National

പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറി; കാമുകിയെ യുവാവ് വെട്ടിക്കൊന്നു

  • 9th February 2024
  • 0 Comments

തെലങ്കാനയിലെ നിര്‍മല്‍ ജില്ലയില്‍ പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറിയ കാമുകിയെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു. മാതാപിതാക്കള്‍ ഉറപ്പിച്ച കല്യാണത്തിന് പെണ്‍കുട്ടി സമ്മതിച്ചതാണ് യുവാവിനെ ചൊടിപ്പിച്ചത്. ജില്ലയിലെ ഖാനാപൂര്‍ പട്ടണത്തില്‍ വ്യാഴാഴ്ചയാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. ഉച്ചയ്ക്ക് 1.30 ഓടെ തയ്യല്‍ സ്ഥാപനത്തില്‍ നിന്ന് സഹോദരിയോടൊപ്പം വരികയായിരുന്ന അലഖ്യ എന്ന യുവതിയെ കാമുകന്‍ ജുകാന്തി ശ്രീകാന്ത് കോടാലി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അലേഖ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആക്രമണത്തില്‍ യുവതിയുടെ സഹോദരിക്കും പരിക്കേറ്റിട്ടുണ്ട്. അലഖ്യയും ശ്രീകാന്തും തമ്മില്‍ പ്രണയത്തിലായിരുന്നു. […]

National

പ്രണയത്തില്‍ നിന്ന് പിന്മാറി; കാമുകന് നേരെ ആസിഡ് ആക്രമണം നടത്തി 40കാരി

  • 29th January 2024
  • 0 Comments

ഗുജറാത്തില്‍ പ്രണയത്തില്‍ നിന്നും പിന്മാറിയതിന് കാമുകന് നേരെ ആസിഡ് ആക്രമണം നടത്തി നാല്‍പതുകാരി. ഭാര്യ അറിഞ്ഞതോടെയാണ് 51കാരനായ രാകേഷ് ബ്രഹംഭട്ട് പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്. രണ്ടുകുട്ടികളുടെ അമ്മയായ മെഹ്സാബിന്‍ ചുവാരയാണ് അഹമ്മദാബാദ് മുന്‍സിപ്പല്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് ജീവനക്കാരനായ ഭട്ടിന്റെ ശരീരത്തില്‍ ആസിഡ് ഒഴിച്ചത്. ബന്ധം പിരിയുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ ശനിയാഴ്ച തര്‍ക്കമുണ്ടായിരുന്നു. 26 വര്‍ഷത്തിലേറെയായി എഎംടിഎസില്‍ ജീവനക്കാരനാണ് ഭട്ട്. മുമ്പ് രാകേഷ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്നു മെഹ്സാബിന്‍. സ്ഥിരം കാണാന്‍ […]

National

കാമുകി ചതിച്ചു….യുവാവിന് 25000 രൂപ നഷ്ടപരിഹാരം…

  • 19th March 2023
  • 0 Comments

പ്രണയ പരാജയം സമ്മാനിക്കുന്ന മനക്ലേശം ചെറുതല്ല. എന്നാൽ പ്രണയം പരാജയപ്പെട്ടതു വഴി 25000 രൂപ നഷ്ടപരിഹാരമായി ലഭിച്ചിരിക്കുകയാണ് പ്രതീക് ആര്യൻ എന്ന യുവാവിന്. പ്രണയം ആരംഭിച്ചതു മുതൽ താനും കാമുകിയും ചേർന്ന് ആരംഭിച്ച ‘ഹാർട്ട് ബ്രേക്ക് ഇൻഷുറൻസ് ഫണ്ട്’ ആണിതെന്ന് യുവാവ് പറയുന്നു. ട്വീറ്റിലൂടെയാണ് യുവാവ് തന്റെ അനുഭവം തുറന്നു പറഞ്ഞിരിക്കുന്നത്. യുവാവിന്റെ കുറിപ്പ് ഇങ്ങനെ- “എന്റെ കാമുകി എന്നെ ചതിച്ചതിനാൽ എനിക്ക് 25000 രൂപ കിട്ടിയിരിക്കുന്നു. ഞങ്ങൾ ബന്ധം ആരംഭിച്ചതു മുതൽ 500 രൂപ വീതം […]

