News

പൗരത്വ നിയമ ഭേദഗതിക്കെതിരെ മാനവിക ഐക്യചങ്ങല തീര്‍ത്ത് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്

കുന്ദമംഗലം :- പൗരത്വ നിയമ ഭേദഗതിക്കെതിരെ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പുതുവര്‍ഷ ദിനത്തില്‍ മാനവിക ഐക്യചങ്ങല തീര്‍ത്തു. നമ്മളൊന്ന് നമുക്കൊരിന്ത്യ എന്ന മുദ്രാവാക്യമുയര്‍ത്തി പടനിലം മുതല്‍ കാരന്തൂര്‍ വരെയാണ് ചങ്ങല തീര്‍ത്തത്. ചങ്ങലയില്‍ ഗ്രാമ പഞ്ചായത്തിലെ 23 വാര്‍ഡുകളില്‍ നിന്നും എല്ലാ വിഭാഗം ആളുകളും പങ്കാളികളായി. എം.കെ.രാഘവന്‍ എം.പി, പി.ടി.എ റഹീം എം.എല്‍.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍, മുന്‍ എംഎല്‍എ യു.സി രാമന്‍, പി കെ.ഫിറോസ്, ഖാലിദ് കിളി മുണ്ട, അരിയിൽ അലവി, ഒ […]

News

‘നമ്മളൊന്ന് നമുക്കൊരിന്ത്യ’ മാനവിക ഐക്യച്ചങ്ങല സംഘടിപ്പിക്കുന്നു

  • 30th December 2019
  • 0 Comments

കുന്ദമംഗലം; പൗരത്വ ബില്ലിനെതിരെ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ‘നമ്മളൊന്ന് നമുക്കൊരിന്ത്യ’ എന്ന മുദ്രവാക്യമുയര്‍ത്തി മാനവിക ഐക്യചങ്ങല സംഘടിപ്പിക്കുന്നു. ജനുവരി 1 പുതുവത്സര ദിനത്തില്‍ വൈകീട്ട് നാല് മണിക്ക് കാരന്തൂര്‍ മുതല്‍ പടനിലം വരെയാണ് ഐക്യചങ്ങല. പരിപാടിയില്‍ സാമൂഹ്യ സാസംകാരിക മേഖലയിലെ വിവിധ ആളുകള്‍ പങ്കെടുക്കും. മാനവിക ഐക്യചങ്ങലയില്‍ എല്ലാവരും കണ്ണികളാകണമെന്ന് ഗ്രാമപഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് ലീന വാസുദേവ് അറിയിച്ചു.

error: Protected Content !!