Entertainment News

ആസ്വദിക്കാം ബ്ലാക്ക് ആൻഡ് വൈറ്റിൽ; ഭ്രമയുഗത്തിന്റെ ഫൈനൽ മിക്സ് കഴിഞ്ഞു

 • 6th February 2024
 • 0 Comments

പ്രഖ്യാപനം മുതൽ ഏറെ ജനശ്രദ്ധ നേടിയ ചിത്രമായിരുന്നു മമ്മൂട്ടിയുടെ ഭ്രമയുഗം. വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും കൊണ്ട് സിനിമാപ്രേമികളെ എന്നും ഞെട്ടിക്കാറുള്ള മമ്മൂട്ടിയുടെ ഒരു മികച്ച പരീക്ഷണമാകും എന്ന് പ്രേക്ഷകർ ഒന്നടങ്കം പ്രതീക്ഷിക്കുന്ന ചിത്രമാണ് ‘ഭ്രമയു​ഗം. ഈ മാസം15-ന് റിലീസാകുന്ന ചിത്രത്തിന്റെ ഫൈനൽ മിക്സ് പൂർത്തിയായതായി അണിയറപ്രവർത്തകർ അറിയിച്ചു.സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളും പോസ്റ്ററുകളുടെയും ടീസറിന്റെയും ഡീക്കോഡിങ്ങും സമൂഹ മാധ്യമങ്ങളിൽ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് ‘കുഞ്ചമൻ പോറ്റി’ എന്നാണെന്നും 50 മിനിറ്റ് മാത്രമേ മമ്മൂട്ടിയുടെ പ്രകടനം […]

Entertainment News

മമ്മൂട്ടിയുടെ ​ഗ്യാരേജിൽ മെഴ്‌സിഡീസ് ബെൻസ് AMG 45 S; ഇഷ്ട നമ്പറിൽ പുതിയ വാഹനം സ്വന്തമാക്കി താരം

 • 4th October 2023
 • 0 Comments

കടുത്ത വാഹനപ്രേമിയായ മമ്മൂട്ടിയുടെ ഗ്യാരേജിൽ എത്തിയ പുതിയ വാഹനം ഏതാണെന്ന തിരച്ചിലിൽ ആയിരുന്നു കഴിഞ്ഞ കുറേ ദിവസമായി വാഹനപ്രേമികൾ. ഇപ്പോളിതാ അതിനുള്ള ഉത്തരം കിട്ടിയിരിക്കുകയാണ്. മെഴ്‌സിഡീസിന്റെ ബെൻസ് എ.എം.ജി. 45 എസ് ഫോർമാറ്റിക് മോഡലാണ് മമ്മൂട്ടി പുതിയതായി ​ഗ്യാരേജിൽ എത്തിച്ചിരിക്കുന്നത്. ഇന്ത്യയിൽ എത്തിയിട്ടുള്ള ഏറ്റവും ഉയർന്ന പെർഫോമെൻസ് ഉറപ്പാക്കുന്ന ആഡംബര ഹാച്ച്ബാക്ക് മോഡലാണ് എ.എം.ജി.45 എസ്. 92.50 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ബെൻസ് എ-ക്ലാസ് മോഡലിന്റെ പെർഫോമെൻസ് പതിപ്പായി മെഴ്‌സിഡീസ് എത്തിച്ചിട്ടുള്ള […]

Entertainment News

എല്ലായ്പ്പോളും താങ്കളെപ്പോലെ ആവാനാണ് ആ​ഗ്രഹം; മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ദുൽഖർ

 • 7th September 2023
 • 0 Comments

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മകനും നടനുമായ ദുൽഖർ സൽമാൻ. എന്നും എപ്പോഴും പിതാവിനെപോലെ ആകാനാണ് ‍ഞാൻ ആഗ്രഹിച്ചതെന്ന് ദുൽഖർ സൽമാൻ ആശംസാ കുറിപ്പിൽ പറയുന്നു. ഫേസ്ബുക്ക് പേജിലാണ് ദുൽഖർ സൽമാന്റെ ഹൃദയസ്പർശിയായ കുറിപ്പ്. ദുൽഖറിന്റെ ഫേസ്ബുക്ക് കുറിപ്പ്വലുതാകുമ്പോൾ താങ്കളെപ്പോലെ ആകാനാണ് ചെറിയകുട്ടി ആയിരുന്നപ്പോൾ ആഗ്രഹിച്ചത്. ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്നപ്പോൾ താങ്കളെപ്പോലെ ഒരു നടനാകണമെന്നാണ് മോഹിച്ചത്. താനൊരു പിതാവായപ്പോഴും അതെ താങ്കളെപ്പോലെ ഒരു പിതാവാകണമെന്നാണ് കൊതിച്ചത് . എന്നെങ്കിലും ഒരിക്കൽ ഞാൻ താങ്കളുടെ പകുതിയോളമെങ്കിലും […]

