Local News

മയക്കുമരുന്ന് കച്ചവടക്കാരനായ കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ

  • 16th March 2023
  • 0 Comments

മാളികടവ് : കോളേജ്‌ വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് കച്ചവടം നടത്തുന്നതിനിടെ 5.6 ഗ്രാം മാരക ലഹരിമരുന്നായ എം.ഡി.എം.എ യും അളക്കാനുപയോഗിക്കുന്ന ത്രാസും വിൽപ്പനയ്ക്കായി സൂക്ഷിച്ച നിരവധി സിപ് ലോക്ക് കവറുകളുമായി മാളികടവ് മണൊടിയിൽ വീട്ടിൽ അമിത് (20 വയസ്)നെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ആന്റി നർകോടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ ഡിസ്ട്രിക്ട് ആന്റി നർകോടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്), നാർക്കോട്ടിക്ക് ഷാഡോസും,സബ് ഇൻസ്‌പെക്ടർ അരുണിന്റെ നേതൃത്വത്തിലുള്ള എലത്തൂർ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. […]

37 കിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ

  • 15th March 2023
  • 0 Comments

കോഴിക്കോട് : 37 കിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ. വില്യാപ്പള്ളി സ്വദേശി ഫിറോസി(45)നെ ആണ് എരഞ്ഞിപ്പാലം പാസ്പോർട്ട് ഓഫിസ് പരിസരത്തു നിന്നു സർക്കിൾ ഇൻസ്പെക്ടർ സി.ശരത് ബാബുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കർണാടകയിൽ നിന്ന് നഗരത്തിൽ ലഹരിമരുന്ന് എത്തിച്ചതായി സൂചന ലഭിച്ചതിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് 37 കിലോ കഞ്ചാവുമായി യുവവാവ് അറസ്റ്റിലായത്. സംശയം തോന്നി ചോദ്യം ചെയ്തതിൽ കാറിൽ സൂക്ഷിച്ച 2 കിലോ കഞ്ചാവ് കണ്ടെത്തി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ്.പ്രതി വാടകയ്ക്ക് താമസിക്കുന്ന വളയനാട് പോത്തഞ്ചേരിത്താഴത്തെ […]

Local

വടകര വിനോദ കേന്ദ്രത്തിൽ എത്തിയ യുവാവിന്റെ തലയിൽ തേങ്ങ വീണു, ഒടുവിൽ പുലിവാൽ പിടിച്ച് അധികൃതർ

  • 13th March 2023
  • 0 Comments

വടകര: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ സാൻഡ് ബാങ്ക്സിൽ എത്തിയ യുവാവിന്റെ തലയിൽ തേങ്ങ വീണു പരുക്കേറ്റു. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. അഴിത്തലയിലെ എം.വി.മുഹമ്മദ് ഫായിസിനെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ മുഹമ്മദ് ഫായിസ് തേങ്ങയുമായി സാൻഡ് ബാങ്ക്സ് ഗേറ്റിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഗേറ്റ് അടച്ചതിനെ തുടർന്നു സാൻഡ് ബാങ്ക്സിലേക്കുള്ള പ്രവേശനം 2 മണിക്കൂറിലേറെ തടസ്സപ്പെട്ടു. തീരദേശ പൊലീസ് എത്തി ഡിടിപിസി സെക്രട്ടറിയുമായി ബന്ധപ്പെടുകയും സാൻഡ് ബാങ്ക്സിന് അകത്തെ തെങ്ങിലെ തേങ്ങ […]