National

ഓടുന്ന ബുള്ളറ്റിൽ ലീലാവിലാസങ്ങൾ, കമിതാക്കൾക്ക് എട്ടിന്റെ പണി

  • 10th March 2023
  • 0 Comments

മദ്യലഹരിയിൽ ഓടുന്ന ബുള്ളറ്റില്‍ ലീലാവിലാസങ്ങൾ. മോട്ടോർ സൈക്കിളിനു മുകളില്‍ ഇരുന്ന് പ്രണയ ലീലകള്‍ പങ്കിടുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഹോളി വേളയിലാണ് സംഭവം നടന്നത്. ബുള്ളറ്റിന്‍റെ ടാങ്കിൽ ഇരിക്കുന്ന പെൺകുട്ടി റൈഡറിന് അഭിമുഖമായി ഇരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. പെട്രോൾ ടാങ്കിൽ ഇരിക്കുന്ന പെൺകുട്ടി യുവാവിനെ ആലിംഗനം ചെയ്യുന്നതായും കാണാം. ഇവരും മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ജയ്പൂരിലെ ജവഹർ സർക്കിൾ ഇന്റർസെക്‌ഷനു സമീപം യാത്ര ചെയ്യുന്ന മറ്റ് യാത്രക്കാരാണ് ക്ലിപ്പ് പകർത്തിയത്. സംഭവത്തിൽ പോലീസ് […]

International

15 വയസുള്ളപ്പോൾ പ്രണയത്തിലായി; 78കാരനെ വിവാഹം കഴിച്ച് 18കാരി

  • 6th October 2022
  • 0 Comments

പതിനെട്ടുകാരിയെ 78കാരൻ പ്രണയിച്ചു വിവാഹം കഴിച്ചു. വരനായ റാഷെദ് മംഗകോപ്പും വധുവായ ഹലീമ അബ്ദുള്ളയും മൂന്നു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം കഴിച്ചത്. ഫിലിപ്പീൻസിലാണ് ഈ പ്രണയസാഫല്യം. പതിനഞ്ച് വയസുള്ളപ്പോഴാണ് ഹലീമ റാഷെദുമായി പ്രണയത്തിലായത്. ഫിലിപ്പീൻസിലെ കഗയാൻ പ്രവിശ്യയിലെ ഒരു പാർട്ടിയ്ക്കിടെയാണ് ഹലീമയും റാഷെദും ആദ്യമായി കണ്ടത്. അവിടെവെച്ച് ഇരുവരും ഉറ്റ സുഹൃത്തുക്കളായി മാറി. എല്ലാ ദിവസവും സംസാരിച്ചിരുന്ന ഇരുവരും വൈകാതെ പ്രണയത്തിലാകുകയായിരുന്നു. റാഷെദിൻറെ മരുമകനായ ബെൻ ഇവരുടെ പ്രണയത്തെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞു. വരൻ തൻറെ പിതാവിൻറെ […]

Kerala Local News

കോഴിക്കോട് ജവഹര്‍ അപാര്‍ട്ട്‌മെന്റില്‍ യുവാവ് മരിച്ച നിലയിൽ; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

