്യു കുഴല്‍നാടന്റെ റിസോര്‍ട്ട് ഭൂമിയിലെ സര്‍ക്കാര്‍ പുറമ്പോക്ക് ഏറ്റെടുക്കാന്‍ കളക്ടറുടെ അനുമതി

  • 24th January 2024
  • 0 Comments

കൊച്ചി: മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ റിസോര്‍ട്ട് ഭൂമിയിലെ സര്‍ക്കാര്‍ പുറമ്പോക്ക് ഏറ്റെടുക്കാന്‍ ജില്ലാ കളക്ടറുടെ അനുമതി. കയ്യേറ്റം ചൂണ്ടികാണിച്ച് ലാന്‍ഡ് റവന്യു തഹസീല്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ട് കളക്ടര്‍ അംഗീകരിച്ചു. പ്രഥമിക നടപടിയുടെ ഭാഗമായി സര്‍വ്വേ പ്രകാരം വില്ലേജ് ഓഫിസറോട് റിപ്പോര്‍ട്ട് വാങ്ങും. ഇതിന് ശേഷമാകും കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി ആരംഭിക്കുക. 50 സെന്റ് സര്‍ക്കാര്‍ ഭൂമി മാത്യു കുഴല്‍നാടന്‍ കയ്യേറി മതില്‍ കെട്ടിയെന്നാണ് കണ്ടെത്തല്‍. 2022ലാണ് മാത്യു കുഴല്‍നാടനും സുഹൃത്തുക്കളും ചേര്‍ന്ന് ചിന്നക്കനാലില്‍ റിസോര്‍ട്ട് വാങ്ങിയത്. തുടര്‍ന്ന് […]

Kerala

പിണറായിയാണ് പി.വി എന്ന് തെളിയിക്കും; മാസപ്പടി വിവാദത്തിൽ വിജിലൻസിനെ സമീപിച്ച് മാത്യൂ കുഴൽനാടൻ

  • 5th October 2023
  • 0 Comments

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരായ മാസപ്പടി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എംഎൽഎ മാത്യു കുഴൽനാടൻ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി.‘മാസപ്പടിയുമായി ബന്ധപ്പെട്ട് അഴിമതിയുടെ വ്യക്തതയുള്ള തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് മാത്യു കുഴൽനാടന്റെ ആവശ്യം, ‘.മാധ്യമശ്രദ്ധ കിട്ടാൻ ഉന്നയിച്ച ആരോപണമല്ലെന്നും കൃത്യമായ തെളിവുണ്ടെന്നും വിജിലൻസ് ഡയരക്ടറെ കണ്ട ശേഷം മാത്യു കുഴൽനാടൻ പറഞ്ഞുഅഴിമതിക്കെതിരായ പോരാട്ടത്തിൽ തനിക്ക് പാർട്ടിയുടെ പിന്തുണയും അനുമതിയുമുണ്ടെന്നും കുഴൽനാടൻ പറഞ്ഞു. മാസപ്പടി ആരോപണവുമായി […]

Kerala News

കടലാസ് കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിക്കുന്നു;നടക്കുന്നത് വിചാരിക്കുന്നതിലും അപ്പുറമുള്ള പണമിടപാട്

  • 22nd August 2023
  • 0 Comments

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ.വീണയുടെ അക്കൗണ്ടിൽ വന്നത് രണ്ടിരട്ടി തുകയാണ്.രേഖകൾ പുറത്തുവിടാൻ സിപിഐഎമ്മിന് കഴിഞ്ഞില്ല. 1.72 കോടി രൂപയെക്കാൾ കൂടുതൽ കൈപ്പറ്റിയെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.ഒരു കമ്പനിയുടെ കണക്ക് മാത്രമാണ് പുറത്ത് വന്നത്. വീണാ വിജയൻ കടലാസ് കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിക്കുകയാണെന്നും കുഴൽനാടൻ ആരോപിച്ചു. മുഖ്യമന്ത്രിയും കുടുംബവും നടത്തുന്ന കൊള്ളയറിഞ്ഞാൽ കേരളം ഞെട്ടുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ ഇതുവരെ കണ്ടെത്തിയ തെളിവുകള്‍ […]