Kerala News

മെഗാ സ്റ്റാർ മമ്മൂട്ടിക്കിന്ന് 72-ാം ജന്മദിനം; ആശംസകളുമായി മലയാള സിനിമാ ലോകം

 • 7th September 2023
 • 0 Comments

72-ാം ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം. ‘എന്റെ സ്വന്തം ഇച്ചാക്കയ്ക്ക് പിറന്നാൾ ആശംസകളെന്ന് മോഹൻലാൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.ജന്മദിനാശംസകൾ മമ്മുക്ക! ഈ വർഷം ഞങ്ങൾക്കായി നിങ്ങൾ എന്താണ് ഒരുക്കുന്നത്. പുതിയ സിനിമകൾ കാണാനുള്ള കാത്തിരിപ്പിലാണ് ഞാൻ എന്ന് പൃഥ്വിരാജ് കുറിച്ചു.,ജെന്റിൽ ജയന്റിനൊപ്പം പിറന്നാൾ ആശംസകളെന്നാണ് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചത്.മലയാളിയുടെ മനം നിറച്ച് കലയിലും ജീവിതത്തിലും വഴികാട്ടിയായ് മുൻപേ നടക്കുന്ന പ്രിയഗുരുനാഥന് ഹൃദയത്തിൽ നിന്നും ജന്മദിനാ ആശംസകളെന്ന് ജയസൂര്യ […]

Entertainment News

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച നടൻ മമ്മൂട്ടി, നടി വിൻസി അലോഷ്യസ്; നൻ പകൽ നേരത്ത് മയക്കംമികച്ച ചിത്രം

 • 21st July 2023
 • 0 Comments

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനായും രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് വിൻസി അലോഷ്യസ് മികച്ച നടിയായും തെരെഞ്ഞെടുക്കപ്പെട്ടു. നൻ പകൽ നേരത്ത് മയക്കം ആണ് മികച്ച ചിത്രം. മറ്റ് അവാർഡുകൾ: മികച്ച രണ്ടാമത്തെ ചിത്രം; അടിത്തട്ട് മികച്ച ചലച്ചിത്ര ഗന്ഥം- സിനിമയുടെ ഭാവനാദേശങ്ങള്‍, സി.എസ് വെങ്കിടേശ്വരന്‍ മികച്ച ചലച്ചിത്ര ലേഖനം- പുനസ്ഥാപനം എന്ന നവേദ്രജാലം- സാബു പ്രവസാദ് പ്രത്യേക ജൂറി പരാമര്‍ശം (സംവിധാനം): […]

Entertainment News

മമ്മൂട്ടിയുടെ വൈറൽ ലൂക്ക് ബസൂക്കയിലേതോ; ചർച്ചകൾ സജീവം

കഴിഞ്ഞ ദിവസം മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ചിത്രം ഏറെ വൈറലായിരുന്നു. മുടി അല്പം നീട്ടി കണ്ണാടിവെച്ച് ഓഫ് വൈറ്റ് കുർത്തയിലുള്ളതാണ് ചിത്രം. ഇപ്പോളിതാ, ആ ചിത്രം നടന്റെ വരും കാല ചിത്രം ബസൂക്കയിലേതാണോ എന്നാണ് ചർച്ചകൾ നടക്കുന്നത്. പുഴു, റോഷാക് എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി മലയാളത്തിൽ അഭിനയിക്കുന്ന ത്രില്ലർ ചിത്രമാണ് ബസൂക്ക . തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകൻ ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ബസൂക്ക. മമ്മൂട്ടി ചിത്രം പങ്കുവെച്ചതിന് […]