Local News

ആവേശത്തിലാഴ്ത്തിയ ‘രാഗം23’ന് ഗംഭീര സമാപനം

  • 12th March 2023
  • 0 Comments

കോഴിക്കോട് : മൂന്ന് ദിനങ്ങളിലായി കലാ-സാഹിത്യ ആസ്വാദകരുടെ മനം കവർന്ന എൻ.ഐ.ടി കോഴിക്കോടിന്റെ സാംസ്കാരികോത്സവം ‘രാഗം23’ന് ആവേശകരമായ സമാപനം.മൂന്നാം ദിവസമായ ഇന്നലെ, നൃത്ത മത്സരംങ്ങളായ ‘താൽ സേ താൽ മില’, ഭരതനാട്യം, ഒപ്പന, എന്നിവ കൂടാതെ പാചകകലയിൽ നൈപുണ്യമുള്ളവരെ കണ്ടെത്തുന്ന സാൾട് ആൻഡ് പേപ്പർ, ഫേസ് ടു ഫേസ് ,മെഹന്ദി, നാടകം, തെരുവ് നാടകം, തുടങ്ങിയ വൈവിദ്ധ്യമാർന്ന പരിപാടികൾക്ക് സദസ്സ് സാക്ഷ്യം വഹിച്ചു. ആൽഫസ്,വെസ്റ്റേൺ സോളോ,റാപ്പ് ബാറ്റിൽസ് , സ്ട്രിഗ് സോളോ തുടങ്ങിയ സംഗീത പരിപാടികൾ കാണികളെ […]

information Local

പടനിലം കളരിക്കണ്ടി റോഡിൽ ടാറിങ്: ശനിയാഴ്ച വരെ അടച്ചിടും

  • 10th March 2023
  • 0 Comments

പടനിലം – കളരിക്കണ്ടി റോഡിൽ ടാറിങ് പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി 2023 മാർച്ച് 10 വെള്ളിയാഴ്ച പടനിലം മുതൽ കളരിക്കണ്ടി വരെയും കൂടെയുള്ള എല്ലാ കണക്ഷൻ റോഡുകളും രാവിലെ 6 മണി മുതൽ ശനിയാഴ്ച വൈകുന്നേരം 6 മണി വരെ പൂർണ്ണമായും അടയ്ക്കുന്നതാണ്. യാത്രക്കാർ ഈ ദിവസങ്ങളിൽ പൂർണമായി സഹകരിക്കേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ അറിയിച്ചു.

Local

ട്രാഫിക് സിഗ്നലിന്റെ തകരാർ : വീണ്ടും അപകട മരണം

  • 10th March 2023
  • 0 Comments

വടകര: ട്രാഫിക് സിഗ്നലിന്റെ തകരാറു മൂലം വീണ്ടും അപകട മരണം. ഇന്നലെ രാവിലെ കാറിടിച്ച് വ യോധികൻ മരിച്ചതാണ് അവസാനത്തെ ദുരന്തം.സീബ്രാ ലൈനിനു സമീപം ബൈപാസ് ജംക്‌ഷനിൽ റോഡ് മുറിച്ചു കടക്കുമ്പോൾ കണ്ണൂർ ഭാഗത്തു നിന്നു വന്ന വാഹനം വയോധികനെ ഇടിക്കുകയായിരുന്നു. ജംക്‌ഷനിൽ നേരത്തേ ഒട്ടേറെ പേർ വാഹനാപകടത്തിൽ മരിക്കുകയും പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സിഗ്നൽ ഇല്ലാത്തതു കൊണ്ട് കാൽനട യാത്രക്കാരും അപകടത്തിൽപെടുന്നത് പതിവാണ്. ദേശീയപാത വികസനം നടക്കുന്നതു കൊണ്ടു ഇപ്പോൾ സിഗ്നൽ നന്നാക്കാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്. […]

Local

കുന്ദമംഗലത്തെ ഭാരത് ഹോട്ടലിന്റെ അടുക്കളയിൽ തീപിടുത്തം

  • 6th March 2023
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം സിന്ധു തിയേറ്ററിന് സമീപം നാഷണൽ ഹൈവയിലുള്ള ഭാരത് ഹോട്ടലിന്റെ അടുക്കളയിൽ തീപിടുത്തം. ഗ്യാസ് സിലിണ്ടറിന്റെ ലീക്കാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അടുക്കള ഭാഗികമായി കത്തിനശിച്ചു. പ്രദേശത്തെ നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും കഠിന പരിശ്രമത്തെ തുടർന്നാണ് തീയണക്കാനായത്. വെള്ളിമാട്കുന്ന് ഫയർ ഓഫീസർ ബാബുവിൻറെ നേതൃത്വത്തിലുള്ള സംഘവും മുക്കം, നരിക്കുനി സെന്ററിൽ നിന്നും ഫയർ ഫോഴ്സ് സംഘം സംഭവ സ്ഥലത്തു എത്തിയിരുന്നു.