Kerala News

ചിന്നക്കനാലിൽ ഉള്ളത് റിസോർട്ട്;കുഴല്‍നാടനെതിരെ ആരോപണം കടുപ്പിച്ച് സിപിഎം

  • 17th August 2023
  • 0 Comments

മാത്യു കുഴൽനാടൻ എംഎൽക്കെതിരെ ആരോപണങ്ങൾ കടുപ്പിച്ച് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ. മാത്യുവിന്റെ വസ്തുവിനും റിസോര്‍ട്ടിനും കൂടി ഏഴ് കോടി രൂപ വില വരുമെന്ന് അദ്ദേഹം ആരോപിച്ചു. ഈ തുകയ്ക്ക് സ്റ്റാമ്പ് ഡ്യൂട്ടി അടച്ചിട്ടില്ല. രജിസ്‌ട്രേഷന്‍ ഫീസില്‍ തട്ടിപ്പ് കാണിച്ചതായും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു.ചിന്നക്കനാലിൽ തനിക്കുള്ളത് ഗസ്റ്റ് ഹൗസാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞതിനെ അദ്ദേഹം തള്ളിക്കളഞ്ഞു.വീട് വയ്ക്കാൻ മാത്രം അനുവാദമുള്ള സ്ഥലത്ത് റിസോർട്ട് പണിതു.റിസോർട്ടിൽ ഇപ്പോഴും ബുക്കിങ് തുടരുന്നു ഓൺലൈൻ ബുക്കിങ് രേഖകൾ […]

Kerala News

മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ സമരപ്രഖ്യാപനം;നാളെ എംഎൽഎ ഓഫീസിലേക്ക് പ്രകടനം

  • 17th August 2023
  • 0 Comments

മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനെതിരെ ഡിവൈഎഫ്ഐ സമരത്തിലേക്ക്. ജനങ്ങളെ വഞ്ചിക്കുന്ന നടപടിയാണ് എംഎൽഎയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് വി കെ സനോജ് ആരോപിച്ചു. ചിന്നക്കനാലിലെ ഭൂമി വാങ്ങിയതിൽ ക്രമക്കേടുണ്ട്. ആരോപണങ്ങൾക്ക് മറുപടി പറയാതെ മാത്യു കുഴൽനാടൻ വെല്ലുവിളിക്കുകയാണ്. എംഎൽഎ സ്ഥാനത്തിരുന്ന് കള്ളപ്പണം വെളുപ്പിക്കുന്നു. എൽ എ പട്ടയം തിരുത്തി വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയാണ്. എംഎൽഎയുടെ ജനവഞ്ചനയ്‌ക്കെതിരെ ഡിവൈഎഫ്ഐ സമരം സംഘടിപ്പിക്കുമെന്നും വി കെ സനോജ് വ്യക്തമാക്കി. നാളെ എംഎൽഎ ഓഫീസിലേക്ക് മാർച്ച്‌ നടത്തും. മാത്യു കുഴൽനാടൻ, നേരത്തെ പോക്സോ […]

Kerala News

മുന്നോട്ട് വെച്ച കാൽ പിന്നോട്ട് വെക്കില്ല;ഇനിയങ്ങോട്ട് യുദ്ധം

  • 16th August 2023
  • 0 Comments

സർക്കാരിനെ വിമർശിച്ചാൽ വേട്ടയാടുന്ന നിലപാടാണ് നിലവിലുള്ളതെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ.ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. അന്വേഷണങ്ങളെ താൻ ഭയപ്പെടുന്നില്ല. വേട്ടയാടിയാലും മുന്നോട്ട് വച്ച കാൽ പിന്നോട്ടില്ല ഇനിയങ്ങോട്ട് യുദ്ധം.വിജിലൻസ് കേസ് കൊണ്ട് വേട്ടയാടാമെന്ന് സർക്കാർ കരുതണ്ട.വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുമായി മുന്നോട്ട് പോകുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.പിണറായിയുടെ കയ്യിലും അദ്ദേഹത്തിൻറെ സുഹൃത്തായ മോദിയുടെ കയ്യിലുമാണ് രാജ്യത്തെ മുഴുവൻ അന്വേഷണം ഏജൻസികളും. ഏത് അന്വേഷണവും നടന്നോട്ടെ. താന്‍ ഭയപ്പെടില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കോഴിക്കോട് സ്വദേശി […]

