kerala Kerala

കളഞ്ഞു കിട്ടിയ പണം തിരികെ നല്‍കി മാതൃകയായി ലോട്ടറി വില്‍പ്പനക്കാരന്‍

കുന്ദമംഗലം: കളഞ്ഞു കിട്ടിയ പണം തിരികെ നല്‍കി ലോട്ടറി വില്‍പ്പനക്കാരന്‍ മാതൃകയായി. മുണ്ടിക്കല്‍താഴം കോട്ടാംപറമ്പില്‍ ലോട്ടറി വില്‍പ്പനക്കാരനായ കൃഷ്ണനാണ് വഴിയരികില്‍ നിന്ന് ലഭിച്ച ഇരുപതിനായിരം രൂപയടങ്ങിയ ഡയറി ഉടമക്ക് തിരിച്ചു നല്‍കിയത്. പൊയ്യയില്‍ സ്വദേശി ധനീഷിന്റേതായിരുന്നു പണം. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഭാര്യയുടെ അടുത്തേക്ക് മകളുമായി പോകുമ്പോഴാണ് ധനീഷിന്റെ ഡ്രൈവിംഗ് ലൈസന്‍സും എ.ടി.എം കാര്‍ഡും ഇരുപതിനായിരം രൂപയുമടങ്ങിയ പോക്കറ്റ് ഡയറി നഷ്ടമായത്. വിവരമറിഞ്ഞ സുഹൃത്തുക്കളും ബന്ധുക്കളും പണം നഷ്ടപ്പെട്ട വിവരം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ വിവരമറിഞ്ഞ കൃഷ്ണന്‍ […]

Kerala kerala

അടിച്ചു മോനേ; ക്രിസ്മസ്- ന്യൂഇയര്‍ ബമ്പര്‍ XD 387132 എന്ന നമ്പറിന്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്-നവവത്സര ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പില്‍ XD387132 എന്ന നമ്പര്‍ ഒന്നാം സമ്മാനമായ 20 കോടി രൂപയ്ക്ക് അര്‍ഹമായി. കണ്ണൂരിലെ അനീഷ് എല്‍വി എന്ന ഏജന്റ് ആണ് ഈ ടിക്കറ്റ് വിറ്റത്. ഉച്ചയ്ക്ക് രണ്ടിന് ഗോര്‍ഗി ഭവനിലായിരുന്നു നറുക്കെടുപ്പ്. 20 കോടി രൂപ ഒന്നാംസമ്മാനം നല്‍കുന്ന ബമ്പര്‍ നറുക്കെടുപ്പിലൂടെ 21 പേരാണ് കോടീശ്വരന്മാരായത്. രണ്ടാംസമ്മാനമായി ഒരുകോടി രൂപ വീതം 20 പേര്‍ക്കാണ് ലഭിച്ചത്. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 30 പേര്‍ക്കും […]

Kerala kerala

ഒരു കോടിയുടെ ഒന്നാം സമ്മാനം തിരൂരില്‍ വിറ്റ ടിക്കറ്റിന്; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

  • 18th December 2024
  • 0 Comments

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-121 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരൂരില്‍ വിറ്റ FC 728408 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ തിരുവനന്തപുരത്ത് വിറ്റ FG 390551 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും. 50 രൂപയാണ് ടിക്കറ്റ് വില.

kerala Kerala

പൂജാ ബംബര്‍ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലിയെ കണ്ടെത്തി

  • 5th December 2024
  • 0 Comments

കൊല്ലം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബംപറിന്റെ ഒന്നാം സമ്മാനം കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിന്. കൊല്ലം ജയകുമാര്‍ ലോട്ടറീസ് എടുത്ത പത്ത് ടിക്കറ്റില്‍ ഒന്നിനാണ് 12 കോടി ഒന്നാം സമ്മാനം ലഭിച്ചതെന്ന് ദിനേശ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുന്‍പ് ഇവിടെ നിന്ന് ടിക്കറ്റ് എടുത്തിരുന്നു. അപ്പോഴൊക്കെ ചെറിയ സമ്മാനം ലഭിച്ചിരുന്നു. ഇതാദ്യമായാണ് ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുന്നതെന്ന് ദിനേശ് കുമാര്‍ പറഞ്ഞു. ലോട്ടറി അടിച്ചതറിഞ്ഞ് ഇന്നലെ ഉറങ്ങാന്‍ കഴിഞ്ഞില്ല. ഇന്നാണ് ഒന്നാം […]