Entertainment News

വാപ്പിച്ചിയെ പേടിയുണ്ടോ; വൈറലായി ദുൽഖറിന്റെ മറുപടി

താര പുത്രൻ എന്ന പദവിയിൽ ഒതുങ്ങാതെ തന്റേതായ അഭിനയ മികവ് കൊണ്ട് മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് ദുൽഖർ സൽമാൻ. വാപ്പിച്ചിക്കൊപ്പം സിനിമ ചെയ്യാൻ താൽപര്യമുണ്ടെന്നും അതിനായി കാത്തിരിക്കുകയുമാണെന്ന് ഒരിക്കൽ ദുൽഖർ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞിരുന്നു. മമ്മൂട്ടിയെ പേടിയുണ്ടോ എന്ന ചോദ്യത്തിന് നടൻ നൽകിയ മറുപടി ഇപ്പോൾ വീണ്ടും വൈറലാവുകയാണ്. അദ്ദേഹത്തിനെ പേടിയാണ്, എന്നാൽ അത് ബഹുമാനത്തോടുകൂടിയ പേടിയാണ്. അത് തനിക്കിഷ്ടമാണെന്നാണ് ദുൽഖർ പറയുന്നത്. ഇടക്ക് വഴക്ക് കേൾക്കാറുണ്ട്. അതെനിക്കിഷ്മാണ്. ഞാൻ വലുതായി, എനിക്ക് ഒരു കുടുംബമായി […]

Entertainment

ഹൊറർ ചിത്രവുമായി വീണ്ടും മമ്മൂക്ക എത്തുന്നു

 • 30th March 2023
 • 0 Comments

മമ്മൂട്ടി ഹൊറർ ചിത്രവുമായി വീണ്ടുമെത്തുന്നു എന്ന റിപ്പോർട്ടുകളആണ് പുറത്ത് വരുന്നത്. ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ മമ്മൂട്ടിയുമായി ഒരുമിക്കുന്നുവെന്നാണ് ആ റിപ്പോർട്ട്. തമിഴ് സിനിമ മേഖലയിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിക്കുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴിലും ചിത്രം ഒരേ സമയം ഷൂട്ട് ചെയ്യാൻ ആണ് തീരുമാനം.’ദി പ്രീസ്റ്റ്’ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി ചെയ്യുന്ന ഹൊറർ ചിത്രമായിരിക്കും ഇത്. ഭൂതകാലം എന്ന ചിത്രം സോണി ലിവിൽ […]

Entertainment News

ബി. ഉണ്ണിക്കൃഷ്ണൻ ചിത്രത്തിൽ ഏജന്റ് ടീനയും,മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

 • 3rd August 2022
 • 0 Comments

ലോകേഷ് കന​ഗരാജ് കമൽ ഹാസനെ നായകനാക്കി നിർമിച്ച വിക്രം എന്ന ചിത്രത്തിൽ വലിയ കയ്യടി നേടിയകഥാപാത്രമായിരുന്നു ഏജന്റ് ടീന.ടീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വാസന്തിയാണ്. ഇപ്പോഴിതാ ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രത്തിൽ വാസന്തിയും ഭാഗമായിരിക്കുകയാണ്.പുതിയ സിനിമയുടെ സെറ്റിൽ മമ്മൂട്ടിക്കൊപ്പമുള്ള വാസന്തിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയുമെല്ലാം നിരവധിപ്പേർ ചിത്രം പങ്കുവെക്കുന്നുണ്ട്. ‘ഏജന്റ് ടീനയുടെ തകർപ്പൻ പ്രകടനം ഇനി മമ്മൂട്ടിക്കൊപ്പം’ എന്നാണ് ആരാധകർ കുറിക്കുന്നത്. Actress Vasanthi Aka #AgentTina With @mammukka […]

Entertainment News

ഇഷ്ട നടനെ കാണാൻ ആഗ്രഹം ; കുഞ്ഞാരാധികയെ കാണാൻ ആശുപത്രിയിലെത്തി മമ്മൂട്ടി

 • 3rd April 2022
 • 0 Comments

കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ ഒരു കുഞ്ഞാരാധിക ആശുപത്രി കിടക്കയിൽ വെച്ച് നടനെ കാണാൻ ആഗ്രഹമുണ്ടെന്ന് പറയുന്ന വീഡിയോ പലരും സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ചിരുന്നു. ഹലോ മമ്മൂട്ടി അങ്കിൾ നാളെ എന്റെ ബർത്ത്ഡേ ആണ്. നാളെ എന്നെ ഒന്ന് വന്നു കാണുമോ? ഞാൻ അങ്കിളിന്റെ വലിയ ഫാനാണ്’ എന്നാണ് വീഡിയോയിൽ കുട്ടി പറയുന്നത്. തികച്ചും യാദർശ്ചികമായി തന്റെ കുഞ്ഞാരാധിക കിടക്കുന്ന ആശുപത്രിയിലെത്തിയ മമ്മൂട്ടി ഡോക്ടർമാരുടെ ആവശ്യപ്രകാരം കുട്ടിയെ കാണുകയും പിറന്നാൾ ആശംസകൾ നേരുകയും ചെയ്തു. നിർമാതാവ് ആന്റോ […]

error: Protected Content !!