Kerala News

ലൈഫ് മിഷൻ സഭയിൽ വാക്‌പോര്;ആര്‍ജ്ജവമുണ്ടെങ്കില്‍ കോടതിയില്‍ പോകണമെന്ന് കുഴല്‍നാടന്‍,ഉപദേശം വേണ്ടെന്നു മുഖ്യമന്ത്രി

  • 28th February 2023
  • 0 Comments

ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമസഭയിൽ ഭരണ–പ്രതിപക്ഷ ബഹളം.അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ മാത്യു കുഴൽനാടൻ എംഎൽഎ, പിണറായിയും ശിവശങ്കറും കോൺസൽ ജനറലും സ്വപ്നയും ക്ലിഫ് ഹൗസിൽ യോഗം ചേർന്നുവെന്ന് സ്വപ്ന പറഞ്ഞതായി സഭയിൽ ആരോപിച്ചു. പിന്നാലെ ക്ഷോഭിച്ച് എഴുന്നേറ്റ മുഖ്യമന്ത്രി കുഴൽനാടന്റെ ആരോപണം പച്ചക്കള്ളമാണെന്നും താൻ ആരെയും കണ്ടിട്ടില്ലെന്നും തിരിച്ചടിച്ചു. ഇതോടെ സഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വൻ ബഹളവും വാക് വാദവുമുണ്ടായി.യുഎഇ കോൺസുലേറ്റ് ജനറലും ശിവശങ്കറും സ്വപ്നയും ക്ലിഫ് ഹൗസിൽ രഹസ്യ […]

Kerala News

മെന്റർ വിവാദം;മാത്യു കുഴൽനാടൻ്റെ നോട്ടീസിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കർ

  • 14th July 2022
  • 0 Comments

മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ അവകാശലംഘന നോട്ടീസിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കർ.മെന്റര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ചാണ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്. നിയമസഭാ ചട്ടങ്ങള്‍ പ്രകാരമുള്ള കാര്യനിര്‍വഹണവും നടപടിക്രമങ്ങളും സംബന്ധിച്ചുള്ള 154ാം ചട്ടപ്രകാരമാണ് മാത്യു കുഴല്‍നാടന്‍ മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് സമര്‍പ്പിച്ചത്.മുഖ്യമന്ത്രിയുടെ മകൾ വീണ PWC ഡയറക്ടർ ജയിക് ബാല കുമാറിനെ മെൻ്റർ എന്ന് വിശേഷിപ്പിച്ചു എന്നായിരുന്നു നിയമസഭയിലെ മാത്യു കുഴൽനാടൻ്റെ പരാമർശം. പച്ചക്കള്ളം എന്നായിരുന്നു കുഴൽനാടൻ്റെ ആരോപണത്തോടുള്ള മുഖ്യമന്ത്രിയുടെ മറുപടി. […]

Kerala News

നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു, മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം. സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി മാത്യു കുഴല്‍നാടനാണ് സ്പീക്കര്‍ എംബി രാജേഷിന് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കെതിരേ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സലോജിക് സൊലൂഷന്‍സ് കമ്പനിയുടെ വെബ്‌സൈറ്റില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേര്‍സ് സ്ഥാപനത്തിന്റെ ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ കമ്പനിയുടെ മെന്റര്‍ ആണെന്ന് വ്യക്തമാക്കിയിരുന്നത് മാത്യു കുഴല്‍നാടന്‍ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. ഈ ഭാഗം പിന്നീട് കമ്പനിയുടെ വെബ്‌സൈറ്റില്‍നിന്ന് നീക്കംചെയ്‌തെന്നും […]

error: Protected Content !!