National

മദ്രസ പൊളിച്ചു; സംഘര്‍ഷം; ഉത്തരാഖണ്ഡില്‍ നാലു പേര്‍ മരിച്ചു; 250 പേര്‍ക്ക് പരിക്ക്

  • 9th February 2024
  • 0 Comments

ഹല്‍ദ്വാനി: മദ്രസ പൊളിച്ചു നീക്കിയതുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ മരിച്ചു. സംഘര്‍ഷത്തില്‍ 250ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷാവസ്ഥ നിയന്ത്രണവിധേയമാക്കാന്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. സംഘര്‍ഷം വ്യാപിച്ചതോടെ ഹല്‍ദ്വാനിയിലെ സ്‌കൂളുകള്‍ പൂട്ടുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെക്കുകയും ചെയ്തു. പ്രദേശത്ത് അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു. കലാപകാരികളെ വെടിവയ്ക്കാന്‍ ഉത്തരവിട്ടു. കോടതി ഉത്തരവ് പ്രകാരമാണ് സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ച മദ്രസ പൊളിച്ചത്. ബന്‍ഭൂല്‍പുര പൊലീസ് സ്റ്റേഷന് സമീപം അനധികൃതമായാണ് മദ്രസയും പള്ളിയും നിര്‍മിച്ചത് എന്നായിരുന്നു കണ്ടെത്തല്‍. […]

Kerala News

മലപ്പുറത്ത് 11കാരന്‍ മദ്രസയില്‍ തൂങ്ങിമരിച്ച നിലയില്‍; ദുരൂഹത

  • 27th July 2022
  • 0 Comments

വിദ്യാര്‍ഥിയെ മദ്രസയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുന്നാവായ കൈത്തകര ഹിഫല്‍ല്‍ ഖുര്‍ആന്‍ കോളജിലാണ് പതിനൊന്നുവയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി കാടപ്പടി സ്വദേശി മുഹമ്മദ് സാലിഹാണ് മരിച്ചത്. കൊണ്ടോട്ടി കാടപ്പടി സ്വദേശി ജംഷീറിന്റെ മകനാണ്, കോളേജില്‍ തന്നെ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് സാലിഹ്. കുട്ടിയുടെ ഇരട്ട സഹോദരനും പഠിക്കുന്നത് ഇതേ ദര്‍സിലാണ്. മരണ ദിവസം സഹോദരന്‍ ദര്‍സില്‍ വന്നിരുന്നില്ല. പുലര്‍ച്ചെ 5 മണിയോടെ സഹപാഠികളാണ് തൂങ്ങി മരിച്ചത് കണ്ടത്. കുട്ടികള്‍ ബഹളം കൂട്ടിയപ്പോള്‍ പള്ളി ജീവനക്കാരും […]

National News

ഉത്തര്‍പ്രദേശില്‍ മദ്രസകള്‍ക്കുള്ള ഗ്രാന്റ് വെട്ടിക്കുറച്ച് യോഗി സര്‍ക്കാര്‍

യുപിയില്‍ മദ്രസകള്‍ക്കുള്ള ഗ്രാന്റ് വെട്ടിക്കുറച്ച് യോഗി സര്‍ക്കാര്‍. ഇതോടെ ഉത്തര്‍പ്രദേശിലെ പുതിയ മദ്രസകള്‍ക്ക് ഇനി ഗ്രാന്റ് നല്‍കില്ല. സംസ്ഥാനത്തെ പുതിയ മദ്രസകളെ ഗ്രാന്റ് പട്ടികയില്‍ നിന്ന് ഒഴിവാക്കും. യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ശുപാര്‍ശ അംഗീകരിച്ചത്. അഖിലേഷ് യാദവ് സര്‍ക്കാര്‍ തുടങ്ങി വച്ച നയമാണ് ഇതിലൂടെ മാറ്റിയത്. പതിനാറായിരത്തോളം മദ്രസകളാണ് യു പിയിലുള്ളത്. ഇതില്‍ നിലവില്‍ 560 മദ്രസകള്‍ക്കാണ് സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്നത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കഴിഞ്ഞ വാര്‍ഷിക ബജറ്റില്‍ മദ്രസ നവീകരണത്തിനായി 479 […]