Local News

“എൻ്റെ വീട്ടിലും സ്കൂളിലും പച്ചക്കറി കൃഷി ” പദ്ധതിക്ക് ചാത്തമംഗലം പഞ്ചായത്തിലെ പുള്ളന്നൂർ ന്യൂ ഗവ.എൽ.പി സ്കൂളിൽ തുടക്കം കുറിച്ചു

  • 21st February 2022
  • 0 Comments

കുട്ടികളെയും സമൂഹത്തേയും കാർഷിവൃത്തിയിലേക്ക് കൊണ്ടുവരിക ,കൃഷി എന്ന സംസ്കാരം കുരുന്നു മനസ്സുകളിൽ രൂപപ്പെടുത്തുക എന്ന ലക്ഷ്യം വെച്ച് കുന്ദമംഗലം ഉപജില്ല നടപ്പാക്കുന്ന തനത് പരിപാടിയായ “എൻ്റെ വീട്ടിലും സ്കൂളിലും പച്ചക്കറി കൃഷി ” എന്ന പുതിയ പദ്ധതിക്ക് ചാത്തമംഗലം പഞ്ചായത്തിലെ പുള്ളന്നൂർ ന്യൂ ഗവ.എൽ.പി സ്കൂളിൽ തുടക്കം കുറിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്sർ, വി.പി മിനി പച്ചക്കറി തൈകൾ കുട്ടികൾക്ക് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഉപജില്ലാ ഓഫീസർ പോൾ കെ.ജെ മുഖ്യാതിഥിയായിരുന്നു. കൃഷി […]

Local News

ബി.ജെ.പി കുറ്റിക്കാട്ടൂർ ഏരിയ 96 ബൂത്ത് സമ്മേളനവും,പണ്ഡിറ്റ് ദീന ദയാൽ ഉപാദ്ധ്യ അനുസ്മരണവും

  • 21st February 2022
  • 0 Comments

ബി.ജെ.പി കുറ്റിക്കാട്ടൂർ ഏരിയ 96 ബൂത്ത് സമ്മേളനവും, പണ്ഡിറ്റ് ദീന ദയാൽ ഉപാദ്ധ്യ അനുസ്മരണവും , അഡ്വ: രജ്ഞിത്ത് ശ്രീനിവാസൻ ശ്രദ്ധാജ്ഞലിയും, സമർപ്പണനിധിയും ജില്ലാ സെൽ കോഡിനേറ്റർ തളത്തിൽ ചക്രായുധൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ മണ്ഡലം ട്രഷറർ ശ്രീ : രാജീവ് സി. കുറ്റിക്കാട്ടൂർ മുഖ്യപ്രഭാഷണം നടത്തി. മുൻപാർട്ടി പ്രവർത്തകനും , കർഷകനും ആയ പാലാട്ട് വിജയനെ ശ്രീ : ചക്രായുധൻ ആദരിക്കുകയും ചെയ്തു.ബൂത്ത് പ്രസിഡണ്ട് ശ്രീ : ഉണ്ണി എ.കെ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ശ്രീ: […]

Local

കുന്ദമംഗലം 24 ക്രമനമ്പർ ബൂത്തിൽ മെഷീൻ തകരാറിലായി

  • 6th April 2021
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം 24 ക്രമനമ്പർ ബൂത്തിൽ മെഷീൻ തകരാറിലായി കുന്ദമംഗലം ഹയർ സെക്കന്ററി സ്കൂളിലെ24ക്രമനമ്പർ ബൂത്തിൽ മെഷീൻ പണിമുടക്കി.. മറ്റൊരു മെഷീൻസ്ഥാപിച്ച ശേഷമാണ് അര മണിക്കൂർ വൈകിയാണ് വോട്ടിംഗ് പ്രാർത്തികൾ തുടങ്ങാനുള്ള നടപടികൾ ആരംഭിക്കാനായത്. നീണ്ട നിര തന്നെ ഉണ്ടായിരുന്നു. രാവിലെ തന്നെ നല്ല തിരക്കാണ് കാണുന്നത്. ജില്ലയിലെ 3790 പോളിംഗ് സ്റ്റേഷനുകളിൽ 2059 ഇടങ്ങളിൽ മോക്ക് പോൾ നടപടി ക്രമങ്ങൾ പൂർത്തിയായി

error: Protected Content !!