സ്‌ഫോടകവസ്തു നിറച്ച ഓട്ടോയിലേക്ക് ഭാര്യയെയും മക്കളെയും വിളിച്ചുകയറ്റി തീയിട്ടു, മലപ്പുറത്തെ കൂട്ടക്കൊല ആസൂത്രിതം
മലപ്പുറം പെരിന്തല്‍മണ്ണയ്ക്കടുത്ത് തൊണ്ടിപറമ്പില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ ഗുഡ്‌സ് ഓട്ടോയിലെ സ്‌ഫോടനം ആസൂത്രിത കൊലപാതകമെന്ന് പോലീസ്. സ്‌ഫോടകവസ്തു നിറച്ച ഗുഡ്‌സിലേക്ക് ഭാര്യയെയും മക്കളെയും കയറ്റിയശേഷം മുഹമ്മദ് സ്‌ഫോടനം നടത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. പിന്നാലെ ഭര്‍ത്താവ് മാമ്പുഴ മുഹമ്മദ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയും ചെയ്തു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. രണ്ടുതവണയാണ് സ്‌ഫോടനമുണ്ടായത്. വാഹനം പൂര്‍ണമായും നശിച്ചിട്ടുണ്ട്. കുടുംബ വഴക്കാണ് ഈ ആസൂത്രിത കൂട്ടക്കൊലയ്ക്ക് പിന്നിലെന്നാണ് വിവരം. കുടുംബ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്ത് ഭാര്യയെയും […]