Local

സി.ഐ.ഇ.ആർ മദ്റസ സർഗോൽസവം: പാറന്നൂരിന് ചാമ്പ്യൻഷിപ്പ്

കച്ചേരിമുക്ക് സ്കൂളിൽ വെച്ച് നടന്ന സി.ഐ.ഇ.ആർ -എം. എസ്.എം മദ്റസ സർഗോൽസവത്തിൽ 264 പോയിൻറ് നേടി പാറന്നൂർ ദാറുൽ ഉലൂം മദ്റസ ചാമ്പ്യൻമാരായി.193 പോയിന്റോടെ മടവൂർ ദാറുൽ ഉലൂം മദ്റസയും 171 പോയിൻറ് നേടി ആരാമ്പ്രം ഹുദ സെൻറർ മദ്‌റസയും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.6 വിഭാഗങ്ങളിലായി 96 ഇനങ്ങളിൽ മുന്നൂറോളം സർഗപ്രതിഭകൾഡർ ഗോൽസവത്തിൽ മാറ്റുരച്ചു.കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.സി.ഹുസൈൻ മേള ഉദ്ഘാടനം ചെയ്തു.കെ.എൻ.എം കൊടുവള്ളി വെസ്റ്റ് മണ്ഡലം പ്രസിഡണ്ട് പ്രൊഫ: പി.കെ.ഹംസ അധ്യക്ഷത വഹിച്ചു.അബ്ദുറഷീദ് മടവൂർ, […]

Kerala

കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ധനസഹായ വിതരണം സംസ്ഥാന തല ഉദ്ഘാടനം മന്ത്രി കെ ടി ജലീല്‍ നിര്‍വ്വഹിക്കും

കോഴിക്കോട്; കേരള മദ്രസ്വാദ്ധ്യാപക ക്ഷേമനിധി 2019-20 സാമ്പത്തിക വര്‍ഷം നല്‍കുന്ന ധനസഹായ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നവംബര്‍ 2 ന് ശനിയാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ, ഹജ്ജ് വഖഫ് കാര്യ മന്ത്രി ഡോ.കെ .ടി. ജലീല്‍ നിര്‍വ്വഹിക്കും. തേഞ്ഞിപ്പാലം കലിക്കറ്റ് യൂണിവേഴസിറ്റി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പി.അബ്ദുള്‍ ഹമീദ് എം എല്‍ എ അധ്യക്ഷത വഹിക്കും. കലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയായിരിക്കും. കേരള സംസ്ഥാന […]

മദ്രസ ലീഡർ തെരെഞ്ഞെടുപ്പ് വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി

  • 8th September 2019
  • 0 Comments

പുള്ളാവൂർ: നിബ്റാസുൽ ഇസ്ലാം സുന്നി മദ്രസയിൽ നടന്ന സ്റ്റുഡന്റ്സ് ലീഡർ തെരെഞ്ഞെടുപ്പ് വിദ്യാർത്ഥികൾക്ക് വേറിട്ടനുഭവമായി.സ്ഥാനാർത്ഥികളായി ഒരാഴ്ച മുമ്പ് പത്രിക സമർപ്പിച്ച 4 സ്ഥാനാർത്ഥികളും വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടഭ്യർത്തിച്ചതിന് ശേഷമായിരുന്നു തെരെഞ്ഞെടുപ്പ്. ഇലക്ട്രോണിക് വോട്ടിങ്ങ് മെഷിൻ ഉപയോഗിച്ചായിരുന്നു വോട്ടിങ്ങ് പ്രക്രിയകൾ.82% പോളിങ്ങ് രേഖപ്പെടുത്തിയ വോട്ടെടുപ്പിൽ 48% വോട്ടോടെ അഫ്രീദ് KTമദ്രസ ലീഡറായും 40% വോട്ടോടെ മുഹമ്മദ് സിനാൻ ഡെപ്യൂട്ടി ലീഡറായും തെരെഞ്ഞെടുക്കപ്പെട്ടു. ഇലക്ഷൻ നടപടികൾക്ക് അബ്ദുറഹ്മാൻ മൗലവി. അബൂബക്കർ മുസ്ലിയാർ, അബ്ദുല്ല സഖാഫി,ജുനൈദ് സഖാഫി എന്നിവർ നേതൃത്വം […]

error: Protected Content !!