കട കത്തിക്കുമെന്ന് ലൈവ്; ലോട്ടറി ഏജൻസി കത്തിച്ച് യുവാവ്
ലോട്ടറി കടക്ക് തീയിട്ട് യുവാവ്.സൈക്കിളിൽ ലോട്ടറി കച്ചവടം നടത്തി വരുന്ന രാജേഷ് എന്നാളാണ് തീയിട്ടത്. ഫേസ്ബുക്ക് ലൈവ് ഇട്ടതിന് ശേഷമാണ് കട കത്തിച്ചത്. തൃപ്പൂണിത്തുറ സ്റ്റാച്യു കിഴക്കേക്കോട്ട റോഡില്‍ മീനാക്ഷി ലോട്ടറീസില്‍ വെള്ളിയാഴ്ച വൈകീട്ട് 5.40നാണ് സംഭവം നടന്നത്. ഒന്നര ലക്ഷത്തോളം രൂപയുടെ നാശ നഷ്ടം ഉണ്ടായതായി പറയുന്നു. ഒട്ടേറെ ലോട്ടറി ടിക്കറ്റുകള്‍ കത്തിനശിച്ചു പരിഭ്രാന്തരായെങ്കിലും ജീവനക്കാര്‍ ഉടന്‍ വെള്ളം ഒഴിച്ച് തീ കെടുത്തിയതിനാല്‍ മറ്റ് അപകടങ്ങള്‍ ഉണ്ടായില്ല. കടയിലെ ജീവനക്കാരുടെ ദേഹത്തും പെട്രോള്‍ വീണു. . […]