Kerala

ക്രിസ്മസ് ന്യൂഇയര്‍ ബംപര്‍ 20 കോടി XC 224091 നമ്പര്‍ ടിക്കറ്റിന്

  • 24th January 2024
  • 0 Comments

സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ് ന്യൂഇയര്‍ ബംപറായ 20 കോടി രൂപ പാലക്കാട്ട് വിറ്റ ടിക്കറ്റിന്. XC 224091 നമ്പറാണ് സമ്മാനാര്‍ഹമായത്. പാലക്കാട്ടെ വിന്‍സ്റ്റാര്‍ ഏജന്‍സിയില്‍ നിന്നും സബ് ഏജന്റായ ദുരൈരാജ് രണ്ടാഴ്ച മുന്‍പ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയ ടിക്കറ്റിനാണ് സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപവീതം 20 പേര്‍ക്ക് ലഭിക്കും. തിരുവനന്തപുരം ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. തിരുവോണം ബംപര്‍ കഴിഞ്ഞാല്‍ ഏറ്റവുമുയര്‍ന്ന ഒന്നാം സമ്മാനത്തുകയുള്ള ബംപറാണിത്. 400 രൂപയാണ് ടിക്കറ്റ് വില. 50 ലക്ഷം ടിക്കറ്റ് […]

Entertainment

സമ്മർ ബമ്പർ 10 കോടി ആസാം സ്വദേശി ആൽബർട്ട് ടിഗയ്ക്ക്

  • 21st March 2023
  • 0 Comments

ഓരോ ആൾക്കാരും ഓരോ ലോട്ടറി എടുക്കുമ്പോഴും അത് പ്രതീക്ഷയോടെയാണ് എടുക്കുന്നത്. പക്ഷേ ചിലപ്പോൾ പ്രതീക്ഷ തകരാം ചിലപ്പോൾ അപ്രതീക്ഷിതമായി നമുക്ക് അടിക്കുകയും ചെയ്യും. കേരള സർക്കാരിൻ്റെ പ്രധാന വരുമാനമാർഗം കൂടിയാണ് ലോട്ടറി. സർക്കാർ ചിലവിശേഷ സമയങ്ങളിൽ ഓണം ക്രിസ്മസ് റംസാൻ ദീപാവലി അവസരങ്ങളിൽ ബമ്പർ ടിക്കറ്റുകളും ഇറക്കാറുണ്ട്. ഇതിനു വളരെ വലിയ സമ്മാനത്തുകയാണ് സർക്കാർ നൽകുകയും ചെയ്യുന്നത്. കേരള സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ സമ്മർ ബംബർ ഭാഗ്യശാലിയായത് മലയാളികൾ കാത്തിരുന്ന സമ്മർ ബമ്പർ 10 കോടി ലഭിച്ചത് […]

Kerala Local

ഓണം ബമ്പർ: ആ മഹാഭാഗ്യം എത്തിയത് ലോട്ടറി വില്‍പ്പനക്കാരൻ സിദ്ദിഖിന്റെ കൈകളിലൂടെ

  • 20th September 2019
  • 0 Comments

കരുനാഗപ്പള്ളി: കേരളചരിത്രത്തിലെ ഏറ്റവും വലിയ തുകയുള്ള ഓണം ബംമ്പറിന്റെ ഫലം വന്നത്. കരുനാഗപ്പള്ളിയിലെ സ്വര്‍ണ്ണ വ്യാപാര സ്ഥാപനത്തിലെ ആറ് ജീവനക്കാരെ തേടിയാണ് ആ മഹാഭാഗ്യം എത്തിയത്. എന്നാല്‍ അവര്‍ക്ക് മഹാഭാഗ്യം എത്തിയത് കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര തെക്ക് തയ്യില്‍ വീട്ടില്‍ സിദ്ദിഖിന്റെ കൈകളിലൂടെയായിരുന്നു. ആ മാഹാഭാഗ്യം വില്‍ക്കാനായതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ സിദ്ധിഖ്. കഴിഞ്ഞ നാലുവര്‍ഷമായി ലോട്ടറി വില്‍പ്പന നടത്തിവരികയാണ് ഇദ്ദേഹം. ലാലാജി ജംഗ്ഷന് തെക്ക് ദേശീയപാതയോരത്തെ മരച്ചുവട്ടിലാണ് സിദ്ദിഖ് ലോട്ടറി വില്‍പ്പന നടത്തുന്നത്. കായംകുളത്തെ ശ്രീമുരുകാ ലക്കി സെന്റര്‍ […]

error: Protected Content !!