കളമശ്ശേരിയില്‍ അപകടത്തില്‍പ്പെട്ട പാചകവാതക ടാങ്കറിലെ ചോര്‍ച്ച പരിഹരിച്ചു
എറണാകുളം: കളമശ്ശേരിയില്‍ അപകടത്തില്‍പ്പെട്ട പാചകവാതക ടാങ്കറിലെ ചോര്‍ച്ച പരിഹരിച്ചു. ടാങ്കറിന്റെ റെഗുലേറ്റര്‍ ഭാഗത്തായിരുന്നു ചോര്‍ച്ച കണ്ടെത്തിയത്. അടിയന്തര സാഹചര്യം ഇല്ലെന്ന് പൊലീസ് അറിയിച്ചു. ഇരുമ്പനത്തു നിന്ന് വന്ന കര്‍ണാടക രജിസ്ട്രേഷന്‍ ലോറിയാണ് ഇന്നലെ രാത്രി അപകടത്തില്‍പ്പെട്ടത്. ഡ്രൈവറിന് കാര്യമായ പരിക്കേറ്റിട്ടില്ല. ഗതാഗത തടസ്സമുണ്ടായെങ്കിലും പൊലീസെത്തി ഗതാഗതം ക്രമീകരിക്കുകയായിരുന്നു.