‘കല്യാണം കഴിക്കാന്‍ വധുവില്ല’മഹാരാഷ്ട്രയില്‍ അവിവാഹിതരായ ചെറുപ്പക്കാരുടെ മാര്‍ച്ച്
സ്ത്രീ-പുരുഷ അനുപാതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്നആവശ്യവുമായി മഹാരാഷ്ട്രയില്‍ അവിവാഹിതരായ ചെറുപ്പക്കാരുടെ മാര്‍ച്ച്. ബ്രൈഡ്ഗ്രൂം മോര്‍ച്ച എന്ന പേരില്‍ സോളാപുര്‍ ജില്ലയിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ബുധനാഴ്ച വൈകീട്ടാണ് പ്രതിഷേധ മാര്‍ച്ച് നടന്നത്. സോലാപൂരില്‍ വധുവിനെ തേടുന്ന ചെറുപ്പക്കാരുടെ ഒരു കൂട്ടായ്മയാണ് ‘ ബ്രൈഡ് ഗ്രൂം മോര്‍ച്ച’വിവാഹ വസ്ത്രം ധരിച്ച് കുതിരപ്പുറത്തേറിയാണ് യുവാക്കള്‍ കളക്ടറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. .സ്ത്രീ പുരുഷ അനുപാതം മെച്ചപ്പെടുത്താന്‍ ലിംഗ പരിശോധന നിയമങ്ങള്‍ ഉള്‍പ്പെടെ ശക്തമാക്കണമെന്ന് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത യുവാക്കള്‍ ആവശ്യപ്പെട്ടു. […]