കോഴിക്കോട്: യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. കോഴിക്കോട് ജവഹര്‍ അപാര്‍ട്ട്‌മെന്റിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കക്കോടി കിരാലൂര്‍ മാടം കള്ളിക്കോത്ത് വീട്ടില്‍ രണ്‍ദീപിനെ ഇന്നലെ വൈകിട്ടാണ് ജവഹര്‍ അപാര്‍ട്ട്‌മെന്റില്‍മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് യുവാവ് ഒരു യുവതിയോടൊപ്പം അപ്പാര്‍ട്ട്‌മെന്റില്‍ മുറിയെടുത്തത്. ഇന്നലെ വൈകീട്ടാണ് യുവാവ് ആത്മഹത്യാ പ്രവണത കാണിക്കുന്ന വിവരം യുവതി പോലീസില്‍ അറിയിച്ചത്. വിവരം അറിഞ്ഞു പോലീസ് എത്തുമ്പോഴേക്കും യുവാവ് മരിച്ചിരുന്നു. യുവാവ് ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

Kerala

പ്രളയ കാലത്തെ പ്രണയം: പോലീസ് ഓഫീസരുടെ വിവാഹം ആഘോഷമാക്കി സോഷ്യൽ മീഡിയ

പ്രളയ കാലത്ത് ക്യാംപില്‍ ഡ്യൂട്ടിക്കെത്തിയ പോലീസ് ഓഫീസറുമായുള്ള സൗഹൃദം പ്രണയമായി മാറി ഒടുവില്‍ കലാശിച്ചത് വിവാഹത്തില്‍. പാലക്കാട് സ്വദേശിനി സിവില്‍ പോലീസ് ഓഫീസറായ സൂര്യയെ ആലുവ സ്വദേശി വിനീത് മിന്നു ചാര്‍ത്തിയത് ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ. 2018 പ്രളയകാലത്താണ് ആലുവയിലെ ദുരിതാശ്വാസ ക്യാംപില്‍ സൂര്യ ഡ്യൂട്ടിക്കെത്തിയത്. അവിടെ വെച്ചാണ് സൂര്യ വിനീതിനെ പരിചയപ്പെടുന്നത്. വിനീതിന്റെ വീടും വെള്ളപ്പൊക്കത്തില്‍ മുങ്ങിയിരുന്നു. തുടര്‍ന്നാണ് അച്ഛനും അമ്മയ്ക്കും ഒപ്പം വിനീത് ക്യാംപില്‍ എത്തിയത്. ക്യാപിലെ പ്രവർത്തനങ്ങളിൽ ഇരുവരും ഒരുമിച്ച് പങ്കാളിയായി. പ്രവർത്തനത്തിനിടയിലെ […]

Entertainment

“ഞാൻ ഒരു കാമുകനാണ്”: ഷെയിന്‍ നിഗം

മലയാളി പ്രേക്ഷകരുടെ ന്യൂ ജെൻ താരമാണ് ഷെയിന്‍ നിഗം. താരപുത്രനായി മലയാള സിനിമയിലേക്ക് എത്തിയ ഷെയിന്‍ നിരവധി സിനിമകളിൽ അഭിനയിച്ചു. എന്നാൽ ഇപ്പോൾ അതൊന്നുമല്ല ചർച്ച വിഷയം. ആരാധകരെ നിരാശയിലാഴ്ത്തി താൻ പ്രണയത്തിലാണെന്ന സത്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഷെയിൻ. എങ്ങനെയാണ് ഇത്ര എളുപ്പത്തില്‍ അനായാസം പ്രണയ രംഗങ്ങളില്‍ അഭിനയിക്കാന്‍ സാധിക്കുന്നത് എന്ന് ചോദ്യത്തിനു നല്‍കിയ മറുപടിയിലാണ് ഷെയിന്‍ ഇക്കാര്യംവ്യക്തമാക്കിയത്. ‘ഒരാളുടെ ഹൃദയത്തില്‍ പ്രണയമോ പ്രണയത്തോടുള്ള അഭിനിവേശമോ ഉണ്ടെങ്കില്‍ മാത്രമേ അയാള്‍ക്ക് ആ കഥാപാത്രത്തെ നന്നായി ഉള്‍ക്കൊള്ളാനും രൂപപ്പെടുത്താനും സാധിക്കൂ. […]

error: Protected Content !!